കില്‍ ബുള്‍ജോ (Kill Buljo, 2007, Norwegian)
ടാരന്റിനോയുടെ കില്‍ ബില്ലിന്റെ ഒരു കിടിലന്‍ നോര്‍വീജിയന്‍ സ്പൂഫ് ആണ് കില്‍ ബുള്‍ജോ. പിന്നീട് ഡെഡ് സ്നോ എന്ന സ്ലാഷര്‍ കോമഡിയിലൂടെ പ്രശസ്തനായ സംവിധായകന്‍ ടോമി വിര്‍ക്കൊളയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. തന്റെ വിവാഹച്ഛടങ്ങില്‍ കയറിവന്ന് കൂട്ടക്കൊല നടത്തുന്ന ബുള്‍ജോയോടും കൂട്ടരോടും യോംപാ തോര്‍മാന്‍ എന്ന കഥാനായകന്‍ നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കില്‍ ബില്ലിലെ പല സീന്‍സിനെയും സൂപ്പര്‍ ആയി സ്പൂഫ് ചെയ്തിട്ടുണ്ട്, കൂടാതെ പല ഹോളിവുഡ് ക്ലീഷേകളെയും കണക്കിന് കളിയാക്കിയിട്ടുമുണ്ട്.. എന്തുകൊണ്ട് ബുള്‍ജോ ആ കൂട്ടക്കൊല നടത്തി എന്നതൊക്കെ മുട്ടന്‍ കോമഡിയാണ്. ധാരാളം adult comedy സീന്സും ഉണ്ട് ചിത്രത്തില്‍. ബിജിഎം, നടീനടന്മാരുടെ പ്രകടനങ്ങള്‍ എന്നിവയൊക്കെ ടോപ് ക്ലാസ് ആയിരുന്നു. ഞാന്‍ ഇന്നേവരെ കണ്ട സ്പൂഫ് ചിത്രങ്ങളില്‍ ഏറ്റവും മുകളില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ സ്ഥാനം. സ്പൂഫ് പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത ചിത്രം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment