ഔര്‍ ടൈംസ് (Our Times, 2015, Mandarin)
Southeast Asian റൊമാന്റിക് പടങ്ങള്‍ കാണാന്‍ ഒരു പ്രത്യേകരസമാണ്. വളരെ സിമ്പിള്‍ ആയി പ്രേക്ഷകരെ രസിപ്പിച്ചും ഇത്തിരി കണ്ണുനിറയിപ്പിച്ചും മുന്നോട്ടുപോകുന്നവയാണ് ഈ ശ്രേണിയില്‍പ്പെടുന്ന മിക്കപടങ്ങളും. ഈ ഗണത്തില്‍പ്പെടുത്താവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഔര്‍ ടൈംസ്. ഈ ചിത്രം കുറച്ചാഴ്ചകള്‍ക്കുമുന്‍പ് തീയറ്ററില്‍ കാണണം എന്ന് കരുതിയെങ്കിലും സബ്ടൈറ്റില്‍ ഇല്ലാത്തതിനാല്‍ കാണാന്‍ സാധിച്ചില്ല. Frankie Chen സംവിധാനം ചെയ്ത് Vivian Sung, Darren Wang, Dino Lee തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു സാധാരണപെണ്‍കുട്ടിയുടെ ഹൈസ്കൂള്‍ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.
ലിന്‍ ട്രൂലി തന്റെ കൂട്ടുകാരോടൊപ്പം ഹൈസ്കൂള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്. മനംമയക്കുന്ന സൗന്ദര്യമോ മറ്റെന്തെങ്കിലും കഴിവുകളോ ഒന്നുമില്ലാത്ത ഒരു സാധാരണ കുട്ടിയാണ് ട്രൂലി. സ്കൂളിലെ ഒട്ടുമിക്ക പെണ്‍കുട്ടികളെയും പോലെ ട്രൂലിയും ആ സ്കൂളിലെതന്നെ വിദ്യാര്‍ഥിയായ, സുന്ദരനും പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്നവനും ബാസ്കറ്റ്ബോള്‍ കളിക്കാരനുമായ ഔയാങ്ങില്‍ അനുരക്തയാണ്. ഒരിക്കല്‍ ഔയാങ്ങുമായി വഴക്കിടുന്ന തായുവിന് ഒരു പണി കൊടുക്കാനായി ട്രൂലി അയാള്‍ക്ക് ഒരു ചെയിന്‍ ലെറ്റര്‍ രഹസ്യമായി നല്‍കുന്നു. എന്നാല്‍ അത് ട്രൂലി നല്‍കിയതാണെന്ന് കണ്ടെത്തിയ തായു ട്രൂലിയെ ഭീഷണിപ്പെടുത്തുകയും തന്റെ ഹോംവര്‍ക്കും മറ്റും ട്രൂലിയെക്കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മെല്ലെ അവര്‍ തമ്മില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. പിന്നീട് അവരുടെ സ്കൂള്‍ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. മുഴുവനായും നായികയുടെ perspectiveലാണ് കഥ മുന്നോട്ടുപോവുന്നത്. ആദ്യാവസാനം ആസ്വാദനത്തിന്റെ രസച്ചരടുപൊട്ടിക്കാതെതന്നെ ചിത്രം അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. നല്ല ഫീല്‍ തരുന്നൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്.
പ്രധാനനടീനടന്മാരൊക്കെ നല്ല പ്രകടനം കാഴ്ചവെച്ച ചിത്രത്തില്‍ പശ്ചാത്തലസംഗീതം മികച്ചുനിന്നു. എങ്കിലും ഒരു മോഹം, ഗോവിന്ദ് മേനോന്‍ ഈ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നെങ്കില്‍ എത്ര രസമായേനെ എന്ന്! എന്തായാലും മറ്റ് സാങ്കേതികമേഖലകളിലും ചിത്രം ഉയര്‍ന്നനിലവാരം പുലര്‍ത്തി.
ഏറെ ആസ്വദിച്ചുകാണാവുന്ന രസമുള്ളൊരു ചിത്രമാണ് അവര്‍ ടൈംസ്. റൊമാന്റിക് കോമഡികള്‍ ഇഷ്ടപ്പെടുന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment