ജു ഓണ്‍ ദ ഫൈനല്‍ കഴ്സ് (Ju on; The Final Curse, 2015, Japanese)
ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും കണ്ടിരിക്കാന്‍ സാധ്യതയുള്ള പടങ്ങളാണ് Grudgeഉം അതിന്റെ തുടര്‍ഭാഗങ്ങളും. 1998ല്‍ ഒരു ജാപ്പനീസ് ഷോര്‍ട്ട്ഫിലിമില്‍ തുടങ്ങി പിന്നീട് ജാപ്പനീസ് feature film ആവുകയും, അതിന്റെ ഹോളിവുഡ് റീമേക്കും അതിന്റെ അടുത്ത ഭാഗങ്ങളും മറ്റും വരികയും ചെയ്ത് ഇപ്പോള്‍ പതിനൊന്നാമത്തെ full length feature filmല്‍ എത്തിനില്‍ക്കുന്നു ജു ഓണ്‍ അഥവാ ഗ്രഡ്ജ്. സിനിമകള്‍ കൂടാതെ അഞ്ച് നോവലുകള്‍ക്കും രണ്ട് കോമിക് സീരീസിനും ഒരു ഗെയ്മിനും ഒക്കെ പ്രചോദനമായിട്ടുണ്ട് ഈ ചിത്രങ്ങള്‍. Ju On; The Beginning of the End എന്നപേരില്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്ന ഈ സീരീസിലെ പത്താമത്തെ ചിത്രം ഒരു റീബൂട്ട് പോലെയായിരുന്നു, അതിന്റെ തുടര്‍ച്ചയായി വന്ന ചിത്രമാണ് ജു ഓണ്‍ ദ ഫൈനല്‍. ഇന്‍ഫെക്ഷന്‍ എന്ന നല്ലൊരു ജാപ്പനീസ് ഹൊറര്‍ ത്രില്ലറും, തായ് ഹൊറര്‍ ചിത്രമായ ഷട്ടറിന്റെ മോശം ഹോളിവുഡ് റീമേക്കും സംവിധാനം ചെയ്ത മസായുക്കി ഒച്ചിയായി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഒരു വീട്ടില്‍ ഒരു കുടുംബത്തിലെ അമ്മയും മകനും കൊല്ലപ്പെടുകയും അവിടെ ഉടലെടുത്ത അവരുടെ ശാപം അവരുടെ ആത്മാക്കളായി ആ വീട്ടില്‍ വരികയോ അതുമായി എന്തെങ്കിലും ബന്ധം ഉണ്ടാവുകയോ ചെയ്യുന്ന ആളുകളെ വേട്ടയാടുന്നതും മറ്റുമാണ് കഥ. കഴിഞ്ഞ ഭാഗങ്ങളിലൊക്കെ കാണിച്ച അതേ സംഭവങ്ങള്‍ തന്നെയാണ് ഇതിലും. സാധാരണപ്രേതങ്ങളില്‍നിന്ന് വ്യത്യസ്തമായി വെറുതെ ആളുകളെ കൊല്ലുന്ന വൃത്തികെട്ട ശീലമാണ് ഈ പ്രേതങ്ങള്‍ക്ക്. വാതില്‍ അടയ്ക്കുമ്പോള്‍ ഉണ്ടാവുന്ന കരകരപ്പന്‍ ശബ്ദവും ചീഞ്ഞ വിളറിവെളുത്ത ശരീരവും ഈ പ്രേതങ്ങളുടെ പ്രത്യേകതയാണ്. അമ്മപ്രേതം സൗകര്യംപോലെ നിലത്ത് ഇഴയുകയോ നടക്കുകയോ ചെയ്യുമ്പോള്‍ മകന്‍പ്രേതം മിക്കവാറും ഒരു വെളുത്ത ജെട്ടി ഇട്ട് കണ്ണൊക്കെ എഴുതി കൊല്ലപ്പെടാന്‍ പോവുന്നവരുടെ വീട്ടില്‍ അലഞ്ഞുതിരിയുകയാണ് പതിവ്. ഈ ചിത്രത്തിലും പതിവുകള്‍ ഒന്നും തെറ്റിക്കുന്നില്ല. പേടിയെക്കാളേറെ ദേഷ്യവും വെറുപ്പും ആണ് ഈ പ്രേതങ്ങളോട് എന്നും തോന്നിയിട്ടുള്ളത്. ചിലചിത്രങ്ങളിലെ പ്രേതങ്ങളോടു ഒരു സിമ്പതി ഒക്കെ തോന്നുമെങ്കിലും ഈ പടത്തിലെ അളിഞ്ഞ പ്രേതങ്ങളെ കാണുമ്പോള്‍ ചവിട്ടിക്കൊല്ലാനാണ് തോന്നാറുള്ളത്. ഈ സീരീസിലെ അവസാനത്തെ ചിത്രം ആണെന്ന് അറിഞ്ഞപ്പോള്‍ ഏറെ വെറുക്കപ്പെട്ട ഈ പ്രേതങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാവും, ചിലപ്പോള്‍ ഇവയുടെ ആക്രമണങ്ങള്‍ അവസാനിക്കും എന്നൊക്കെ പ്രതീക്ഷിച്ചാണ് പോയതെങ്കിലും ഒരു ഒലക്കയും നടന്നില്ല. ചെക്കനും അമ്മയും ഇഴയുക, അലറുക, കതകുതുറക്കുന്നപോലത്തെ ശബ്ദം ഉണ്ടാക്കുക, ആളുകളെ കൊല്ലുക തുടങ്ങിയ തങ്ങളുടെ അലമ്പുപരിപാടികള്‍ തുടരുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഇവര്‍ ഇത് ഇപ്പോഴൊന്നും അവസാനിപ്പിക്കും എന്ന് തോന്നുന്നില്ല. എന്തായാലും തീയറ്ററിലെ തിരക്കും ആളുകളുടെ പ്രതികരണവും അടുത്തവര്‍ഷവും ഈ ഗ്രഡ്ജ് തുടരാനാണ് സാധ്യത. ഗ്രഡ്ജ് സീരീസിന്റെ ആരാധകര്‍ക്ക് ടോറന്റ് വരുമ്പോള്‍ വെറുതെ കാണാം, പ്രത്യേകിച്ച് പുതുമയൊന്നും ഇല്ല. കാണുന്നതിനുമുന്‍പ് Ju On; The Beginning of the End കാണുന്നത് നന്നായിരിക്കും.

No comments:
Post a Comment