വൈറ്റ് ഗോഡ് (White God, 2014, Hungarian)
Kornél Mundruczó സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമാണ് വൈറ്റ് ഗോഡ്. Zsófia Psotta, Sándor Zsótér, Bodie and Luke (നായ്ക്കള്‍) തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം ഒരു കുട്ടിയും അവരുടെ നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
തന്റെ അമ്മയ്ക്ക് മൂന്നുമാസം ജോലിസംബന്ധമായി വിദേശയാത്ര ചെയ്യേണ്ടിവന്നതിനാല്‍ അമ്മയുമായി പിരിഞ്ഞുജീവിക്കുന്ന അച്ഛനൊപ്പം അക്കാലം ചെലവഴിക്കാനായി അച്ഛനടുത്തേയ്ക്ക് വരികയാണ് പതിമൂന്നുകാരി ലില്ലിയും വളര്‍ത്തുനായയായ ഹാഗനും. ഒരു ക്രോസ്-ബ്രീഡ് നായയായ ഹാഗനെ അവിടെ വളര്‍ത്താനാവില്ല എന്ന ഫ്ലാറ്റ് സൊസൈറ്റിയുടെ തീരുമാനം തുടക്കത്തില്‍ അവര്‍ വകവെയ്ക്കുന്നില്ലെങ്കിലും പിന്നീടുണ്ടാവുന്ന ഒന്നുരണ്ട് ദുരനുഭവങ്ങള്‍ക്കുശേഷം ലില്ലിയുടെ അച്ഛന്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ ഹാഗനെ തെരുവില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ഹാഗനെ തിരികെ കിട്ടാനായുള്ള ലില്ലിയുടെ ശ്രമങ്ങളും മറ്റുമാണ് ചിത്രത്തില്‍.
കുട്ടിക്കാലത്ത് വായിച്ച ബാലസാഹിത്യകഥകളെ അനുസ്മരിപ്പിക്കുംവിധത്തിലുള്ള ഒരു കഥയാണ് സംവിധായകന്‍ ചിത്രത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പല കഥാസന്ദര്‍ഭങ്ങളും ബാലരമയിലും മറ്റും വായിച്ച ചിത്രകഥകളെ ഓര്‍മ്മിപ്പിക്കും. എന്നാല്‍ രണ്ടാംപകുതിയില്‍ വരുന്ന പ്രതീക്ഷിക്കാത്ത ചില twists and turns കഥയെ ഇളക്കിമറിക്കാന്‍ ഉതകുന്നവയാണ്. എന്നിരുന്നാലും ആകെമൊത്തം ഒരുപരിധിവരെ പ്രവചനീയമായ കഥാസന്ദര്‍ഭങ്ങള്‍തന്നെയാണ് ചിത്രത്തില്‍ ഉള്ളത്. അത്തരമൊരു ചിത്രത്തെ മികവുറ്റതാക്കിയത് നായ്ക്കളുടെയും ലില്ലിയായി അഭിനയിച്ച കുട്ടിയുടെയും പ്രകടനങ്ങളാണ്. ഹാഗന്‍ എന്ന നായയെ അവതരിപ്പിച്ചത് തെരുവില്‍നിന്നും കിട്ടിയ ഇരട്ടനായ്ക്കളായ ബോഡിയും ലൂക്കും ആണത്രേ. കണ്ടാല്‍ ഒരുപോലെ ഇരിക്കുന്ന ഇവര്‍ ഹാഗന്റെ വേഷം ഭംഗിയാക്കി. ഏറ്റവുമധികം നായ്ക്കളെ ഒരു സിനിമയ്ക്കായി ഉപയോഗിച്ചതിനുള്ള ലോകറെക്കോര്‍ഡും ഈ ചിത്രത്തിനാണ്. 274 നായ്ക്കളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ഛായാഗ്രഹണവും പശ്ചാത്തലസംഗീതവും ഉന്നതനിലവാരം പുലര്‍ത്തി. വിജനമായ ഒരു റോഡിലൂടെ സൈക്കിള്‍ ഓടിച്ചുപോവുന്ന ലില്ലിയും അവരെ പിന്തുടരുന്ന നായ്ക്കളും അടങ്ങുന്ന ആദ്യഷോട്ട് മുതല്‍ ധാരാളം മനോഹരദൃശ്യങ്ങള്‍ ചിത്രത്തിലുടനീളം കാണാം. ഇത്രയും മൃഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും വളരെ കുറച്ച് രംഗങ്ങളില്‍ ഒഴിച്ച് എവിടെയും CGI ഉപയോഗിക്കാതെ ശരിക്കും അവയെക്കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു സംവിധായകനും സംഘവും.
കഴിഞ്ഞവര്‍ഷത്തെ ഓസ്കാറിന് മികച്ച വിദേശചിത്രം വിഭാഗത്തില്‍ ഹംഗറിയില്‍നിന്നുള്ള official submission ആയിരുന്നു ഈ ചിത്രം. തെരുവുനായ്ക്കളുടെ ശല്യവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും നാട്ടില്‍ അരങ്ങുതകര്‍ക്കുന്ന ഈ കാലത്ത് നായ്ക്കളെ സ്നേഹിക്കുന്നവര്‍ക്കും വെറുക്കുന്നവര്‍ക്കും ഒരുപോലെ ആസ്വദനീയമാകാവുന്ന ഒരു ചിത്രമാണ് വൈറ്റ് ഗോഡ്. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment