ദ സയന്‍സ് ഓഫ് സ്ലീപ്പ് (The Science of Sleep aka La Science des rêves, 2006, French)
Eternal Sunshine of the Spotless Mind എന്ന മനോഹരമായ ക്ലാസിക് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകന്‍ Michel Gondry സംവിധാനം ചെയ്ത മറ്റൊരു രസകരമായ ചിത്രമാണ് സയന്‍സ് ഓഫ് സ്ലീപ്. Gael García Bernal, Charlotte Gainsbourg എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഒരു റൊമാന്റിക് ഫാന്റസി മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.
തന്റെ സ്വപ്നങ്ങളും യഥാര്‍ത്ഥജീവിതവും തമ്മില്‍ വേര്‍തിരിക്കുന്നതിനുള്ള കഴിവ് ഇത്തിരി കുറവുള്ള ആളാണ് സ്റ്റെഫാന്‍. അധികമൊന്നും ഇല്ല, ഒരു അമ്പത് പൈസയുടെ കുറവ്. ജന്മംകൊണ്ട് ഫ്രഞ്ചുകാരന്‍ ആണെങ്കിലും മെക്സിക്കോയില്‍ വളര്‍ന്നതുകൊണ്ട് ഫ്രഞ്ച് സംസാരിക്കാനും മനസ്സിലാക്കാനും ബുദ്ധിമുട്ടുള്ള സ്റ്റെഫാന്‍ തന്റെ പുതിയ ജോലിയ്ക്കായി ഫ്രാന്‍സിലേക്ക് വരുന്നിടത്താണ് ചിത്രത്തിന്‍റെ കഥ തുടങ്ങുന്നത്. തന്റെ കുടുംബവീട്ടില്‍ താമസമാക്കുന്ന സ്റ്റെഫാന്‍ അടുത്തമുറിയില്‍ വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫാനിയെയും അവരുടെ സുഹൃത്ത് സോയിനെയും പരിചയപ്പെടുന്നു. തന്നെപ്പോലെ സ്റ്റെഫാനിയും കലാപരമായ കാര്യങ്ങളില്‍ താല്‍പര്യവും കഴിവും ഉള്ളയാള്‍ ആണെന്ന് സ്റ്റെഫാന്‍ മനസ്സിലാക്കുന്നു. ഇവരുടെ ജീവിതങ്ങളില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തില്‍ പിന്നീട്. കഥാപരമായി വലിയ പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും പാത്രസൃഷ്ടിയിലും അവതരണശൈലിയിലും സംവിധായകന്‍ ഏറെ വ്യത്യസ്തത പുലര്‍ത്തിയതിനാല്‍ ചിത്രം വളരെ ആസ്വദനീയമായ ഒന്നായിമാറി. കണ്ടുശീലിച്ച രീതികളില്‍നിന്ന് ഏറെ മാറിനടന്നുകൊണ്ടാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. രസകരമായ സ്വപ്നങ്ങളും, പലപ്പോഴും അതിലും രസകരമായ യഥാര്‍ത്ഥസംഭവങ്ങളും വേര്‍തിരിക്കാന്‍ ആവാത്തവിധം കൂടിക്കുഴഞ്ഞ് കിടക്കുന്ന അവസ്ഥയാണ് പ്രേക്ഷകന് കാണാന്‍ കഴിയുക. ദൈനംദിനജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോവുന്ന രസകരമായ ഒരുപാട് ചെറിയ കാര്യങ്ങളെപ്പറ്റിയും ചിത്രത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഏറെ ചിരിപ്പിക്കുന്ന ഒരുപാട് രംഗങ്ങളും ചിത്രത്തില്‍ ഉടനീളം കഥയോടുചേര്‍ന്നുപോവുന്നുണ്ട്. വളരെ മനോഹരമായ ഒരുപാട് സന്ദര്‍ഭങ്ങളും സംഭാഷണശകലങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളും കൊണ്ട് വെറുമൊരു ചലച്ചിത്രം എന്നതിലുപരി വളരെ രസകരമായതും, വൈകാരികമായി ഏറെ ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ ഒരു ചലച്ചിത്രാനുഭാവമായി മാറുകയാണ് സയന്‍സ് ഓഫ് സ്ലീപ്പ്.
പ്രധാനനടീനടന്മാര്‍ എല്ലാവരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ആന്റിക്രൈസ്റ്റ് കണ്ടവര്‍ക്ക് ഏറെ പേടിതോന്നിയിരിക്കാവുന്ന അതിലെ നായിക Charlotte Gainsbourgയുടെ തികച്ചും വ്യത്യസ്തമായൊരു പ്രകടനമാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. Introvert ആയ സ്റ്റെഫാനിയുടെ വേഷം അവര്‍ മനോഹരമാക്കി. സ്റ്റെഫാന്റെ വേഷത്തില്‍ Gael García Bernalയും മികച്ചുനിന്നു. മറ്റെല്ലാവരും തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. ചിത്രത്തിന്‍റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും നല്ല നിലവാരം പുലര്‍ത്തി.
സിനിമ സ്വപ്നം കാണുന്നവരുടേതാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ സ്വപ്നം കാണുന്നവരെപ്പറ്റിയുള്ള ഒരു സിനിമയാണ് സയന്‍സ് ഓഫ് സ്ലീപ്പ്. എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ച വളരെ മികച്ചൊരു ചിത്രം. എല്ലാവരും കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment