ഹാലോ (Halo, 1997, Hindi)
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ ആദ്യ രചനാ-സംവിധാനസംരംഭമായിരുന്ന ു 1997ല്‍ പുറത്തിറങ്ങിയ ഹാലോ. ഒരു തുടക്കക്കാരന്റെ ഒരുതരം പിഴവുകളും കൂടാതെ ഒരു മനോഹരമായ കൊച്ചുചിത്രമായിരുന്നു സന്തോഷ് ശിവന് ഒരുക്കിയത്. 2001ല്‍ ഞങ്ങളുടെ സ്കൂളില്‍ ഉണ്ടായ ഒരു സ്ക്രീനിംഗിലാണ് ഈ ചിത്രം ആദ്യമായി കാണാന്‍ സാധിച്ചത്. അന്നൊന്നും കാര്യമായി ഹിന്ദി മനസ്സിലായിരുന്നില്ല. എന്നിട്ടും എവിടെയൊക്കെയോ ഈ ചിത്രം ഉള്ളില്‍ തട്ടിയിരുന്നു. പിന്നീട് ഇന്റര്‍നെറ്റും ഒക്കെ ആയപ്പോള്‍ ഈ ചിത്രത്തിനുള്ള തിരച്ചില്‍ തുടങ്ങി. കുറേ ഓണ്‍ലൈന്‍ ഫോറങ്ങളില്‍ റിക്വസ്റ്റ് പോസ്റ്റ് ചെയ്തിരുന്നെങ്കിലും എവിടന്നും കിട്ടിയില്ല.. ഒടുവില്‍ ഒരു ദിവസം ടോറന്റില്‍ നിന്ന് ഈ സിനിമ കിട്ടിയപ്പോള്‍ വീണ്ടും കണ്ടു.
അമ്മയില്ലാത്ത സാഷ എന്ന എഴുവയസ്സുകാരിയുടെയും അവരുടെ ഹാലോ എന്നുപേരുള്ള വളര്‍ത്തുനായയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.. ഒരവസരത്തില്‍ ആ നായക്കുട്ടിയെ നഷ്ടപ്പെടുന്ന സാഷ കൂട്ടുകാര്ക്കൊക്കൊപ്പം അതിനുവേണ്ടിയുള്ള തിരച്ചിലുകള്‍ നടത്തുകയും പിന്നീട് നടക്കുന്ന സംഭവങ്ങളും നല്ല രീതിയില്‍ പറഞ്ഞുപോകുന്നുണ്ട് സംവിധായകന്. ചിലയിടങ്ങളില്‍ ഒരുപരിധിവരെ cinematic liberty എടുക്കുന്നുണ്ടെങ്കിലും ഉദ്ദേശശുദ്ധിയെ മാനിച്ച് അതെല്ലാം വളരെ എളുപ്പത്തില്‍ മറന്നുകളയാവുന്നതേ ഉള്ളൂ. ഇടയ്ക്ക് മതത്തിന്റെ പേരില്‍ നടക്കുന്ന വഴക്കുകള്ക്കെതിരെ ചില കൊട്ടുകളും ചിത്രം കൊടുക്കുന്നുണ്ട്.. ഒരു ഡയലോഗ് ഇങ്ങനെയാണ്..
"Dad, this war is God-made or Man-made?"
"Man-made, for God!"
സാഷയായി അഭിനയിച്ച ബേനാഫ് ദാദാചന്ദ്ജിയുടെ മികച്ച പ്രകടനവും ഈ ചിത്രത്തിന്റെ ഒരു ഹൈലൈറ്റ് ആണ്. കുട്ടികള്‍ക്കുള്ള ചിത്രമെന്ന ലേബലില്‍ വന്ന സിനിമയാണെങ്കിലും നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്ന ഏവര്‍ക്കും നല്ലൊരു അനുഭവം ആയിരിക്കും ഈ ചിത്രം. കാണാന്‍ ശ്രമിക്കുക.
പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ ആദ്യ രചനാ-സംവിധാനസംരംഭമായിരുന്ന