വാല് (Vaalu, 2015, Tamil)
നീണ്ട ഇടവേളയ്ക്കുശേഷം സിമ്പുവിന്റെ ഒരു പടം. ഏഴെട്ടുപ്രാവശ്യം റിലീസ് മാറ്റിവെച്ച് ഒടുവില്‍ കഴിഞ്ഞമാസം റിലീസ് ആവുന്നു എന്ന് അറിഞ്ഞപ്പോള്‍ കാണണം എന്ന് കരുതിയിരുന്നു. എന്നിട്ട് നോക്കുമ്പോള്‍ പിന്നേം റിലീസ് മാറ്റി. അങ്ങനെ ഒടുവില്‍ ഈയാഴ്ച റിലീസ് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഉറപ്പിച്ചു, ഈ പടം കണ്ടേക്കാം എന്ന്. അങ്ങനെ ഇന്ന് തമിഴ് സുഹൃത്തുക്കളുടെ കൂടെ പോയി പടം കണ്ടു. ഒരു സാദാ തമിഴ് മസാല പടത്തില്‍നിന്ന് എന്തുപ്രതീക്ഷിക്കണം എന്ന് അറിയാവുന്നതുകൊണ്ട് വല്യ സംഭവം ഒന്നുമല്ലെങ്കിലും ഒരുവട്ടം കണ്ടിരിക്കാവുന്ന ഒരു പടമായിട്ടാണ് തോന്നിയത്.
ഒട്ടും പുതുമയില്ലാത്ത ഒരു കഥ. കഥ എന്നുപറയാന്‍ പോലും കാര്യമായി ഒന്നുമില്ല. അത് അത്യാവശ്യം കോമഡികളും ചെറിയചെറിയ twistകളും അലമ്പ് പാട്ടുകളും കത്തി ഫൈറ്റുകളും മറ്റും ചേര്‍ത്ത് അവിയല്‍ പരുവത്തില്‍ ആക്കിവെച്ചിട്ടുണ്ട്. ആസ്വദനീയമായ കോമഡികള്‍ തന്നെയാണ് ചിത്രത്തിന്റെ മുഖ്യാകര്‍ഷണം. സന്താനം, വി.ടി.വി ഗണേഷ് എന്നിവര്‍ നായകന്‍റെ സുഹൃത്തുക്കളുടെ വേഷങ്ങളില്‍ വന്ന് ഇടയ്ക്കൊക്കെ പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്. എന്നാല്‍ ചില കോമഡി രംഗങ്ങള്‍ കണ്ടാല്‍ എന്തിന് ദൈവമേ എന്ന് വിളിച്ചുപോവുകയും ചെയ്യും. സന്താനം-സിമ്പു കോമഡി രംഗങ്ങള്‍ നന്നായിരുന്നു. അതുപോലെ സിമ്പുവിന്റെ വീട്ടില്‍ നടക്കുന്ന രംഗങ്ങളും മികച്ചുനിന്നു. അലമ്പ് പാട്ടുകളും ഫൈറ്റും രണ്ടുമൂന്നെണ്ണം ഒഴിവാക്കി അതിനുപകരം വീട്ടിലെ സീനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ഒന്നൂടെ രസകരമായേനെ സിനിമ. ഹന്‍സിക പ്രതീക്ഷിച്ചത്ര വെറുപ്പിച്ചില്ല. പിന്നെ ഇങ്ങനെയൊരു പടത്തില്‍ പ്രതീക്ഷിക്കാവുന്നത്ര skin show ഒന്നും ഉണ്ടായിരുന്നില്ല എന്നത് നല്ലൊരു കാര്യമായി തോന്നി. പടം ആദ്യം മുതല്‍ sine wave പോലെയാണ്,. നന്നായി വരുമ്പോഴേക്കും എന്തെങ്കിലും അലമ്പ് സംഭവം വന്ന് നേരെ താഴേക്ക് വീഴും. അങ്ങനെ പോവുന്ന പടം. പക്ഷേ അവസാനത്തെ അരമണിക്കൂറോളം പടം കൂടുതല്‍ നന്നായി എന്ന് തോന്നി, ക്ലൈമാക്സിനുമുന്‍പുള്ള fight ഒഴിച്ചാല്‍. കുറേ one liner തമാശകളും ചിത്രത്തില്‍ ഉണ്ടായിരുന്നു. ബ്രഹ്മാനന്ദവും തന്റെ സ്ഥിരം ശൈലിയില്‍ വരുന്നുണ്ട് പടത്തില്‍.
സാങ്കേതികപരമായി നോക്കിയാല്‍ അതിദയനീയമാണ് പടത്തിന്റെ അവസ്ഥ. Continuity എന്ന സംഭവം ഇല്ലേയില്ല. ഒരേ സീനില്‍ത്തന്നെ നടീനടന്മാരുടെ (പ്രത്യേകിച്ച് സിമ്പുവിന്റെയും സന്താനത്തിന്റെയും) ഹെയര്‍സ്റ്റൈല്‍ മുതല്‍ തടി വരെ മാറുന്നത് കാണാം. ഷൂട്ടിംഗ് നീണ്ടുപോയതും പല സീന്‍സും വീണ്ടും ഷൂട്ട് ചെയ്തതും ഒക്കെയാവാം കാരണം. എന്തായാലും സാധാരണ തമിഴ് പ്രേക്ഷകര്‍ക്ക് അതൊന്നും ഒരു പ്രശ്നം ആവില്ലായിരിക്കാം. എന്തായാലും ഇവിടത്തെ audience പല സീന്‍സും നന്നായി enjoy ചെയ്യുന്നുണ്ടായിരുന്നു. മൊത്തത്തില്‍ വല്യ ബോര്‍ ഇല്ലാത്ത പടം ആണ് വാല്. സിമ്പുവിന്റെ ആരാധകര്‍ക്ക് ഒന്ന് കാണാം. Target audienceനെ ഈ പടം മുഷിപ്പിക്കില്ല എന്ന് കരുതുന്നു.

No comments:
Post a Comment