ആംഖോം ദേഖി - (Ankhon Dekhi, 2014, Hindi)
രണ്ടുദിവസങ്ങള്‍ക്കുമുന്‍പ് ഹിന്ദിയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ചില മികച്ച നടന്മാരെക്കുറിച്ചുള്ള പോസ്റ്റ് ഇടുമ്പോഴാണ് ഈ ചിത്രത്തെപ്പറ്റി ഓര്‍ത്തത്. രജത് കപൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഒന്നുംതന്നെ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഇതും ഇറങ്ങിയ സമയത്ത് തീയറ്ററില്‍ പോയി കാണണം എന്ന് കരുതിയെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ വീണ്ടും ഈ ചിത്രത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ ഉടന്‍ തന്നെ കാണണം എന്നുതോന്നി. അങ്ങനെ ഇന്നലെ ഈ ചിത്രം കണ്ടു (ഡൌണ്‍ലോഡ് ചെയ്തിട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).
മനോഹരമായൊരു ചിത്രം. വളരെ രസകരമായ ഒരു തീം, പ്രധാനനടീനടന്മാരുടെ അന്യായ പ്രകടനങ്ങള്‍, ഉള്ളില്‍ തട്ടുന്ന പല രംഗങ്ങളും.. വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍. 50-55 വയസ്സുള്ള കേന്ദ്രകഥാപാത്രം.. അയാള്‍ ഒരു ദിവസം ഒരു തീരുമാനം എടുക്കുകയാണ്.. നേരിട്ട് കാണുന്നത് മാത്രമേ വിശ്വസിക്കൂ എന്ന്. അങ്ങനെ ജീവിക്കുന്ന അയാള്‍ക്ക് നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ അധികം ആരും ഉപയോഗിച്ചുകണ്ടിട്ടില്ലാത്ത സഞ്ജയ് മിശ്ര എന്നൊരു കോമഡി നടനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാവം മനുഷ്യന്‍ ഇത്രേം നന്നായി അഭിനയിക്കുമെങ്കിലും കിട്ടുന്നത് മുഴുവന്‍ ചളി കോമഡി റോളുകള്‍ ആണല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. മധ്യവര്‍ത്തികുടുംബങ്ങളിലെ പല പ്രശ്നങ്ങളും തികച്ചും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു. ക്ലൈമാക്സ് ഒരു ഷോക്ക് തന്നെയാണ്. പിന്നൊരു കാര്യം, ഇതൊരു story-driven സിനിമയല്ല, കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ നടക്കുന്ന പല സംഭവങ്ങളും സ്വാഭാവികമായ ശൈലിയില്‍ കാണിച്ചിരിക്കുന്നു, അത്രതന്നെ. പല വലിയ കാര്യങ്ങളും പറയുന്ന ഈ കൊച്ചുചിത്രം എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment