സൂട്ടോപ്പ്യ (Zootopia, 2016, English)
ഡിസ്നി സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ പുതിയചിത്രമാണ് സൂട്ടോപ്പ്യ. ബോള്‍ട്ട്, ടാന്‍ഗിള്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ Byron Howardഉം Wreck it Ralphന്റെ സംവിധായകനായ Rich Mooreഉം Jared Bushഉം ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.മൃഗങ്ങള്‍ മാത്രമുള്ള ഒരു സാങ്കല്‍പ്പികലോകത്താണ് ചിത്രത്തിന്റെ കഥനടക്കുന്നത്.
കാലാതീതമായൊരു കാലം, ഉട്ടോപ്പിയപോലൊരു ദേശം. അവിടെ ഇരപിടിയന്മാരായ സിംഹങ്ങളും കടുവകളുമൊക്കെ തങ്ങളുടെ ഇരകളായ മുയലുകളുടെയും ആടുകളുടെയും മറ്റുമൊപ്പം ഒരു സാമൂഹികജീവിതം നയിക്കുകയാണ്. എങ്കിലും ശക്തികുറഞ്ഞ മുയലുകളെയും മറ്റും വലിയ മൃഗങ്ങള്‍ക്ക് പുച്ഛംതന്നെയാണ് പലപ്പോഴും. അവിടെ ജൂഡി ഹോപ്സ് എന്ന മുയല്‍പ്പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്‍പോട്ടുപോവുന്നത്. സൂട്ടോപ്പ്യ നഗരത്തിലെ പോലീസ് സേനയില്‍ ചേരാന്‍ കുട്ടിക്കാലംമുതല്‍ക്കേ ആഗ്രഹിക്കുന്ന ജൂഡി തന്റെ പരിശ്രമത്തിനൊടുവില്‍ അവിടെയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നു. അവരുടെ പോലീസ് സേനയിലെ ആദ്യമുയല്‍ ആണ് ജൂഡി. എന്നാല്‍ ഒരു മുയല്‍ ആണെന്നതിനാല്‍ ജൂഡിയ്ക്ക് ബുദ്ധിമുട്ടുള്ള ജോലികള്‍ ഒന്നുംതന്നെ നല്‍കാന്‍ department തയ്യാറാവുന്നില്ല. അതിനിടെയാണ് പലപ്പോഴായി കാണാതായ പതിനാല് സസ്തനികളെപ്പറ്റി ജൂഡി അറിയുന്നത്. തന്റെ കഴിവുതെളിയിക്കാനായി ജൂഡി ആ കേസ് ഏറ്റെടുക്കുന്നു. കേസന്വേഷണത്തിനിടെ നിക്ക് എന്നൊരു കുറുക്കച്ചാരും ജൂഡിയ്ക്കൊപ്പം കൂടുന്നു. തിരോധാനങ്ങളുടെ കാരണം അന്വേഷിക്കാന്‍ തുടങ്ങിയ ജൂഡിയെയും നിക്കിനെയും കാത്തിരുന്നത് കൂടുതല്‍ ഭീകരമായ കാര്യങ്ങളായിരുന്നു. ആ പ്രശ്നങ്ങളില്‍നിന്ന് ജൂഡിയും നിക്കും രക്ഷപ്പെടുമോ? കേസ് തെളിയിക്കാന്‍ അവര്‍ക്ക് സാധിക്കുമോ? അതിനെത്തുടര്‍ന്ന് അവരെക്കാത്തിരുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഇതൊക്കെയാണ് ചിത്രത്തില്‍ പിന്നീട് നമുക്ക് കാണാന്‍ സാധിക്കുക.
വളരെ ആസ്വദനീയമായൊരു അനിമേഷന്‍ ചിത്രമെന്നതിനൊപ്പം മോശമല്ലാത്തൊരു ത്രില്ലര്‍ കൂടിയാണ് സൂട്ടോപ്പ്യ. ആദ്യാവസാനം നിറഞ്ഞമനസ്സോടെ ചിത്രം കാണുന്ന പ്രേക്ഷകര്‍ പലപ്പോഴും ഇനിയെന്തുസംഭവിക്കും എന്നോര്‍ത്ത് ആകാംക്ഷപ്പെടുകയും ചെയ്യും. ചിത്രത്തിലെ നുറുങ്ങുതമാശകളെല്ലാം ഏറെ രസിപ്പിക്കുന്നവയാണ്. നമ്മുടെലോകംപോലെത്തന്നെയുള്ള ഒരു parallel ലോകമാണ് സൂട്ടോപ്പ്യ എന്ന് കാണിക്കുന്നതിനായി ഉപയോഗിച്ച ചെറിയചെറിയ references ഒക്കെ രസകരമായിരുന്നു. ഈ പോസ്റ്ററിലെ പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ത്തന്നെ മനസ്സിലാവും. ചിരിയുടെ പൊടിപൂരമായിരുന്നു പലരംഗങ്ങള്‍ക്കും തീയറ്ററില്‍. പ്രധാനകഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയ Ginnifer Goodwin, Jason Bateman എന്നിവര്‍ തങ്ങളുടെ ജോലി ഭംഗിയാക്കി. ഷക്കീരയുടെ കഥാപാത്രവും ഏറെ രസകരമായിരുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ദൃശ്യങ്ങളും ഉന്നതനിലവാരം പുലര്‍ത്തി.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പമിരുന്ന് ആസ്വദിച്ചുകാണാവുന്ന രസകരമായ ഒരു ചിത്രമാണ് സൂട്ടോപ്പ്യ. ഒട്ടും ബോറടിപ്പിക്കാത്ത, മനസ്സുനിറയ്ക്കുന്ന ഒന്ന്. ചിത്രം വലിയൊരു ഹിറ്റായിമാറും എന്നുതന്നെയാണ് തീയറ്ററില്‍ പ്രേക്ഷകരുടെ പ്രതികരണത്തില്‍നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കാണാന്‍ ശ്രമിക്കുക.