തോഴ (Thozha, 2016, Tamil)
ബൃന്ദാവനം, യെവടു തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം വംശി പൈദിപ്പള്ളി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് തോഴാ. തെലുങ്കില്‍ ഊപ്പിരി എന്നപേരിലും തമിഴില്‍ തോഴാ എന്നപേരിലും ചിത്രീകരിക്കപ്പെട്ട ചിത്രത്തില്‍ നാഗാര്‍ജുന, കാര്‍ത്തി, തമന്ന, പ്രകാശ് രാജ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തി. ഫ്രഞ്ച് ചിത്രമായ ഇന്‍ടച്ചബിള്‍സിന്റെ ഒഫിഷ്യല്‍ remake ആയ തോഴ മലയാളനടിയായ കല്‍പനയുടെ അവസാനചിത്രംകൂടിയാണ്. ശരീരം തളര്‍ന്ന ഒരു ധനികനായ മനുഷ്യന്റെയും അയാളുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലപ്പെടുത്തിയ ഒരു ചെറുപ്പക്കാരന്റെയും ഹൃദയബന്ധത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്.
ജയിലില്‍നിന്ന്‍ പരോളില്‍ പുറത്തിറങ്ങിയ സീനു നല്ലനടപ്പിനായി പല ജോലികളും തേടുന്നു. അങ്ങനെയിരിക്കെ വിക്രമാദിത്യ എന്ന ശരീരം തളര്‍ന്നുകിടക്കുന്ന ധനികനെ പരിപാലിക്കാനുള്ള ജോലിയ്ക്കുള്ള ഇന്റര്‍വ്യൂ സീനു attend ചെയ്യുന്നു. അപ്രതീക്ഷിതമായി ആ ജോലി ലഭിച്ച സീനു അവിടെ ജോലിയ്ക്കുകയറുകയും നല്ലൊരു ബന്ധം കാലക്രമേണ സീനുവും വിക്രവും തമ്മില്‍ ഉടലെടുക്കുകയും ചെയ്യുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ സാധിക്കുക. ഏതാണ്ട് മൂന്നുമണിക്കൂറോളം ദൈര്‍ഘ്യമുണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രംതന്നെയാണ് തോഴാ. Over dramatic ആക്കാതെ ഒരുക്കിയ വൈകാരികരംഗങ്ങളും, കുറിയ്ക്കുകൊള്ളുന്ന ഹാസ്യവും നല്ലരീതിയില്‍ ഫലംകണ്ടു. മുന്‍ചിത്രങ്ങളില്‍നിന്ന് സംവിധായകന്‍ ഒരുപാട് മുന്നോട്ടുവന്നിട്ടുണ്ടെന്ന കാര്യം ചിത്രത്തിലുടനീളം വ്യക്തമാണ്. ഭാഷാപരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഒറിജിനലിനോട് നീതിപുലര്‍ത്തുന്നരീതിയിലുള്ള ഒരു റീമേക്ക് തന്നെയാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. എന്നിരുന്നാലും ഒരു ദ്വിഭാഷാചിത്രം ഒരുക്കിയപ്പോള്‍ അവിടെയുമിവിടെയും ചില്ലറ ഡബ്ബിങ്ങ് പ്രശ്നങ്ങളും മറ്റും സംഭവിച്ചിരുന്നു, എങ്കിലും അതൊക്കെ മറന്നുകളയാവുന്നതേ ഉള്ളൂ. പ്രധാനനടീനടന്മാരേക്കൊണ്ടൊക്കെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കാര്‍ത്തിയും നാഗാര്‍ജുനയും പ്രകാശ് രാജുമൊക്കെ സ്വാഭാവികമായി, വളരെ ഈസി ആയാണ് തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തത്. പ്രത്യേകിച്ച് ഹാസ്യരംഗങ്ങളൊക്കെ കാര്‍ത്തി പ്രതീക്ഷിച്ചതിലും നല്ലരീതിയില്‍ ചെയ്തു. ഏറെ മിതത്വം നിറഞ്ഞ പ്രകടനമായിരുന്നു നാഗാര്‍ജുനയുടേത്. സ്ഥിരം eye candy റോളുകളില്‍നിന്ന് തമന്നയ്ക്ക് അല്‍പമെങ്കിലും മോചനം കിട്ടിയിരിക്കുന്നു ഈ ചിത്രത്തില്‍. മറ്റുവേഷങ്ങളില്‍ വന്ന കല്‍പനയും ജയസുധയുമൊക്കെ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ഒന്നുരണ്ട് അതിഥിതാരങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്, സ്പോയിലര്‍ ആകാമെന്നതിനാല്‍ ആരൊക്കെയാണെന്ന് പറയുന്നില്ല. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയത് ഗോപിസുന്ദര്‍ ആണ്, തന്റെ ജോലി അദ്ദേഹം ഭംഗിയാക്കി. മദന്‍ കര്‍ക്കി രചിച്ച ഗാനങ്ങളുടെ വരികള്‍ പലതും മികച്ചുനിന്നു, പി.എസ്.വിനോദിന്റെ ഛായാഗ്രഹണവും ഉന്നതനിലവാരം പുലര്‍ത്തി.
ചുരുക്കിപ്പറഞ്ഞാല്‍ ഒട്ടും മടുപ്പിക്കാത്ത, ആസ്വദിച്ചുകണ്ടിരിക്കാവുന്ന നല്ലൊരു ചിത്രമാണ് തോഴ. മിക്ക തമിഴ് മുഖ്യധാരാ ഫോര്‍മുലാചിത്രങ്ങളില്‍നിന്നും വ്യത്യസ്തമായി അധികം മസാല ചുവയ്ക്കാത്ത, ശരാശരി പ്രേക്ഷകന് ആസ്വദിക്കാനാവുംവിധം പാകത്തിന് രുചിയുള്ള ഒരു ചിത്രം. കാണാന്‍ ശ്രമിക്കാം.

No comments:
Post a Comment