പിക്സല്‍സ് (Pixels, 2015, English)
പാട്രിക് ജോണിന്റെ ഇതേപേരിലുള്ള രണ്ടര മിനിറ്റ് ഷോര്‍ട്ട്ഫിലിമിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് പിക്സല്‍സ്. Adam Sandler, Kevin James, Josh Gad, Peter Dinklage, Michelle Monaghan തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഹോം അലോണ്‍, ഹാരി പോട്ടര്‍, ബൈസെന്റിനല്‍ മാന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ക്രിസ് കൊളംബസ് ആണ്.
1982ല്‍ നടന്ന ഒരു arcade gaming championshipന്റെ ദൃശ്യങ്ങള്‍ ഒരു Time Capsuleല്‍ ആക്കി ബഹിരാകാശത്തേയ്ക്ക് വിക്ഷേപിച്ചിരുന്നു. അതായത് അന്നത്തെ ക്ലാസിക് ഗെയിമുകള്‍ ആയ പാക്മാന്‍, ഡോങ്കികോങ്ങ് (സൂപ്പര്‍ മാരിയോയുടെ ആദ്യകാല വേര്‍ഷന്‍), ആര്‍ക്കനോയ്ഡ്, ഗ്യാലക്സിയന്‍ തുടങ്ങിയ ഗെയിമുകളുടെ വീഡിയോകള്‍. അങ്ങനെ അയച്ചുകൊടുക്കുന്ന വീഡിയോ ക്ലിപ്പുകള്‍ മറ്റൊരു ഗ്രഹത്തിലെ വാസികള്‍ക്ക് ലഭിക്കുകയും അവയെല്ലാം യുദ്ധമുറകളും മറ്റുമാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ ആ ഗെയിമുകളില്‍ ഉള്ളതുപോലത്തെ രൂപങ്ങളെ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. വലിപ്പമേറിയ അപകടകാരികളായ, pixelated creatures. അവയില്‍നിന്നും ലോകത്തെ രക്ഷിക്കാന്‍ പണ്ടത്തെ ഗെയിം addicts ആയിരുന്ന പ്രധാനകഥാപാത്രങ്ങള്‍ക്കു സാധിക്കുമോ? അതോ അവര്‍ ലോകം കീഴടക്കുമോ? ഇക്കാര്യങ്ങളൊക്കെയാണ് ചിത്രത്തില്‍ പ്രേക്ഷകന് കാണാന്‍ കഴിയുക.
യു.എസ്സില്‍ 80കളില്‍ത്തന്നെ വീഡിയോ ഗെയിമുകള്‍ക്ക് പ്രചാരം ഉണ്ടായിരുന്നെങ്കിലും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ തൊണ്ണൂറുകളുടെ തുടക്കത്തോടെയാണ് അവ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിയത് എന്നാണ് തോന്നുന്നത്. അങ്ങനെ ടി.വി.യില്‍ വീഡിയോ ഗെയിം കണക്റ്റ് ചെയ്ത് അധികം സങ്കീര്‍ണ്ണമല്ലാത്ത 8 bit, 16 bit ഗെയിമുകള്‍ കളിച്ചുവളര്‍ന്ന കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ ചിത്രം വളരെ നല്ലൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. അത്തരത്തിലുള്ള ഒരുപാട് ഗെയിം ഓര്‍മ്മകള്‍ എനിക്ക് ഉള്ളതുകൊണ്ട് എനിക്ക് ഈ ചിത്രം ഏറെ ഇഷ്ടപ്പെട്ടു. ഒപ്പം കളിക്കാനിരിക്കുന്ന ആളുകളേക്കാള്‍ കൂടുതല്‍ സ്കോര്‍ നേടണം എന്ന ഉദ്ദേശത്തില്‍ മാത്രം ഗെയിം കളിക്കുന്ന ആളുകള്‍ക്ക് യഥാര്‍ത്ഥജീവിതത്തില്‍ അതേ ഗെയിമുകള്‍ കളിച്ച് ലോകത്തെ രക്ഷിക്കേണ്ടിവരുന്ന രംഗങ്ങളില്‍ പ്രേക്ഷകന് നമ്മള്‍ തന്നെയാണോ സിനിമയിലെ ഗെയിം കളിക്കുന്നത് എന്ന് തോന്നിപ്പോവും.
ഇതൊക്കെയാണ് കാര്യമെങ്കിലും ഒരു സിനിമ എന്നനിലയില്‍ നോക്കിയാല്‍ കുറച്ചൊക്കെ മെലോഡ്രാമയും മറ്റും ഉണ്ട് ചിത്രത്തില്‍. ഏതൊരു monster movieലും കണ്ടുവരുന്ന കുറച്ച് സാധനങ്ങള്‍ ഒക്കെ ഉണ്ട്. സാങ്കേതികപരമായും അത്രയേറെ മികച്ചത് എന്നുപറയാനും ഇല്ല. പക്ഷേ ഇപ്പോള്‍ ഏറ്റവുമേറെ ചെലവാവുന്ന ഗൃഹാതുരത്വംതന്നെ ഇവിടെ സിനിമയുടെ രക്ഷകനായി. അതുകൊണ്ടുതന്നെയാവാം ഉടനീളം മോശം റിവ്യൂസ് വന്നിട്ടും ഈ ചിത്രം വമ്പന്‍ കളക്ഷന്‍ നേടിയത്.
അഭിനേതാക്കളും മറ്റുസാങ്കേതികവിദഗ്ദ്ധരും തങ്ങളുടെ ജോലി മോശമാക്കിയില്ല. കുറേ logical mistakes ഒക്കെ ഉണ്ടെങ്കില്‍പ്പോലും ആകെമൊത്തം ആസ്വദനീയമായ ഒരു ചിത്രമായിട്ടാണ് പിക്സല്‍സ് എനിക്ക് അനുഭവപ്പെട്ടത്. അത്യാവശ്യം ഫാസ്റ്റ് ആയിത്തന്നെ മുന്നോട്ടുപോവുന്ന ചിത്രം മിക്കവാറും ഒരിടത്തും ബോര്‍ അടിപ്പിക്കുന്നില്ല. വീഡിയോ ഗെയിം കളിച്ചുവളര്‍ന്നവര്‍ എന്തായാലും കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment