ഡിസപ്പിയറന്‍സ് ഓഫ് എലനോര്‍ റിഗ്ബി ഹിം & ഹേര്‍ (The Disappearance of Eleanor Rigby Him & Her, 2014, English)
നെഡ് ബെന്‍സണിന്റെ സംവിധാനത്തില്‍ Jessica Chastain, James McAvoy എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചലച്ചിത്രപരമ്പരയാണ് ഡിസപ്പിയറന്‍സ് ഓഫ് എലനോര്‍ റിഗ്ബി. മൂന്നുഭാഗങ്ങളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.. Him, Her എന്ന രണ്ട് sequences ആദ്യം റിലീസ് ചെയ്യുകയും, അവ രണ്ടിലെയും പ്രധാന സീന്‍സ് കോര്‍ത്തിണക്കി പിന്നീട് Them എന്ന sequence റിലീസ് ചെയ്യുകയും ചെയ്തു. ഏതാണ്ട് മൂന്നര മണിക്കൂറോളം വരുന്ന ആദ്യ രണ്ടുഭാഗങ്ങളാണ് ഞാന്‍ കണ്ടത്.. അവയിലെ രംഗങ്ങളുടെ തന്നെ രത്നച്ചുരുക്കമാണ് മൂന്നാം ഭാഗം എന്നതുകൊണ്ട് അത് കാണണ്ട എന്നുവെച്ചു.
ഒരുകാലത്ത് വളരെ ഹാപ്പി ആയിരുന്ന ദമ്പതികള്‍ അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദുരന്തം മൂലം അകലുന്നതും മറ്റുമാണ് ഈ ചിത്രങ്ങള്‍ പറയുന്നത്. Emotionally വളരെയേറെ deep ആയ ഒരു treatment ആണ് ചിത്രങ്ങളിലുടനീളം സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. വളരെ സ്ലോ ആയ ആഖ്യാനശൈലി ആണെങ്കില്‍പ്പോലും തന്റെ മികവുകൊണ്ട് കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകനെ സഞ്ചരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.
ഈ ചിത്രങ്ങളുടെ പ്രത്യേകത എന്താണെന്നുവെച്ചാല്‍, Him, Her എന്നീ രണ്ടുചിത്രങ്ങളും ഏകദേശം parallel ആയാണ് പോവുന്നത്.. Him എന്ന സിനിമയില്‍ നായകന്‍റെ കാഴ്ചപ്പാടിലൂടെ ചിത്രം പോവുമ്പോള്‍, Herല്‍ നായികയുടെ കാഴ്ചപ്പാടിലൂടെ ചിത്രം മുന്നോട്ടുപോവുന്നു. ഇക്കാരണത്താല്‍ത്തന്നെ ഇവ കാണാന്‍ പ്രത്യേകിച്ച് order ഒന്നുമില്ല, ഏതുവേണമെങ്കിലും ആദ്യം കാണാം.
ഈ ചിത്രത്തില്‍ അഭിനയിച്ച നടീനടന്മാരുടെ പ്രകടനങ്ങള്‍ ഓരോന്നും എടുത്തുപറയേണ്ടവയാണ്. ചെറിയ വേഷങ്ങള്‍ ചെയ്ത ആളുകള്‍ വരെ വളരെ മികച്ച രീതിയിലാണ് തങ്ങളുടെ വേഷങ്ങള്‍ ചെയ്തത്. Ellenorനെ അവതരിപ്പിച്ച Jessica Chastain വളരെയേറെ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ കരിയറിലെ മികച്ച റോളുകളുടെ കൂട്ടത്തില്‍ ഒന്നുകൂടി. അതേപോലെത്തന്നെ Conorനെ അവതരിപ്പിച്ച James McAvoy. അദ്ദേഹവും അന്യായ പ്രകടനം ആയിരുന്നു.
ചിത്രത്തിലെ പല രംഗങ്ങളും കുറച്ചെങ്കിലും emotionally sensitive ആയ ഏതൊരാളുടെയും ഉള്ളില്‍ ആഴത്തില്‍ തട്ടുന്നവയാണ്. കണ്ടുകഴിഞ്ഞാലും കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഉള്ളില്‍ തങ്ങിനില്‍ക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഈ ചിത്രങ്ങളെയും ധൈര്യപൂര്‍വ്വം പെടുത്താവുന്നതാണ്. സംവിധായകനില്‍നിന്നും ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment