ഡംബ് ആന്‍ഡ് ഡംബര്‍ ടു (Dumb and Dumber To, 2014, English)
1994ല്‍ പുറത്തിറങ്ങിയ ഡംബ് ആന്‍ഡ് ഡംബര്‍ എന്ന ചിത്രം ഹോളിവുഡ് കോമഡി പടങ്ങളുടെ ആരാധകര്‍ക്ക് സുപരിചിതമായ ഒന്നായിരിക്കും. slapstick rude humour നിറഞ്ഞ ഈ ചിത്രത്തില്‍ ഹാരിയും ലോയ്ഡും ആയി ജെഫ് ഡാനിയല്‍സും ജിം കാരിയും തകര്‍ത്താടിയിരുന്നു. ജിം കാരിയുടെ കരിയറിലെ തന്നെ ഒരു വഴിത്തിരിവായ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് ഇതേ കഥാപാത്രങ്ങളെ ആസ്പദമാക്കി മറ്റുരണ്ടു നടന്മാരെ വെച്ച് ഒരു പ്രീക്വല്‍ വന്നിരുന്നെങ്കിലും അത് അമ്പേ പരാജയമടഞ്ഞു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒറിജിനല്‍ ഹാരിയും ലോയ്ഡും ഒന്നിച്ച ആദ്യ ചിത്രത്തിന്‍റെ സീക്വല്‍ ആണ് ഡംബ് ആന്‍ഡ് ഡംബര്‍ ടു.
ആദ്യചിത്രം അവസാനിക്കുന്നിടത്തുനിന്ന് ഇരുപതുവര്‍ഷങ്ങള്‍ക്കപ്പുറമാണ് കഥ നടക്കുന്നത്. ഒരു പ്രശ്നത്തില്‍ അകപ്പെട്ടിരിക്കുന്ന ഹാരി തനിക്ക് ഇരുപതുവര്‍ഷം മുന്‍പ് ഒരു മകള്‍ ജനിച്ചിരുന്നു എന്നും, തന്റെ പ്രശ്നം ആ മകള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും എന്നും മനസ്സിലാക്കുന്നു. തുടര്‍ന്ന് ഹാരിയും ഉറ്റമിത്രമായ ലോയ്ഡും ചേര്‍ന്ന് ആ മകളെ കണ്ടെത്തുവാന്‍ ഒരു യാത്ര തിരിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ട്വിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെ ചിത്രത്തില്‍ ഉണ്ട്. അവയൊന്നും ഞാന്‍ വെളിപ്പെടുത്തുന്നില്ല, നേരിട്ടുകണ്ടറിയുക. രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ ഒന്നാം ഭാഗത്തെക്കാളും കൂടുതലായി ഒന്നും ചെയ്യാന്‍ സംവിധായകര്‍ ശ്രമിച്ചിട്ടില്ലാത്തപോലെ തോന്നി. ഹാരിയുടെയും ലോയ്ഡിന്റെയും സ്വതസിദ്ധമായ മണ്ടത്തരങ്ങള്‍ കാണിച്ചുകൊണ്ട് ഒരു safe zoneലൂടെ നീങ്ങാനാണ് സംവിധായകര്‍ ശ്രമിച്ചത്. എന്നിരുന്നാലും, ഒരുവട്ടം വലിയ മുഷിച്ചില്‍ ഇല്ലാതെ കാണാനുള്ള വക ചിത്രത്തിലുണ്ട്, നിങ്ങള്‍ slapstick കോമഡി ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍. പ്രേക്ഷകരുടെ ബൌദ്ധികതലങ്ങളില്‍ ആഴ്ന്നിറങ്ങി നൂതനമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന രംഗങ്ങളും ആശയങ്ങളും ഒന്നും ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആദ്യഭാഗം കണ്ടവര്‍ക്ക് നന്നായി അറിയുമായിരിക്കും. ഒരുതവണ കുറെയൊക്കെ ചിരിച്ചുകൊണ്ട് കാണാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment