നടസമ്രാട്ട് (Natsamrat, 2016, Marathi)
മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്ത് നാനാ പടേക്കര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പുതിയ മറാത്തി ചിത്രമാണ് നടസമ്രാട്ട്. ഒരു നാടകനടന്റെ വിരമിച്ചതിനുശേഷമുള്ള ജീവിതകഥ പറയുന്ന ചിത്രത്തില്‍ നാനാ പടേക്കറിനൊപ്പം സംവിധായകന്റെ ഭാര്യയായ മേധാ മഞ്ജരേക്കര്‍, വിക്രം ഗോഖലെ, മൃണ്മയി ദേശ്പാണ്ഡേ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് താര്യാഞ്ചെ ബൈട് എന്നചിത്രത്തിന്റെ സംവിധായകനായ കിരണ്‍ യദ്ന്യോപവിട്, വാസിര്‍, ശൈത്താന് തുടങ്ങിയ ചിത്രങ്ങളുടെ രചയിതാക്കളില്‍ ഒരാളായ അഭിജിത്ത് ദേശ്പാണ്ഡേ എന്നിവര്‍ ചേര്‍ന്നാണ്. 1970ല്‍ അരങ്ങേറപ്പെട്ട ഇതേപേരിലുള്ള കുസുമാഗ്രജിന്റെ നാടകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
ഗണ്‍പത് രാമചന്ദ്ര ബെല്വാല്ക്കാര് എന്ന നാടകനടന്‍ തന്റെ വേദിയിലെ പ്രകടനംകൊണ്ട് നടസമ്രാട്ട് എന്ന പട്ടം നേടിയ ആളാണ്. പ്രായമായപ്പോള്‍ തന്റെ അഭിനയജീവിതം മതിയാക്കി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ജീവിക്കാന്‍ അദ്ദേഹം തീരുമാനിക്കുന്നു. എന്നാല്‍ ഉള്ളില്‍ നിറഞ്ഞ കലയാല്‍ അദ്ദേഹത്തെ വിടാതെപിടികൂടിയ അദ്ദേഹത്തിന്റെ eccentric ആയ ജീവിതശൈലികള്‍ മൂലം അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. പിന്നീട് നമ്മള് പ്രതീക്ഷിക്കുന്നരീതിയില്ത്തന്നെയാണ് കാര്യങ്ങള്‍ പോവുന്നത്. മകന്റെ ഭാര്യയുമായുള്ള വഴക്കും അവരുടെ വീട്ടില്‍നിന്ന് മാറി മകളുടെ കൂടെ താമസിക്കാന്‍ ചെല്ലുന്നതും പിന്നീട് അവിടെയും പ്രശ്നങ്ങള്‍ ഉണ്ടാവുന്നതും, അങ്ങനെ പലപ്പോഴായി കണ്ടുമറന്ന സംഭവങ്ങളുടെ ഒരു സീരീസ്. ഒടുവില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതുപോലുള്ള ഒരു അവസാനവും. എന്നാല്‍ ഇത്തരത്തിലുള്ളൊരു സാധാരണകഥയാണെങ്കില്ക്കൂടി മറ്റുപലകാര്യങ്ങളാല് ആ കുറവ് നികത്താന്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. മികച്ച കഥാസന്ദര്‍ഭങ്ങളും ഒട്ടും ബോറടിപ്പിക്കാത്ത ആഖ്യാനശൈലിയും ചിത്രത്തെ ആസ്വദനീയമാക്കി. പ്രത്യേകിച്ചും ആദ്യപകുതിയില്‍ മനസ്സിനെ സ്പര്‍ശിക്കുന്ന ഏറെ രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് മുന്‍പുതന്നെ വ്യക്തമായി അറിയാമെങ്കില്‍ക്കൂടി സംഭാഷണങ്ങളുടെ മികവുമൂലം ഏറെ ഹൃദയസ്പര്ശിയായിത്തീരുന്നുണ്ട് ആ രംഗങ്ങളൊക്കെ.
ഇതൊന്നുമല്ല എന്നാല്‍ ചിത്രത്തിന്റെ ഏറ്റവും വലിയ highlight, മറിച്ച് ഗണ്പത്റാവുവായി നിറഞ്ഞാടിയ നാനാ പടേക്കര്തന്നെയാണ്. എഴുന്നേറ്റുനിന്ന് കയ്യടിക്കാന്‍ തോന്നുന്നവിധത്തിലുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ദേശീയ അവാര്‍ഡുകളില്‍ മികച്ചനടന്മാരുടെ ലിസ്റ്റില്‍ ഇദ്ദേഹവും മുന്‍പന്തിയില്‍ ഉണ്ടാകുമെന്നത് നിസംശയം പറയാവുന്ന കാര്യമാണ്. അല്പം eccentric ആയ കഥാപാത്രത്തെ അത്യന്തം പൂര്‍ണ്ണതയോടെ അദ്ദേഹം അവതരിപ്പിച്ചു, പറയാന്‍ വാക്കുകളില്ല, കണ്ടുതന്നെ അനുഭവിക്കുക. ഇതിലും നന്നായി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കുമോ എന്ന് സംശയമാണ്. കമലഹാസന് ഒരുപക്ഷേ തന്റെ താരപരിവേഷം പൂര്‍ണ്ണമായും അഴിച്ചുവെച്ചാല്‍ പറ്റുമായിരിക്കും, ഇതിനോടുകിടപിടിയ്ക്കുന്ന രീതിയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍. ഗണ്പത്റാവുവിന്റെ സുഹൃത്തായ റാംഭാവുവായി വിക്രം ഗോഖലെയും, ഭാര്യയായി മേധാ മഞ്ജരേക്കറും വിസ്മയിപ്പിച്ചു. ചില ഹിന്ദി സിനിമകളില്‍ കമ്മീഷണറുടെയും മന്ത്രിയുടെയും ഒക്കെ വേഷം ചെയ്യുന്ന വിക്രം ഗോഖലെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു ഈ വേഷത്തില്‍. അതുപോലെ മേധാ മഞ്ജരേക്കര്‍. ആകെ വളരെക്കുറച്ചുസിനിമകളേ ഇവര്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇന്റര്‍നെറ്റില്‍നിന്ന് അറിയാന്‍ സാധിച്ചത്. കൂടുതല്‍ അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കട്ടെ. മറ്റുവേഷങ്ങള്‍ ചെയ്ത നടീനടന്മാരും തങ്ങളുടെ ജോലി ഭംഗിയാക്കി. എബ്രഹാം ആന്‍ഡ് ലിങ്കന് എന്ന പ്രമോദ് പപ്പന് ക്ലാസ്സിക്കിലെ നായികമാരില്‍ ഒരാളായ നേഹാ പെണ്ട്സേ ഈ ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ കലാസംവിധാനം മികവുറ്റതായിരുന്നു. എണ്‍പതുകളിലെ ഭാരതം നല്ലരീതിയില്‍ പുനര്‍സൃഷ്ടിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ആദ്യാവസാനം ഒരു നാനാ പടേക്കര്‍ ഷോ, അതാണ് ഈ ചിത്രം. ഓരോ കലാസ്നേഹിയും കണ്ടിരിക്കേണ്ട ഒന്ന് എന്നൊക്കെ പറയാം. കാണാന്‍ ശ്രമിക്കുക.

Awesome review!
ReplyDelete