സ്ലീപ്പ്.ലെസ് നൈറ്റ് (Sleepless Night, 2011, French)
Frederic Jardinന്റെ സംവിധാനത്തില്‍ പിറന്ന ഫ്രഞ്ച് ത്രില്ലര്‍ ചിത്രമാണ് സ്ലീപ്പ്.ലെസ് നൈറ്റ് അഥവാ Nuit Blanche. Tomer Sisley, Serge Riaboukine, Julien Boisselier, Lizzie Brocheré തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഒരു അണ്ടര്‍കവര്‍ ഓപ്പറേഷന്റെ ഭാഗമായി രഹസ്യപോലീസ് വിന്‍സന്‍റ് ഒരു ബാഗ് നിറയെ കൊക്കെയ്ന്‍ പിടിച്ചെടുക്കുന്നു. എന്നാല്‍, ആ കൊക്കെയ്ന്‍ തിരിച്ചുകിട്ടുവാനായി അതിന്റെ ഡീലര്‍ ജോസെ വിന്‍സന്റിന്റെ മകനെ തട്ടിക്കൊണ്ടുപോവുകയും മകനുപകരമായി കൊക്കെയ്ന്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് മകനെ രക്ഷിക്കാനായി വിന്‍സന്‍റ് നടത്തുന്ന പരിശ്രമങ്ങളും അതിനിടെ അയാള്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തില്‍. മുന്‍പ് പലചിത്രങ്ങളിലും കണ്ടുമറന്ന കഥയാണെങ്കിലും മുന്നോട്ടുപോവുന്ന രീതിയിലും പാത്രസൃഷ്ടിയിലും തന്റേതായ ശൈലി കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചതിനാല്‍ മികച്ചൊരു അനുഭവമായിമാറി ഈ ചിത്രം. കഥാപാത്രങ്ങളോട് ഇണങ്ങിച്ചേരാന്‍ പ്രേക്ഷകന് വേണ്ടുന്ന ആ മിനിമം സമയം കഴിഞ്ഞാല്‍ പിന്നെ ഒരുനിമിഷംപോലും ഇഴച്ചില്‍ അനുഭവപ്പെടാത്തരീതിയിലാണ് ചിത്രത്തിന്‍റെ പോക്ക്.
ലാര്‍ഗോ വിഞ്ച് സീരീസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച Tomer Sisleyയുടെ മറ്റൊരു ശക്തമായ പ്രകടനം ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. വിന്‍സന്‍റ് അദ്ദേഹത്തിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. മറ്റഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. മറ്റ് സാങ്കേതികമേഖലകളിലും ചിത്രം നല്ല നിലവാരം പുലര്‍ത്തി. സംഘട്ടനരംഗങ്ങളൊക്കെ വളരെ മികച്ചുനിന്നു.
തൂങ്കാവനം എന്നപേരില്‍ കമലഹാസന്‍, പ്രകാശ് രാജ്, കിഷോര്‍, തൃഷ, സമ്പത്ത് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഈ ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. ആ ചിത്രവും ഒറിജിനലിന്റെ പേരുമോശമാക്കാത്തവിധം മികച്ചതാവട്ടെ.

No comments:
Post a Comment