പോസ്റ്റര്‍ ബോയ്സ് (Poshter Boyz, 2014, Marathi)
ഇന്നൊരു മറാത്തി സിനിമ കണ്ടിരുന്നു.. 'പോസ്റ്റര്‍ ബോയ്സ്'..
ഹിന്ദി നടന്‍ ശ്രേയസ് തല്‍പദേ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്... നല്ലതാണെന്ന് കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നതുകൊണ്ട് ഇന്നലെ പോവാം എന്ന് വിചാരിച്ചെങ്കിലും സമയത്തിന് ബസ് വരാഞ്ഞതുകൊണ്ട് ഇന്നലത്തെ ഷോ മിസ്സ് ആയി.. അതുകൊണ്ട് ഇന്ന് ഇത്തിരികൂടെ നേരത്തെ ഇറങ്ങി തീയറ്ററില്‍ എത്തി.
അകത്തുകയറി സിനിമ തുടങ്ങിയപ്പോഴാണ് സബ്ടൈറ്റില്‍ ഇല്ലെന്ന ദുഃഖകരമായ സത്യം മനസ്സിലാക്കിയത്.. സാധാരണ ബാംഗ്ലൂരില്‍ മറാത്തി, ബംഗാളി, ഭോജ്പുരി പടങ്ങള്‍ ഒക്കെ സബ്ടൈറ്റില്‍ ഇട്ടുകാണിക്കാറാണ് പതിവ്.. ആ ഒരു വിശ്വാസത്തില്‍ പോയതാണ്.. പിന്നെ കേറിയതല്ലേ, കണ്ടുനോക്കാം, ഇന്റര്‍വെല്‍ ആവുമ്പോള്‍ ഇറങ്ങാം എന്ന് കരുതി അവിടെ ഇരുന്നു..
രസകരമായി ചിത്രം മുന്നോട്ടുനീങ്ങി.. പറയുന്നത് dialogwise കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും സന്ദര്‍ഭങ്ങളും മറ്റും വെച്ചുനോക്കിയപ്പോള്‍ കുറേയൊക്കെ മനസ്സിലായി... മൂന്നുപേരുടെ ഫോട്ടോസ് സര്‍ക്കാരിന്റെ 'vasectomy' (പുരുഷവന്ധ്യംകരണം) പദ്ധതിയുടെ ഭാഗമായുള്ള പോസ്റ്ററില്‍ അവരുടെ സമ്മതം കൂടാതെ ഉപയോഗിക്കുക മൂലം അവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ അവര്‍ എങ്ങനെ മറികടക്കുന്നു എന്നൊക്കെയാണ് ചിത്രം പറയുന്നത്... എന്തായാലും ഇന്റര്‍വെല്‍ ആയാല്‍ ഇറങ്ങാം എന്ന് കരുതിയ ഞാന്‍ മുഴുവനും കണ്ടിട്ടേ ഇറങ്ങിയുള്ളൂ എന്ന് പറഞ്ഞാല്‍ മതിയല്ലോ...
എല്ലാ നടീനടന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. ലഗേ രഹോ മുന്നാഭായിയില്‍ ഗാന്ധിജി ആയി വന്ന ദിലിപ് പ്രഭാവല്‍ക്കാരിന്റെ മറ്റൊരു മികച്ച വേഷം കാണാന്‍ സാധിച്ചു.
മൊത്തത്തില്‍ ഡിവിഡിറിപ്പ് വരുമ്പോള്‍ (നോണ്‍ റീടെയില്‍ ഡിവിഡിറിപ്പ് വന്നിട്ടുണ്ട്, പക്ഷേ സബ്ടൈറ്റില്‍ ഇല്ല) സബ്ടൈറ്റില്‍ ഇട്ട് ഒരുവട്ടം കാണാവുന്ന നീറ്റ് entertainer ആണ് ചിത്രം. ഓരോരോ dialogsന് മറാത്തി ചേട്ടന്മാര്‍ ആര്‍ത്തുചിരിക്കുമ്പോള്‍ പൊട്ടനെപ്പോലെ ഇരിക്കേണ്ടിവന്നെങ്കിലും ആകെമൊത്തം പടം എനിക്ക് ഇഷ്ടപ്പെട്ടു. smile emoticon
പി.എസ്: മലയാളത്തില്‍ വളരെ ചുരുങ്ങിയ ബജറ്റില്‍ റീമേക്ക് ചെയ്യാന്‍ ഉതകുന്ന ഒരു പടം ആണ് ഇത്.. നെടുമുടി, സുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കി ചെയ്‌താല്‍ നല്ലൊരു ടോറന്റ് ഹിറ്റ് ആകാന്‍ എല്ലാ സാധ്യതയും ഉണ്ട്!!

No comments:
Post a Comment