ലക്ഷ്മി (Lakshmi, 2014, Hindi)
എത്രപറഞ്ഞാലും തീരാത്ത, വീണ്ടും വീണ്ടും സിനിമകള്‍ ഉണ്ടാകുന്ന രണ്ട് തീമുകളാണ് പെണ്‍വാണിഭവും തീവ്രവാദവും. ഈ രണ്ടുകാര്യങ്ങളെക്കുറിച്ചും പറയാന്‍ ഉള്ളത് ഒരുവിധം എല്ലാം ഇതുവരെ ഉണ്ടായ സിനിമകളില്‍ പറഞ്ഞതുകൊണ്ട്, കഥ പറയുന്ന രീതിയില്‍ ഉള്ള മാറ്റങ്ങളേ ഇതേ പശ്ചാത്തലത്തില്‍ ഇനിവരുന്ന ചിത്രങ്ങളില്‍ വ്യത്യസ്തമാക്കാന്‍ സാധിക്കൂ. അത്തരത്തില്‍ വളരെ raw and disturbing ആയ ആഖ്യാനശൈലികൊണ്ട് പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കുന്ന ഒരു ചിത്രമാണ് ലക്ഷ്മി. ഈ വിഷയം കൈകാര്യം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച ഒന്നുതന്നെയാണ് ലക്ഷ്മി. ഡോര്‍, ഇക്ബാല്‍, റോക്ക്ഫോഡ്, ഹൈദരാബാദ് ബ്ലൂസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നാഗേഷ് കുക്കുനൂര്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
ലക്ഷ്മി എന്ന പതിനാലുകാരി ഒരു കൂട്ടിക്കൊടുപ്പുകാരനും, മറ്റുചില പെണ്‍കുട്ടികള്‍ക്കുമൊപ്പം ഒരു ലോറിയില്‍ യാത്രചെയ്യുന്നതാണ് തുടക്കം. ആ രംഗത്തില്‍ നിന്നുതന്നെ ചിത്രത്തിന്‍റെ rawness നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. തന്റെ ഗ്രാമത്തില്‍ നിന്നും തട്ടിക്കൊണ്ടുവരപ്പെട്ട ലക്ഷ്മിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട് പറയുന്നത്. സാധാരണ വയലന്‍സ് ചിത്രങ്ങള്‍ ആസ്വദിക്കുന്നവരെപ്പോലും വേദനിപ്പിക്കുന്ന രീതിയിലുള്ള പച്ചയായ രംഗങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും, ഇന്ത്യന്‍ സിനിമയില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത വിധം. അത്തരം രംഗങ്ങള്‍ ഒരിക്കല്‍പ്പോലും vulgur ആകാതെ ചിത്രീകരിച്ചതില്‍ സംവിധായകന്‍ പ്രത്യേകപ്രശംസ അര്‍ഹിക്കുന്നു. പ്രതീക്ഷിച്ചപോലെ പോകുന്ന ആദ്യപകുതിയുടെ അവസാനം അപ്രതീക്ഷിതമായ ഒരു ഗതിയിലേക്ക് ചിത്രം തിരിയുകയാണ്. പിന്നീട് രണ്ടാം പകുതിയില്‍ അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ ചെറുതായി lagging അനുഭവപ്പെടുമെങ്കിലും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തെ അവസാനിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
പിന്നണിഗായികയായ മൊണാലി ഠാക്കൂര്‍ ആണ് പ്രധാനകഥാപാത്രമായ ലക്ഷ്മിയെ അവതരിപ്പിച്ചിരിക്കുന്നത്. 29കാരിയായ മൊണാലി 14 വയസ്സുകാരിയായ ലക്ഷ്മിയെ അവതരിപ്പിക്കുമ്പോള്‍ ഒരിക്കല്‍പ്പോലും പ്രായത്തില്‍ കവിഞ്ഞ രീതിയില്‍ ലക്ഷ്മി പെരുമാറുന്നില്ല. ഇന്ത്യന്‍ സിനിമയ്ക്കുതന്നെ ലഭിച്ച ഒരു വരദാനമാണ് മൊണാലി എന്ന് നിസ്സംശയം പറയാം. അത്രയ്ക്ക് അവിസ്മരണീയമായ ഒരു പ്രകടനമാണ് അവര്‍ കാഴ്ചവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് ലിസ്റ്റില്‍ ഈ പേര് കണ്ടാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല. അത്രയേറെ അവര്‍ ആ അവാര്‍ഡ് അര്‍ഹിക്കുന്നു. ഇവരുടെ രണ്ടാമത്തെ അഭിനയസംരംഭം ആണിത് എന്ന തോന്നല്‍ ഒരിക്കല്‍പ്പോലും വരുത്താതെ, ശരിക്കും ഒരു stellar പെര്‍ഫോമന്‍സ്.
മറ്റുകഥാപാത്രങ്ങളെ ഷെഫാലി ഷാ, റാം കപൂര്‍, സംവിധായകന്‍ നാഗേഷ് കുക്കുനൂര്‍, നിര്‍മ്മാതാവ് സതീഷ് കൌശിക് തുടങ്ങിയവര്‍ മികവുറ്റതാക്കി. ഷെഫാലി ഷാ എന്ന അഭിനേത്രിയെ ബോളിവുഡ് ഒട്ടും ഉപയോഗിക്കുന്നില്ല എന്ന് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിപ്പോകും. വളരെ മികച്ചൊരു നടിയായിട്ടുപോലും വേണ്ടത്ര അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ലല്ലോ! സതീഷ് കൌശിക് തന്റെ സ്ഥിരം തടിയന്‍ വിഡ്ഢിവേഷങ്ങളില്‍നിന്ന് മാറി നല്ലൊരു വേഷം ചെയ്തു എന്നതും സന്തോഷം ഉളവാക്കുന്ന കാര്യമാണ്.
നാഗേഷ് കുക്കുനൂര്‍ തന്റെ പല ചിത്രങ്ങളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചയാളാണ്. എന്നാല്‍ അവയെല്ലാം feel good ചിത്രങ്ങളായിരുന്നു. പക്ഷേ ഈ ചിത്രം വളരെ brutal ആയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ലോലഹൃദയര്‍, ഗര്‍ഭിണികള്‍ ഒന്നും ഒരിക്കലും ഈ ചിത്രം കാണരുത്. അത്രയേറെ graphic and verbal വയലന്‍സ് ഉണ്ട് ഈ ചിത്രത്തില്‍. കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു സിനിമ കണ്ട് ഇത്രയേറെ കരയുന്നത്.. ഈ റിവ്യൂ എഴുതുമ്പോഴും ആ വിങ്ങല്‍ മനസ്സിലുണ്ട്.. തപസ് റെലിയയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും, ചിരന്തന്‍ ദാസിന്റെ cinematographyയും ചിത്രത്തിന്‍റെ മൂഡിനോട് ചേര്‍ന്നുന്നിന്നു.
ആകെമൊത്തം നോക്കുകയാണെങ്കില്‍ വല്ലാത്തൊരു haunting experience ആണ് ലക്ഷ്മി. ഈ ഗണത്തില്‍ പെടുന്ന ചിത്രങ്ങളില്‍ ഏറ്റവുമധികം മികച്ചുനില്‍ക്കുന്ന ഒന്ന്. തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക.
എത്രപറഞ്ഞാലും തീരാത്ത, വീണ്ടും വീണ്ടും സിനിമകള്‍ ഉണ്ടാകുന്ന രണ്ട് തീമുകളാണ് പെണ്‍വാണിഭവും തീവ്രവാദവും. ഈ രണ്ടുകാര്യങ്ങളെക്കുറിച്ചും

No comments:
Post a Comment