Saturday, December 14, 2013
Places every Navodayan would miss!!
This summary is not available. Please
click here to view the post.
Saturday, December 7, 2013
ഉണ്ടനും ഉണ്ടിയും....
ഈയിടെ രാമേട്ടന്റെ വീട്ടില്‍ പോയപ്പോഴാണ് ഉണ്ടന്റെയും ഉണ്ടിയുടേയും കഥ ഒരിക്കൽക്കൂടി വായിക്കാൻ സാധിച്ചത്. ബാലകഥകൾ എന്നോ മറ്റോ പേരുള്ള ഒരു മനോഹരമായ പുസ്തകത്തിൽ , പത്തുപതിനഞ്ച് ഗുണപാഠ-പരോപകാര കഥകൾക്കൊപ്പം ഉണ്ടനും ഉണ്ടിയും ഉണ്ടായിരുന്നു. ഈ കഥ കേൾക്കാത്തവർക്കും, കേട്ട് മറന്നവർക്കും വേണ്ടി സംഗ്രഹം താഴെ കൊടുക്കുന്നു.
ഉണ്ടനും ഉണ്ടിയും ഒരു പണിയും ചെയ്യാൻ ഇഷ്ടമില്ലാത്തവരാണ്. ഒരിക്കൽ ഉണ്ടനും ഉണ്ടിക്കും അപ്പം തിന്നാൻ തോന്നുന്നു. അപ്പമുണ്ടാക്കുന്നതിനു വിറക് ശേഖരിക്കാനായി കാട്ടിൽപോകുന്ന ഉണ്ടാനെ ഒരു പുലിയമ്മാവൻ സഹായിക്കുന്നു. സഹായത്തിനു പകരമായി പത്തപ്പമാണ് പുലിയമ്മാവൻ ചോദിക്കുന്നത്. തിരിച്ചുവന്ന് അപ്പം ഉണ്ടാക്കിയെങ്കിലും കൊതി മൂത്ത ഉണ്ടനും ഉണ്ടിയും അപ്പങ്ങൾ മുഴുവനും തിന്നുതീർക്കുന്നു. പുലിയമ്മാവന് അപ്പം കൊടുക്കണ്ടേ? ഇനി എന്ത് ചെയ്യും? അപ്പോഴാണ് ഉണ്ടന് ബുദ്ധി ഉദിക്കുന്നത്. അപ്പം തിന്നാൻ കൊതിയോടെ വരുന്ന പാവം പുലിയമ്മാവനെ കെണി വെച്ച് കിണറ്റിൽ വീഴ്ത്തുക!! അങ്ങനെ അവർ കെണികൾ തയ്യാറാക്കുന്നു, പാവം പുലിയമ്മാവൻ കെണിയിൽ പെട്ട് ഒടുവിൽ കിണറ്റിൽ വീണ് മരിക്കുന്നു!
എന്താ കഥ, ല്ലേ! പരിശ്രമത്തിന്റെയും പരോപകാരത്തിന്റെയും കഥകൾക്കിടയിൽ ഈ കഥയുടെ പ്രസക്തി എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. ഇതിൽ നിന്ന് എന്താണ് വായനക്കാരായ കുഞ്ഞുങ്ങൾ പഠിക്കേണ്ടത്? ഉപകാരംചെയ്യുന്നവനെ കിണറ്റിൽ തള്ളിയിട്ടു കൊല്ലാനോ? പറഞ്ഞ വാക്ക് പാലിക്കാതിരിക്കാനോ?
എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഈ കഥ. എന്റെ സുഹൃത്തിന് ഈ കഥ പറഞ്ഞുകൊടുത്തപ്പോൾ അവരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
മുകളിലെ ചിത്രത്തിലുള്ള പുലിയമ്മാവനെ നോക്കൂ! എത്ര സന്തോഷത്തോടെയാണ് പുലിയമ്മാവൻ വിറക് ഉണ്ടന്റെ തലയിൽ വെച്ചുകൊടുക്കുന്നത്! അതിനു പകരം പുലിയമ്മാവന് കിട്ടിയതോ! താഴത്തെ ചിത്രത്തിൽ കാണുന്ന അവസ്ഥ!
ഈ ചിത്രത്തിലെ പുലിയമ്മാവൻ എന്താവും ചിന്തിക്കുന്നുണ്ടാവുക! ഈ മനുഷ്യർക്ക് ഉപകാരംചെയ്ത ഞാൻ എന്തൊരു വിഡ്ഢിയാണ് എന്നോ! എന്തുതെറ്റ് ചെയ്തിട്ടാണ് പുലിയമ്മാവനെ അവർ കിണറ്റിൽ വീഴ്ത്തിയത്? ചെയ്ത സഹായത്തിനുപകരമായി ഇത്തിരി അപ്പം ചോദിച്ചതോ? മരണമാണോ അതിനുള്ള ശിക്ഷ?? നാളെ ഇത്തിരി അരി കടം വാങ്ങിയതിന്റെ പണം തിരികെ ചോദിക്കാൻ വീട്ടില് ഏതെങ്കിലും കച്ചവടക്കാരൻ വന്നാൽ അയാളെയും ഇവർ കിണറ്റിൽ വീഴ്ത്തുമോ? ഈ കഥ വായിച്ചാൽ പിന്നെ കുട്ടികൾ മറ്റൊരാൾക്ക് എന്തെങ്കിലും സഹായം ചെയ്യുന്നതിനുമുൻപ് ഒന്നാലോചിക്കും. ഈ കഥ വായിച്ചതിനുശേഷമാകാം പുലികൾ നാട്ടിലേക്ക് ഇരപിടിക്കാൻ ഇറങ്ങാൻ തുടങ്ങിയത്!
വാൽക്കഷ്ണം: യുറീക്കയിൽ പണ്ട് ഈ കഥയുടെ ഒരു പുനരാവിഷ്കാരം വായിച്ചതായി ഓർക്കുന്നു. അതിൽ കെണികൾ മറികടന്ന് കിണറ്റിൻ വക്കതെതുന്ന പുലിയമ്മാവൻ ഒരു കല്ലെടുത്ത് കിണറ്റിലിടുന്നു. മണ്ടനായ പുലിയമ്മാവൻ കിണറ്റില വീണെന്ന് കരുതി വാതിൽ തുറന്നുവരുന്ന ഉണ്ടനോടും ഉണ്ടിയോടും പുലിയമ്മാവൻ ചോദിക്കുന്നു, 'എന്റെ അപ്പം എവിടെ???'.
യഥാര്‍ത്ഥകഥയിലും അങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്!
ഈ കഥ മുഴുവനും വായിക്കേണ്ടവര്‍ ഈ പിഡിഎഫ് ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക.

Tuesday, November 26, 2013
മേഘങ്ങളില്‍ ചിത്രം വരയ്ക്കുന്നവര്‍
“എന്നാ പണിയാ കൊച്ചേ നീയീ കാണിച്ചേ? ഇനി വൈകുന്നേരത്തെ കാപ്പിക്ക് പാലെവിടുന്നാ? സാറേ സാറിതു കണ്ടോ, കൊച്ചിന്റെ ചെയ്ത്ത്!!”
അടുക്കളയില്‍ നിന്ന് കുഞ്ഞൂഞ്ഞാമ്മയുടെ നിലവിളി കേട്ടാണ് പാതിമയക്കത്തിലിരുന്ന ജോര്‍ജ് ഞെട്ടിയുണര്‍ന്നത്. മുഖത്തുനിന്ന് താഴേയ്ക്കൂര്ന്നു വീഴാന്‍ തുടങ്ങിയ കണ്ണട മൂക്കിന്‍തുമ്പത്തേക്ക് കയറ്റിവെച്ചുകൊണ്ട് ജോര്‍ജ് ചോദിച്ചു: “എന്നാ പറ്റി കുഞ്ഞൂഞ്ഞാമ്മേ?”
“മേരിക്കുഞ്ഞ് ആ കിടാവിന്റെ കയറഴിച്ചുവിട്ടെന്നേ! അത് പാലു മുഴുവനും കുടിച്ചു. ഉച്ചയൂണിനു സ്കൂളീന്ന് വന്ന നേരത്താ ഈ ചെയ്ത്ത്. ഞാനെന്നാ പറയാനാ എന്റെ തമ്പുരാനേ!!”
കുഞ്ഞൂഞ്ഞാമ്മയുടെ ആരോപണത്തിന് മറുപടിയായി വായ്ക്കകത്തുള്ള ചോറുരുളകള്‍ക്കിടയിലൂടെ എന്തൊക്കെയോ ശബ്ദങ്ങള്‍ കുറ്റവാളിയെന്നു മുദ്രകുത്തപ്പെട്ടവളുടെ വായില്‍നിന്ന് തിക്കിത്തിരക്കി പുറത്തുവീണു.
“എയ്ഞ്ചല്‍ മേരി, ഇവിടെ ഹാജരാകുക!”
വായിലുള്ള ഉരുളകള്‍ കഷ്ടപ്പെട്ടു വിഴുങ്ങിക്കൊണ്ട് പ്രതിക്കൂട്ടിലേയ്ക്ക് ഓടിയെത്തി, എയ്ഞ്ചല്‍ മേരി.
“എന്തിനാ മോളേ കിടാവിന്റെ കയറഴിച്ചുവിട്ടേ? വൈകീട്ട് കാപ്പി കുടിക്കണ്ടേ?”
“അതിനു വിശന്നിട്ടാ പപ്പാ, ഞാന്‍ വരുന്നേരം അത് ഒണക്കക്കച്ചിയും തിന്ന് കരയുവാ. അന്നേരം എനിക്ക് സഹിച്ചില്ല. പാവമല്ലേ!”
സര്‍വജീവജാലങ്ങളും പാവങ്ങളല്ലേ!!’. ക്ലാരയും ഇതുപോലെത്തന്നെ ആയിരുന്നല്ലോ! അമ്മയെപ്പോലെത്തന്നെ മകളും. കൊള്ളാം!
“മോളേ , പപ്പാ പാവമല്ലേ, ഇന്ന് പപ്പാ ലീവ് ആയതുകൊണ്ട് വൈകീട്ട് കാപ്പി ഉണ്ടാക്കണ്ടേ? പശുവിന്റെ പാലാന്നേല്‍ കിടാവും കുടിച്ചു!”
“അതിനിപ്പോ എന്നാ ഡാഡീ, നമുക്ക് റബ്ബര്‍ പാല് എടുക്കാവല്ലോ!”
ചിരിച്ചുകൊണ്ട് എയ്ഞ്ചല്‍ മേരി തന്റെ ഭക്ഷണം തുടരാന്‍ അടുക്കളയിലേക്കോടി.
എല്ലാം കണ്ടുകൊണ്ടു ക്ലാര ചുമരില്‍ ചില്ലുഫ്രെയിമിനകത്തിരുന്നു ചിരിക്കുന്നുണ്ട്. ക്ലാരയില്ലാതെ ഒമ്പത് വര്‍ഷങ്ങള്‍ കടന്നുപോയെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. എയ്ഞ്ചല്‍ മേരിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത്. എല്ലാം വിധിയാണെന്ന് അപ്പച്ചന്‍ പറയുമായിരുന്നു. എന്ത് വിധി! നിലത്തുവീണ വെള്ളം തുടയ്ക്കാന്‍ മറന്നതോ? അതില്‍ കാല്‍ തെന്നി വീണതോ? എല്ലാവര്ക്കും വിധിയെ പഴിക്കാം! നഷ്ടങ്ങള്‍ എന്റേതുമാത്രം! പാരച്യൂട്ട് എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകളും, രാവേറും വരെയുള്ള പൊട്ടിച്ചിരികളും, പുലര്‍ച്ചെ കണ്ണുതുറക്കുമ്പോള്‍ പുഞ്ചിരിച്ചു നില്‍ക്കുന്ന, കടുപ്പവും മധുരവും കൂടിയ സ്പെഷ്യല്‍ കാപ്പിയും… എല്ലാമായിരുന്നു അവള്‍ ! നഷ്ടങ്ങള്‍ എന്റേതുമാത്രം!
“ഡാഡീ, ഞാന്‍ പോവാന്നേ!” എയ്ഞ്ചല്‍ മേരി ഓടാനുള്ള തിടുക്കത്തിലാണ്.
“മോളിങ്ങു വന്നേ, മുടിയൊക്കെ ആകെ അലങ്കോലപ്പെട്ടിരിക്കുന്നല്ലോ! ആ ചീപ്പെടുത്തോണ്ടുവാ”
എയ്ഞ്ചല്‍ മേരിയുടെ മുടി കെട്ടിക്കൊടുക്കുമ്പോഴാണ് ജോര്‍ജ് ആ ഗന്ധം ശ്രദ്ധിച്ചത്.
“കൊച്ചേ, നീ ഏതെണ്ണയാ മുടിയില്‍ തേയ്ക്കുന്നേ?”
“പാരച്യൂട്ടാ ഡാഡീ, ഇന്നാള് ജിന്‍സിയാന്റി വന്നപ്പോ മേടിച്ചുതന്നതാ!”
മുടി കെട്ടിയപാടെ എയ്ഞ്ചല്‍ മേരി “റ്റാറ്റാ” പറഞ്ഞ് സ്കൂളിലേയ്ക്കോടി.
ചുമരിലെ ഫോട്ടോയില്‍ ക്ലാര ചിരിക്കുന്നുണ്ടോ?! ജോര്‍ജിന് തല വേദനിയ്ക്കുന്നതുപോലെ തോന്നി.
“കുഞ്ഞൂഞ്ഞാമ്മേ, അടുക്കളയിലെ പണി കഴിഞ്ഞെങ്കി നിങ്ങള്‍ വീട്ടില് പൊയ്ക്കോളൂ. ഞാന്‍ ഇച്ചിരെ നേരം മയങ്ങാന്‍ പോകുവാ!”
******************************************************************
“ഡാഡീ എഴുന്നേറ്റേ, ഞാന്‍ നാരങ്ങാവെള്ളം ഉണ്ടാക്കിയിട്ടുണ്ട്!”
എയ്ഞ്ചല്‍ മേരിയുടെ വിളി കേട്ടാണ് ജോര്‍ജ് ഉണര്‍ന്നത്.
“ആഹാ മോളെത്തിയോ!”
“സമയമെത്രയായെന്നാ വിചാരിച്ചേ? നന്നായി ഉറങ്ങി, അല്ലേ. ഇന്നാ, ഇത് കുടിച്ചാട്ടെ”
കയ്യില്‍ നാരങ്ങാവെള്ളവുമായി സ്കൂള്‍ യൂണിഫോമില്‍ നില്ക്കുന്നത് ക്ലാരതന്നെയാണോ? മേശപ്പുറത്തിരുന്ന കണ്ണടയെടുത്ത് മുഖത്ത് വെച്ചശേഷം ഒന്നുകൂടെ നോക്കി. ഏയ്, അല്ല. എയ്ഞ്ചല്‍ മേരി തന്നെയാണ്.
“നന്നായിട്ടുണ്ടല്ലോ, മോളുടെ മമ്മി ഉണ്ടാക്കിത്തന്നിരുന്ന അതേ സ്വാദ്!”
“അയ്യോ, അത്രേം പണ്ടൊക്കെ നാരങ്ങാ ഉണ്ടായിരുന്നോ?!”
“ഹഹഹ, അതെന്താ മോളേ, പണ്ടും നാരങ്ങയും, റബറും, കാശിത്തുമ്പയും, കോഴിക്കുട്ടികളും, മഞ്ചാടിക്കുരുവും, ഒറ്റമൈനയും, പിന്നെ നിന്റെ മമ്മിയും എല്ലാം ഉണ്ടായിരുന്നു!!”
“പക്ഷേ ഇപ്പൊ മമ്മി ഇല്ലല്ലോ, ഞാനല്ലേ ഉള്ളൂ!!”
“ഡാഡിയുടെ തലവേദന മുഴുവന്‍ മാറിയിട്ടില്ല മോളേ, നമുക്ക് ഉമ്മറത്തേക്ക് പോകാം!”
“ഡാഡീ, ഇന്നൊരു സംഭവം ഉണ്ടായി! ഞാന്‍ നെല്‍സണെ ഇടിച്ചു!”
“അയ്യോ, അതെന്നാത്തിനാ കൊച്ചേ?”
“അവന്‍ എന്നോട് രഹസ്യമായിട്ട് ചോദിക്കുവാ, ‘നീ എങ്ങനാ ഒണ്ടായത്’ എന്ന് പഠിപ്പിച്ചുതരണോ എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആള്‍ക്കാരുണ്ടെന്ന്. ഇനി ഇതുപോലെ വല്ലോം പറഞ്ഞാല്‍ ടീച്ചറോട് പറഞ്ഞുകൊടുക്കും എന്നും പറഞ്ഞു.”
“മിടുക്കി! മമ്മിയെപ്പോലെ ധൈര്യശാലിയാണല്ലോ നീയും!”
എയ്ഞ്ചല്‍ മേരി ചിരിച്ചു, മമ്മിയെപ്പോലെ.
“ഡാഡീ, എനിക്ക് മേഘങ്ങളെക്കുറിച്ച് ഒരു അസൈന്മെന്റ് എഴുതാനുണ്ട്. ഞാന്‍ ടെറസിലേക്ക് പോകുവാ. ഡാഡി വരുന്നോ?”
“ഡാഡി ഒന്ന് മുഖം കഴുകീട്ട് വരാം മോളേ”
********************************************************
“ഡാഡീ, ഈ മേഘങ്ങളില്‍ ആരാ ചിത്രം വരയ്ക്കുന്നത്?”
നോട്ടുപുസ്തകം നെഞ്ചോടടക്കിപ്പിടിച്ച് ആകാശത്തേയ്ക്കുനോക്കിക്കിടന്നുകൊണ്ട് എയ്ഞ്ചല്‍ മേരി ചോദിച്ചു.
“ദേ, ഒരു കപ്പല്‍. കപ്പല്‍ അങ്ങനെ നീങ്ങിപ്പോകുവാ! അയ്യോ, ഒരു കുറുക്കന്‍ കപ്പലിനെ വിഴുങ്ങി! ആറുകാലുള്ള കുറുക്കനാ ഡാഡീ, നോക്കിയേ!”
“ഡാഡി കണ്ണടയെടുക്കാന്‍ മറന്നു മോളേ, ഡാഡിക്ക് കാണത്തില്ല!”
“ഓ, സാരമില്ല, ഡാഡി ഇവിടെ വന്നിരുന്നേ, ഞാന്‍ പറഞ്ഞുതരാം”
നേരം സന്ധ്യയാകാറായിരുന്നു. സൂര്യന്‍ ക്ലാരയുടെ നെറ്റിയിലെ ചുവന്ന പൊട്ടുപോലെ തിളങ്ങുന്നു. കിളികള്‍ കൂടണയാന്‍ തിടുക്കത്തില്‍ പറന്നകലുന്നു. ഏതോ പൂ പൂത്തതിന്റെ ഗന്ധം.
“ഡാഡീ, ദേ നോക്കിയേ. മൂന്നുമേഘങ്ങള്‍. രണ്ട് വലിയ മേഘങ്ങളും ഒരു ചെറിയ മേഘവും!”
ജോര്‍ജ് എയ്ഞ്ചല്‍ മേരിയുടെ അരികെ മലര്‍ന്നുകിടന്നു. മൂന്നുമേഘങ്ങളുടെ അവ്യക്തരൂപങ്ങള്‍ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞു.
“ദേ ഡാഡീ, ഒന്നിച്ച് ഒഴുകിപ്പോവുന്നു മൂന്നുമേഘങ്ങള്‍. ഒന്ന് ഡാഡി, ഒന്ന് മമ്മി, ഒന്ന് ഞാനും, അല്ലേ?”
ജോര്‍ജ് ചിരിക്കാന്‍ ശ്രമിച്ചു.
“അയ്യോ ഡാഡീ, ഒരു വലിയ മേഘം മറ്റേ വലിയമേഘത്തെ വിഴുങ്ങി. ഇപ്പൊ രണ്ടുമേഘങ്ങളേ ഉള്ളൂ!”
ജോര്‍ജ് ആകാശത്തേയ്ക്കുനോക്കി. അവിടെ ഒരു വലിയ മേഘത്തെയും, ഒരു ചെറിയ മേഘത്തെയും അയാള്ക്ക് കാണാന്‍ സാധിച്ചു.
അന്തരീക്ഷമാകെ നിറഞ്ഞുനില്ക്കു ന്ന പൂമണം ഇല്ലാതാകുകയാണോ? പകരം പരിചിതമായ മറ്റൊരു സുഗന്ധം പടരുന്നു!!? പാരച്യൂട്ട് എണ്ണയുടെ സുഗന്ധമുള്ള മുടിയിഴകള്‍! ഓര്‍മ്മകള്‍ക്കിടയിലൂടെ മറ്റുപലതും!!
“എയ്ഞ്ചല്‍ മേരീ, നീയെങ്ങനാ ഉണ്ടായതെന്ന് അറിയാമോ?”
“എങ്ങനാ ഡാഡീ??”
Thursday, May 16, 2013
The Rightful Protectors!!
Time: 2.09AM IST.
As a sleepy guy stepped out of a cab, an elderly dog taking a nap on the roadside
jumped up and started barking.
No, not
barking, to be precise. The protectors of the place are transmitting messages.
Elderly Dog
: Bow, Boww, Bowwww, Boooww (Unknown Human being detected, moving towards Om
Shakti Temple. No External weapons found, carrying a red bag and wearing
glasses!)
Super-vigilant
bravo dog 200 feet away: Bowooow, Bowww (Copy, officers near the temple!
Alert!)
Lazy young
dog sleeping near the temple : Boowww,
Bow (What the eff? Why can’t you people just sleep the eff off??)
Vigilant
Dog #2 near the temple: Boowwwwwwwwww, boowwwwwwwwwwwoo (Shut up, you coward!
We are the proud protectors of the place! Heard that some man pretending to be
Goorkha collects money from all the residents every month!! But its we, who really
secure and safeguard the place!)
Vigilant
Dog #3 (Loudly): Bbbbboooowwwwwwwwww, Booooooooooooooowwwwww (Human being walks
past Om shakti Temple, heads towards Raju’s new house.)
Vigilant
Dog #2: Bowwww, Bbooowww (Arey, its that chashmish guy! He is of no harm! He works
in night shifts and comes back now. Let him go)
Angry young
Dog: Bboeeewwww, bowwwww (No! I wont spare him. Its him who threw a jam bottle
and an old shoe on my brother!!Maa kasam, I wont spare him!)
Elderly dog
#2 (In a weak tone): Bbwww, bowww (No, grandson. We should not do any harm to
him. He might not have got proper sleep that night, maybe that’s why he got
angry and threw them on your brother!)
Angry young
dog (irritated): bboowwww, bowwwww (But grandpa…)
Elderly Dog
#2: Boww! Bowwwwww Boowwww?? (Enough!! Haven’t you heard the saying, ‘To sin is
human, To forgive is dogness’??)
Angry young
dog: Bowwww, booowwwww (Ok! But I wont spare him if he does this again!)
Elderly Dog
#2: Bowwwwwwww, Boowwwww (Ok, now get back to work. Let me take a nap!)
The grandpa
goes to sleep, and the grandson walks to and fro in the street.
Vigilant
Dog #1 (From the main road): Boowwwwwwww, Bbbbooowwwwww (Attention!!! Group of
human beings detected with glass bottles in their hands! Officers, take your
position, attack on the count of THREE!!)
The ‘officers’
take their positions.
Vigilant
dog #1: Bow, Booww, Booowww (ONE, TWO, THREE!!)
All dogs
together (In a wild tone, attacking the human gang) : Bowwwwwww, boowwwwwwwwwwwwwww, boowwwwwwwwwwwwwwwwwwwww
(Get lost, you idiots. If you wanna drink, go drink from your home. Don’t drink
and roam around, don’t spoil the street!!)
The
detected mob of human beings ran away in fear, after a couple of useless attempts to fight back.
Sleepy dog
officer somewhere: Booowwwwww, bboowwwww? (General, they have left the place.
Can we take a nap for now?)
Vigilant
Dog #1: Boowwwww, bowwwwwwww, bboooowwwwwwwwwww (No, my fellowman. Its our duty to protect the
village and we should do our duty. Whether it be day or night, rain or storm,
we should do it. Because we are CHOSEN!! We are the rightful ones!!! We do this
so that the people can sleep peacefully without fear. Now get back to work! You
can go sleep once your shift ends, at 6AM!!)
Meanwhile,
the detected unknown ‘Chashmish’ human being was searching for jam bottles or
old shoes, or whatever ‘throwable’, cursing the bloody dogs who bark all night
and spoil his sleep….
Subscribe to:
Posts (Atom)