ഝന്‍കാര്‍ ബീറ്റ്സ് (Jhankaar Beats, 2003, Hindi)
കഹാനി, അഹല്യ (ഷോര്‍ട്ട് ഫിലിം) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സുജോയ് ഘോഷ് സംവിധാനം ചെയ്ത ആദ്യചിത്രമായിരുന്നു ഝന്‍കാര്‍ ബീറ്റ്സ്. സഞ്ജയ് സൂരി, ജൂഹി ചൗള, രാഹുല്‍ ബോസ്, ശയാന്‍ മുന്‍ഷി, റിങ്കി ഖന്ന, റിയാ സെന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒന്നായിരുന്നു.
ആര്‍ഡി ബര്‍മ്മന്റെ ആരാധകരായ രണ്ട് ചെറുപ്പക്കാരാണ് ദീപും ഋഷിയും. ഒരു പരസ്യഏജന്‍സിയില്‍ ജോലിചെയ്യുന്ന അവരുടെ സ്വപ്നമാണ് 'ഝന്‍കാര്‍ ബീറ്റ്സ്' എന്ന പോപ് മ്യൂസിക് മത്സരത്തില്‍ വിജയികളാവുക എന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും പരാജയപ്പെട്ടെങ്കിലും ഈ വര്‍ഷവും ആ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ദീപും ഋഷിയും. മത്സരത്തിനായുള്ള ഇവരുടെ തയ്യാറെടുപ്പുകളും അതിനിടയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുറെയൊക്കെ പ്രവചനീയമായരീതിയില്‍ത്തന്നെയാണ് ചിത്രം മുന്നോട്ടുപോവുന്നതെങ്കിലും ഒരിടത്തും ബോറടിപ്പിക്കാതെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു. ഒപ്പം പ്രധാനനടീനടന്മാരുടെ charming and energetic performances ചിത്രത്തിന് ഗുണംചെയ്തു. അധികവും ഓഫ്ബീറ്റ് ചിത്രങ്ങളില്‍ വേഷമിടാറുള്ള രാഹുല്‍ ബോസിന്റെ മികച്ചൊരു പ്രകടനമായിരുന്നു ചിത്രത്തില്‍. അതുപോലെത്തന്നെ ജൂഹി ചൗള, സഞ്ജയ് സൂരി തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.
ആര്‍ഡി ബര്‍മ്മന് ഒരു സമര്‍പ്പണം എന്നരീതിയിലാണ് ചിത്രം പുറത്തിറക്കിയത്. വിശാല്‍ ശേഖര്‍ ദ്വയം ഈണംനല്‍കിയ മികച്ച ഒരുപിടി ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. കെ.കെ ആലപിച്ച 'തൂ ആഷിക്വി ഹേ' എന്ന ഗാനം ഇന്നും പ്രേക്ഷകര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്.
നിരുപദ്രവകരമായ നര്‍മശകലങ്ങള്‍കൊണ്ടും പ്രധാനനടീനടന്മാരുടെ ഊര്‍ജസ്വലമായ പ്രകടനങ്ങള്‍കൊണ്ടും അതിലൊക്കെ ഉപരി മികവുറ്റ ഗാനങ്ങള്‍ കൊണ്ടും നല്ലരീതിയില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് ഝന്‍കാര്‍ ബീറ്റ്സ്. കാണാന്‍ ശ്രമിക്കാം.

No comments:
Post a Comment