രംഗ് രസിയാ (Rang Rasiya, Hindi, 2014)
ലോകപ്രസിദ്ധ ചിത്രകാരനായ രാജാ രവിവര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ഈ ചിത്രം മംഗല്‍ പാണ്ഡേ, മായ, മിര്‍ച് മസാല തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കേതന്‍ മേത്തയുടെ ഏറ്റവും പുതിയ സംവിധാനസംരംഭമാണ്. ഏറ്റവും പുതിയതെന്ന് പറയാനാകുമോ എന്നറിയില്ല, എന്തെന്നാല്‍ 2008ല്‍ ചിത്രീകരണം കഴിഞ്ഞ ചിത്രമാണിത്. പല ഫിലിം ഫെസ്റ്റിവലുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും നമ്മുടെ ഈ സ്വതന്ത്രഭാരതത്തിലെ ചില മനോഹരമായ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ മൂലം ഇത്രയും കാലം ചിത്രം തീയറ്ററുകളില്‍ റിലീസ് ആയിരുന്നില്ല. ഇപ്പോള്‍ ആരുടെയോ കൃപകൊണ്ട് ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളില്‍ എത്തി.
ഒരു കഥാപാത്രമായി ജീവിക്കുക, ആ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തുക, ഇങ്ങനെയൊക്കെ പല നടന്മാരുടെ പ്രകടനങ്ങളെക്കുറിച്ചും നമ്മള്‍ പുകഴ്ത്തിപ്പറയാറുണ്ടെങ്കിലും എല്ലാപ്പോഴുമൊന്നും അത്തരമൊരു പ്രകടനം നമുക്ക് കാണാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ഈ ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ അക്ഷരാര്‍ത്ഥത്തില്‍ അത്തരമൊരു പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അന്യായം, ക്ലാസ്സ് എന്നൊന്നും പറഞ്ഞാല്‍ പോര. ചില സ്ഥലങ്ങളില്‍ വീണുപോകുമായിരുന്ന ചിത്രത്തെ സ്വന്തം തോളുകളിലേറ്റി ആത്മവിശ്വാസത്തോടെ ഈ മനുഷ്യന്‍ മുന്നോട്ടുനയിച്ചു. ഇദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ ആത്മാവ്. തനിക്കാവുന്ന രീതിയില്‍ സ്വന്തം കഥാപാത്രത്തെ മികവുറ്റതാക്കിയ നായിക (നന്ദനാ സെന്‍) പോലും ഈ മനുഷ്യനുമുന്നില്‍ ഒന്നുമല്ലാതെ പോയെന്ന് തോന്നിപ്പിച്ചെങ്കില്‍ അത് ഇദ്ദേഹത്തിന്റെ അപാരപ്രകടനം ഒന്നുകൊണ്ടുമാത്രമാണ്.
ചിത്രത്തിലേക്ക് വരികയാണെങ്കില്‍, വളരെ മനോഹരമായ രീതിയില്‍ ചിത്രീകരിച്ച ഒരു സിനിമയാണിത്. ദൃശ്യവിരുന്ന് എന്നൊക്കെ വിളിക്കാവുന്ന ഒന്ന്. രാജാ രവിവര്‍മയുടെ യൌവനം മുതല്‍ മരണത്തിനുമുന്‍പുള്ള കുറച്ച് വര്‍ഷങ്ങള്‍ വരെയുള്ള കഥയാണ് കേതന്‍ മേത്ത ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്. കേരളത്തില്‍നിന്നും ബോംബെയില്‍ എത്തുന്ന രവിവര്‍മ ബറോഡ മഹാരാജാവിനു വേണ്ടി ഹിന്ദുപുരാണങ്ങളിലെ ചിത്രങ്ങള്‍ വരയ്ക്കുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളും മറ്റുമാണ് കഥയുടെ ഇതിവൃത്തം. അത്രയും കാലം കല്ലുകളില്‍ കൊത്തിയ ശില്‍പങ്ങളില്‍ സവര്‍ണ്ണര്‍ മാത്രം കണ്ടിരുന്ന ദൈവങ്ങള്‍ക്ക് ഇന്ന് എല്ലാവരുടെയും പൂജാമുറികളില്‍ ചില്ലിട്ടുവെച്ചിരിക്കുന്ന വര്‍ണ്ണശബളമായ രൂപങ്ങള്‍ നല്‍കിയതില്‍ രവിവര്‍മയുടെയും, സുഗന്ധാബായിയുടെയും പങ്ക് എത്രത്തോളമായിരുന്നെന്ന് ഈ ചിത്രം കണ്ടാല്‍ നമുക്ക് മനസിലാകും. സ്വയം ഒരു മനുഷ്യസ്ത്രീ മാത്രമായ തനിക്ക് എങ്ങനെ ദേവിയെപ്പോലെ ഇരിക്കാന്‍ സാധിക്കും എന്ന സുഗന്ധാബായിയുടെ ചോദ്യത്തിന് രവിവര്‍മ പ്രതികരിക്കുന്ന രംഗമൊക്കെ വളരെയേറെ മികച്ചതായിരുന്നു. രവിവര്‍മ വരച്ച ശ്രീരാമന്റെ ചിത്രത്തിനുമുന്‍പില്‍ ഒരു സാധാരണക്കാരന്‍ മുട്ടുകുത്തിനിന്ന് രാമകീര്‍ത്തനങ്ങള്‍ പാടുന്ന രംഗവും, ഹിന്ദു ദൈവങ്ങളെ വരച്ചതിനെതിരെ ചോദ്യം ചെയ്യാന്‍ വന്നവരോടുള്ള നര്‍മത്തില്‍ ചാലിച്ച മറുപടികളും, പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ പിതാവായ ഫാല്‍ക്കെയും രവിവര്‍മയും തമ്മിലുള്ള ബന്ധവും, അങ്ങനെ പല രംഗങ്ങളും ചിത്രത്തില്‍ മികച്ചുനിന്നു. ചുരുക്കം ചില സ്ഥലങ്ങളില്‍ ഇത്തിരി പാളിപ്പോകുമെന്ന് തോന്നിയെങ്കിലും, പെട്ടെന്നുതന്നെ പഴയഗതിയിലേക്ക് ചിത്രം തിരിച്ചുവന്നു.
ഈ ചിത്രത്തിന്റെ റിലീസ് ഇത്രയേറെ വൈകാന്‍ കാരണം ഇതിലെ നഗ്നതാരംഗങ്ങള്‍ ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒന്നുരണ്ട് അത്തരം രംഗങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും അത്യന്തം മനോഹാരിതയോടെയാണ് അവ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഗാനരംഗത്തില്‍ നായികാനായകന്മാര്‍ തങ്ങളുടെ ദേഹത്ത് ചായങ്ങള്‍ പുരണ്ടുകൊണ്ട് ആനന്ദത്തിന്റെ പാരമ്യത്തില്‍ നഗ്നരായി പരസ്പരം നോക്കിക്കിടക്കുന്നുണ്ട്. അത്തരമൊരു രംഗത്തില്‍ പോലും പ്രേക്ഷകര്‍ക്ക് ഒട്ടും അശ്ലീലം തോന്നാത്ത വിധത്തില്‍ മനോഹരമായ ഒരു oil painting കാണുന്ന അനുഭൂതി ഉളവാക്കുന്നതില്‍ സംവിധായകന്റെ പങ്ക് ചെറുതല്ല.
നായികയായി നന്ദനാ സെന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വളരെ മനോഹരിയായിരുന്നു അവര്‍ ചിത്രത്തില്‍. മറ്റുവേഷങ്ങളില്‍ വന്ന വിപിന്‍ ശര്‍മ, പരേഷ് റാവല്‍, ദര്‍ശന്‍ ജാരിവാല തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ നല്ല രീതിയില്‍ ചെയ്തു. ഗാനങ്ങള്‍ നന്നായിരുന്നു, പശ്ചാത്തലസംഗീതം വളരെ മികച്ചുനിന്നു. സാങ്കേതികപരമായി വളരെ മികച്ചുനില്‍ക്കുന്നുണ്ട് ചിത്രം.
കേതന്‍ മേത്തയും സഞ്ജീവ് ദത്തയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ കോടതിമുറി രംഗങ്ങളില്‍ രവിവര്‍മയുടെ കലാസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഡയലോഗുകള്‍ സംവിധായകന്‍ സ്വയം സെന്‍സര്‍ബോര്‍ഡിനോട് പറയാതെ പറയുന്നതുപോലെ തോന്നി. അല്ലെങ്കിലും, ആ മഹാത്മാവിനെ ആസ്പദമാക്കി ചെയ്ത സിനിമ ഒടുവില്‍ 'ജീവിച്ചിരുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവുമില്ല, രഞ്ജിത് ദേശായിയുടെ രാജാ രവിവര്‍മ എന്ന നോവലിനെ ആസ്പദമാക്കി ചെയ്ത സാങ്കല്‍പ്പികസൃഷ്ടി ആണ്' എന്നൊക്കെ ആദ്യം എഴുതിക്കാണിക്കുകയാണെങ്കില്‍ മാത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കാം എന്ന് വാശിപിടിച്ച സെന്‍സര്‍ബോര്‍ഡിനോടൊക്കെ എന്തുപറയാന്‍! നല്ലൊരു ചിത്രം, സാധിക്കുമെങ്കില്‍ തീയറ്ററില്‍ കാണാന്‍ ശ്രമിക്കുക. ഈ ചിത്രം നിങ്ങളുടെ തീയറ്റര്‍ വാച്ച് അര്‍ഹിക്കുന്നു.
PS: രവി വള്ളത്തോള്‍ ഉണ്ടായിരുന്നു ചിത്രത്തില്‍! പക്ഷേ ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല frown emoticon

No comments:
Post a Comment