ഇക്കീസ് തോപ്പോം കീ സലാമി (Ekkees Topon Ki Salaami, Hindi, 2014)
നമ്മുടെ രാജ്യത്തെ പ്രമുഖര്‍ അന്തരിക്കുമ്പോള്‍ അവരോടുള്ള ആദരസൂചകമായി അവരുടെ ശവസംസ്കാരത്തോടനുബന്ധിച്ചു നടത്തുന്ന ചടങ്ങാണ് 'ഇക്കീസ് തോപ്പോം കീ സലാമി' അഥവാ ഇരുപത്തൊന്ന് പീരങ്കി ഷോട്ടുകള്‍. ഈ ആദരവിന് ആരാണ് അര്‍ഹര്‍ എന്നൊരു ചോദ്യമാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ സിനിമ മുന്നോട്ടു വെക്കുന്നത്. ഒരു മുനിസിപ്പാലിറ്റി ജീവനക്കാരന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് അവസാനത്തെ ആഗ്രഹമായി തന്റെ ശവസംസ്കാരം ഇരുപത്തൊന്ന് പീരങ്കി ഷോട്ടുകളുടെ അകമ്പടിയോടെ ആകണം എന്ന് പറയുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും ചേര്‍ന്ന് അത് സാധ്യമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ നവാഗതസംവിധായകന്‍ രവീന്ദ്രഗൌതം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Phas Gaya Re Obama, Khosla Ka Khosla തുടങ്ങിയ രസകരമായ medium budget ചിത്രങ്ങളുടെ നിരയിലേക്ക് ചേര്‍ക്കാവുന്ന ഒരു രസമുള്ള സിനിമയാണ് ഇതും. ഒന്നാം പകുതിയില്‍ അവിടെയുമിവിടെയും ഇത്തിരി ഇഴച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും രണ്ടാം പകുതി കൂടുതല്‍ രസിപ്പിച്ചു. മുഖ്യകഥാപാത്രങ്ങളായി വേഷമിട്ട അനുപം ഖേര്‍, മനു ഋഷി, ദിവ്യേന്ദു ശര്‍മ, രാജേഷ് ശര്‍മ, നേഹ ധൂപിയ, അദിതി ശര്‍മ, ഉത്തരാ ബോക്കര്‍ തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചത്. റാം-സമ്പത്തിന്റെ ഗാനങ്ങളും നന്നായിരുന്നു. ചില സ്ഥലങ്ങളില്‍ ചലച്ചിത്രപരമായ liberty എടുത്തിട്ടുണ്ടെങ്കില്‍പ്പോലും ഒരു പുതുമുഖം എന്ന നിലയില്‍ സംവിധായകന്‍ വളരെയേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പൊളിറ്റിക്കല്‍ സറ്റയറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഒരു തവണ കാണാം. തീയറ്ററില്‍ തന്നെ കാണണം എന്നൊന്നും ഞാന്‍ നിര്‍ബന്ധം പിടിക്കില്ല.. ടോറന്റില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കുക..

No comments:
Post a Comment