ദ ഒട്ടോപ്സി ഓഫ് ജെയ്ന്‍ ഡോ (The Autopsy of Jane Doe, 2016, English)
ട്രോള്‍ഹണ്ടര്‍ എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ അന്താരാഷ്‌ട്രശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകന്‍ André Øvredalന്റെ പുതിയചിത്രമാണ് ഓട്ടോപ്സി ഓഫ് ജെയ്ന്‍ ഡോ. സംവിധായകന്റെ ആദ്യത്തെ ഇംഗ്ലീഷ് ചിത്രം എന്ന പ്രത്യേകതകൂടി ജെയ്ന്‍ ഡോയ്ക്കുണ്ട്. ഹൊറര്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ പെടുത്താവുന്ന ജെയ്ന്‍ ഡോയില്‍ Emile Hirsch, Brian Cox എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ദുരൂഹസാഹചര്യത്തില്‍ കണ്ടെടുത്ത അജ്ഞാതയായൊരു യുവതിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം വിദഗ്ദ്ധരായ ഒരച്ഛന്റെയും മകന്റെയും കൈകളില്‍ എത്തിപ്പെടുന്നു. തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത മൃതദേഹങ്ങളെ ജോണ്‍ ഡോ എന്നോ ജെയ്ന്‍ ഡോ എന്നോ പേരിട്ടുവിളിക്കണം എന്ന കീഴ്വഴക്കം പാലിച്ചുകൊണ്ട് അവര്‍ മൃതയായ യുവതിയെ ജെയ്ന്‍ ഡോ എന്ന് വിളിക്കുന്നു. ജെയ്ന്‍ ഡോയുടെ മൂന്നുഘട്ടങ്ങളിലായുള്ള പോസ്റ്റ്‌മോര്‍ട്ടം നടത്താനാരംഭിച്ച ഇവരുടെമുന്നില്‍ മുന്‍പെങ്ങും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തവിധത്തിലുള്ള സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. പ്രധാനകഥാപാത്രങ്ങളില്‍ ഒരാളുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ 'സംഭവ്യമായതിലും ഒരുപാടപ്പുറത്തുള്ള' കാര്യങ്ങളാണ് ഭീതി തളംകെട്ടിനിന്ന, മരണം മണക്കുന്ന ആ പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ ആ സായഹ്നത്തില്‍ സംഭവിച്ചത്. ഒരുഘട്ടത്തിനപ്പുറം പോകുമ്പോള്‍ കഥയിലെ പുതുമ ഒരുപരിധിവരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടെങ്കിലും വളരെ മിനിമലായ പശ്ചാത്തലസംഗീതത്തിലൂടെയും വിരസതതോന്നാത്ത രംഗങ്ങളിലൂടെയും മറ്റും വിദഗ്ധമായി പ്രേക്ഷകരെ ആ ഹൊറര്‍ മൂഡില്‍ പിടിച്ചിരുത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. പേടിയ്ക്കൊപ്പംതന്നെ ഉള്ളിലെന്തോ ഇഴയുന്നതുപോലെയുള്ളൊരുതരം അസ്വസ്ഥത, അഥവാ ഒരു ക്രീപ്പി ഫീലിംഗ് പ്രേക്ഷകമനസ്സുകളില്‍ സൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു എന്നത് പ്രശംസനീയമാണ്.
അഭിനേതാക്കള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും എല്ലാവരും കഥാപാത്രങ്ങള്‍ക്ക് ചേരുംവിധമുള്ള പ്രകടനങ്ങള്‍തന്നെയാണ് കാഴ്ചവെച്ചത്. ജെയ്ന്‍ ഡോയെ അവതരിപ്പിച്ച Olwen Kellyയും, ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടറും പ്രത്യേകപ്രശംസ അര്‍ഹിക്കുന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം മികച്ചുനിന്നു.
ഒരുഘട്ടത്തിനുശേഷം കതാപരമായി ചില ക്ലീഷേകള്‍ കാണാമെങ്കിലും നിലവാരമുള്ള അവതരണശൈലിയിലൂടെ അതിനെയൊക്കെ മറികടന്നുകൊണ്ട് മികവുറ്റൊരു ചലച്ചിത്രാനുഭവമാവുന്നുണ്ട് ജെയ്ന്‍ ഡോ. ഹൊറര്‍ പ്രേമികള്‍ കാണാന്‍ ശ്രമിക്കുക. ഈ ചിത്രം നിങ്ങളെ തൃപ്തരാക്കാന്‍ ഉതകുന്നതാണ്.