ദ ഫോളിങ്ങ് (The Falling, 2015, English)
പകര്‍ച്ചവ്യാധികളുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രേം ഭീകരമായ ഒരു അവസ്ഥ അധികമൊന്നും കണ്ടിട്ടില്ല എന്ന് തോന്നിപ്പിക്കുന്നവിധത്തിലുള്ള ഒരു പടം, അതാണ് ദ ഫോളിങ്ങ്. കാരള്‍ മോര്‍ലി സംവിധാനം ചെയ്ത ചിത്രത്തില്‍ Maisie Williams, Florence Pugh, Greta Scacchi തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1969ല്‍ ഒരു Girls' Boarding schoolന്റെ പശ്ചാത്തത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്.
ഉറ്റചങ്ങാതിമാരാണ് സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളായ എബിഗെയിലും ലിഡിയയും. എന്നാല്‍ വളരെ വിപരീതമായ വ്യക്തിത്വങ്ങള്‍ ഉള്ളവരും. ഒരുനാള്‍ എബിഗെയില്‍ ഗര്‍ഭിണിയാണ് എന്നകാര്യം അവര്‍ ലിഡിയയോട് പറയുന്നു. തുടര്‍ന്ന് ഒരുനാള്‍ ക്ലാസില്‍ എബിഗെയില്‍ തലകറങ്ങി വീഴുന്നു. തുടര്‍ന്ന് അസ്വാഭാവികമായ ചില സംഭവവികാസങ്ങള്‍ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്കിടയില്‍ അരങ്ങേറുന്നു. പ്രേക്ഷകമനസ്സില്‍ വളരെയേറെ അസ്വസ്ഥത നിറയ്ക്കുന്ന രീതിയിലാണ് കഥ പിന്നീട് മുന്നോട്ടുപോവുന്നത്. ഇങ്ങനെ കൊണ്ടുപോയിട്ട് ഒടുവില്‍ അവ്യക്തമായ ഒരു ക്ലൈമാക്സില്‍ ചിത്രം അവസാനിപ്പിച്ചു എന്നൊരു പരാതി പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും കാര്യങ്ങള്‍ പൂര്‍ണ്ണമായി വെളിപ്പെടുത്താതെ പ്രേക്ഷകര്‍ക്ക് ചിന്തിക്കാനായി വിട്ടുകൊടുത്തിരിക്കുകയാണ് സംവിധായിക എന്നാണ് എനിക്ക് തോന്നിയത്. കഥയെപ്പറ്റി കൂടുതല്‍ പരാമര്‍ശിക്കുന്നത് കാനാതവരുടെ ആസ്വാദനത്തെ ബാധിക്കാം എന്നതിനാല്‍ കൂടുതലൊന്നും പറയാനാവില്ല.
മനോഹരമായ വിഷ്വല്‍സും പശ്ചാത്തലസംഗീതവും Maisie Williamsന്റെ മികവുറ്റ പ്രകടനവുമാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട plus points. സംവിധാനവും മികച്ചുനിന്നു. ചിത്രത്തിലുടനീളം നിഗൂഢത കാത്തുസൂക്ഷിക്കാന്‍ സംവിധായികയ്ക്ക് സാധിച്ചിട്ടുണ്ട്. മനസ്സിനെ അലോസരപ്പെടുത്തുന്ന Mystery ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment