കോണ്‍ട്രാക്ക്റ്റഡ് ഫേസ് 2 (Contracted Phase 2, 2015, English)
Eric Englandന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തുവന്ന body horror ചിത്രമായിരുന്നു കോണ്‍ട്രാക്ക്റ്റഡ്. ഓരോ വര്‍ഷവും ഒരേ ശ്രേണിയിലുള്ള body horror ചിത്രങ്ങള്‍ വരാറുണ്ടെങ്കിലും അവയില്‍നിന്ന് അല്‍പം വ്യത്യസ്തത പുലര്‍ത്തിയ കോണ്‍ട്രാക്ക്റ്റഡ് ഒരു surprise hit ആയിരുന്നു. അജ്ഞാതമായൊരു പകര്‍ച്ചവ്യാധി മൂലം ശരീരം മെല്ലെമെല്ലെ നശിച്ചുകൊണ്ടിരിക്കുന്ന സമാന്ത എന്ന യുവതിയുടെ കഥയാണ് ചിത്രം പറഞ്ഞത്. Target audienceന്റെ ഇടയില്‍ ചിത്രത്തിന് ലഭിച്ച അപ്രതീക്ഷിതമായ സ്വീകാര്യത അതിന്റെ നിര്‍മ്മാതാക്കളെ ഒരു രണ്ടാംഭാഗം ചെയ്യാന്‍ പ്രേരിപ്പിച്ചു. ആദ്യഭാഗത്തിന്റെ സംവിധായകനായ എറിക് ഇംഗ്ലണ്ടിനുപകരം ജോഷ് ഫോര്‍ബ്സ് ആണ് രണ്ടാംഭാഗം സംവിധാനം ചെയ്തത്. ആദ്യഭാഗത്തിലെ പല കഥാപാത്രങ്ങളും അവരെക്കൂടാതെ ചില പുതിയ കഥാപാത്രങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
രോഗബാധിതയായ സമാന്തയുടെ മരണത്തെ തുടര്‍ന്നുള്ള പോസ്റ്റുമോര്‍ട്ടം രംഗങ്ങളില്‍നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മരിക്കുന്നതിനുമുന്‍പ് റെയ്ലിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സമാന്ത തന്റെ രോഗം റെയ്ലിയിലേക്കും പകര്‍ത്തിയിരുന്നു. പിന്നീട് താന്‍ രോഗബാധിതന്‍ ആണെന്ന് തിരിച്ചറിയുന്ന റെയ്ലി മറ്റുള്ളവരിലേക്ക് ഈ രോഗം പകരുന്നത് തടയാനും മറ്റും ശ്രമിക്കുന്നു. അതില്‍ അയാള്‍ വിജയിക്കുമോ? ആദ്യഭാഗത്തില്‍ കാണിക്കുന്ന നിഗൂഢതകള്‍ നിറഞ്ഞ BJ എന്ന കഥാപാത്രത്തിന്റെ ലക്ഷ്യം എന്താണ്? ഈ ചോദ്യങ്ങള്‍ക്കൊക്കെ തുടര്‍ന്നുള്ള 78 മിനുട്ടില്‍ ഉത്തരം നല്‍കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ആ ശ്രമത്തില്‍ അദ്ദേഹം ഒരു പരിധിവരെയെങ്കിലും വിജയിച്ചു എന്നുവേണം പറയാന്‍. ഒന്നാംഭാഗത്തെക്കാളും ഒരിത്തിരി മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രംതന്നെയാണ് കോണ്‍ട്രാക്ക്റ്റഡ് ഫേസ് 2. തിരക്കഥയുടെ കാര്യത്തിലും സാങ്കേതികമികവിന്റെ കാര്യത്തിലും.
അഭിനേതാക്കളും മറ്റുസാങ്കേതികവിദഗ്ദ്ധരും തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. രക്തപങ്കിലമായ രംഗങ്ങള്‍ മാക്സിമം വിശ്വസനീയമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ genreല്‍ വരുന്ന ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത്യാവശ്യം നല്ലൊരു അനുഭവമായിരിക്കും കോണ്‍ട്രാക്ക്റ്റഡ് ഫേസ് 2. രണ്ടുഭാഗങ്ങളും കണ്ടുനോക്കുക.

No comments:
Post a Comment