പീപ്പിള്‍ പ്ലേസസ് തിങ്ങ്സ് (People Places Things, 2015, English)
ചിലചിത്രങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്ക് ആ ചിത്രം കാണാന്‍ തോന്നും. അങ്ങനെ കണ്ടൊരു ചിത്രമാണിത്. ജെയിംസ് സി. സ്ട്രൗസ് സംവിധാനം ചെയ്ത് ജെമൈന്‍ ക്ലെമന്റ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്. റെജീന ഹാള്‍, സ്റ്റെഫാനി അലീന്‍, ജെസിക വില്യംസ് തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാന്ദര്‍ഭികഹാസ്യത്തില്‍ അധിഷ്ഠിതമായ ഒന്നാണ്. തന്റെ ഭാര്യ പിരിഞ്ഞുപോയശേഷം ഒരാള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തന്റെ മക്കളുടെ അഞ്ചാംപിറന്നാളിന്റെ അന്ന് തന്റെ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാണെന്ന് വില്‍ മനസ്സിലാക്കുന്നു. വില്ലിനെ ഉപേക്ഷിച്ച് പുതിയ സുഹൃത്തിനൊപ്പം പോകുന്ന വില്ലിന്റെ ഭാര്യ ചാര്‍ലി അവര്‍ക്കൊപ്പം അവരുടെ മക്കളെയും കൊണ്ടുപോവുന്നു. തന്റെ ജോലിയും ഒഴിവുസമയങ്ങളിലുള്ള ഗ്രാഫിക് നോവല്‍ രചനയുമായി മുന്നോട്ടുപോവുന്ന വില്ലിന്റെയടുത്ത് ഒരുദിവസം ചാര്‍ലി തന്റെ മക്കളെ ഏല്‍പ്പിക്കുന്നു. പൊതുവേ അലസജീവിതം നയിക്കുന്ന വില്ലിന് മക്കളെ ഒറ്റയ്ക്കുനോക്കാനുള്ള പ്രാപ്തി വേണ്ടുവോളം ഇല്ലതാനും. അങ്ങനെ രസകരമായ സംഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുപോവുന്നു. വളരെ സാധാരണയായ ജീവിതങ്ങള്‍തന്നെയാണ് നമുക്ക് ചിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത് എന്നതിനാല്‍ എല്ലാത്തിനെയും മാറ്റിമറിക്കുന്ന ഒരു ക്ലൈമാക്സ് അല്ല ചിത്രത്തിന്, മറിച്ച് ചെറിയ ശുഭപ്രതീക്ഷ പ്രേക്ഷകമനസ്സുകളില്‍ ഉളവാക്കുന്നവിധത്തിലുള്ള ചെറിയൊരു വഴിത്തിരിവിലൂടെയാണ് ചിത്രം അവസാനിക്കുന്നത്. ഒന്നരമണിക്കൂറില്‍ താഴെമാത്രം ദൈര്‍ഘ്യമുള്ള ചിത്രം ഒട്ടും ബോറടിപ്പിക്കാതെ കടന്നുപോവുന്നുണ്ട്. ആത്മാര്‍ഥമായ പ്രകടനങ്ങളും ജീവിതത്തോടുചേര്‍ന്നുനില്‍ക്കുന്ന രസകരമായ സംഭാഷണശകലങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ഏറെ ചിരിപ്പിക്കുന്ന പല കഥാസന്ദര്‍ഭങ്ങളും ചിത്രത്തിലുണ്ട്.
ആദ്യാവസാനം ഒരു ചെറുപുഞ്ചിരിയോടെ കാണാവുന്ന ഒരു കൊച്ചുചിത്രം, അതാണ് പീപ്പിള്‍ പ്ലേസസ് തിങ്ങ്സ്. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment