ഘോസ്റ്റ് തീയറ്റര്‍ (Ghost Theater aka Gekijourei, 2015, Japanese)
റിംഗ്, അതിന്റെ തുടര്‍ച്ചകള്‍ തുടങ്ങി ചില ഹൊറര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത Hideo Nakataയുടെ പുതിയ ചിത്രമാണ് ഘോസ്റ്റ് തീയറ്റര്‍. Haruka Shimazaki പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറര്‍ ഗണത്തില്‍ പെടുത്താവുന്ന ഒന്നാണെന്ന് ചിത്രത്തിന്റെ പേരില്‍നിന്നുതന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. Don't Look Up എന്ന 1996 ജാപ്പനീസ് ചിത്രത്തിന്റെ remake ആണ് ഈ ചിത്രം. 2009ല്‍ ഹോളിവുഡിലേക്കും ചിത്രം remake ചെയ്യപ്പെട്ടിരുന്നു.
പ്രേതബാധയേറ്റ ഒരു മനുഷ്യപ്പാവ (കുഞ്ഞുപാവ അല്ല, സാധാരണ മനുഷ്യന്റെ വലിപ്പമുള്ള പാവ) തന്റെ രണ്ടുമക്കളെയും കൊല്ലുന്നത് കാണുന്ന പാവയുടെ ശില്‍പി അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു, പക്ഷേ അതിനുമുന്‍പ് കൊലക്കുറ്റത്തിന് അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇരുപതുവര്‍ഷങ്ങള്‍ക്കുശേഷം ഒരു നാടകട്രൂപ്പ് ആ പാവയെ അവരുടെ നാടകത്തിനായി ഉപയോഗിക്കുന്നു, തുടര്‍ന്ന് ദുര്‍മരണങ്ങളും മറ്റും സംഭവിക്കുന്നു. എന്താണ് ആ പാവയുടെ പിന്നിലുള്ള രഹസ്യം? എന്തിനാണ് ആ പാവ ആളുകളെ വധിക്കുന്നത്? പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടായേക്കാവുന്ന ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പിന്നീട് ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
ചിത്രത്തിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ത്തന്നെ ഒരു ഹൊറര്‍ പടമാണെന്ന് തോന്നിയേക്കാമല്ലോ, അതുപോലെത്തന്നെയാണ് ചിത്രത്തിന്റെ പോക്കും. ഇതൊരു ഹൊറര്‍ പടമാണ് എല്ലാവരും പേടിക്കണം എന്ന ഉദ്ദേശത്തില്‍ ഉള്ള രംഗങ്ങള്‍. വെറുതെ അവിടെയും ഇവിടെയും jump scare ഇടുന്ന പരിപാടി ഇവര്‍ എന്ന് നിര്‍ത്തും ആവോ. പ്രവചനാതീതമോ മുന്‍പ് കണ്ടിട്ടില്ലാത്തതോ ആയ ഒന്നും ചിത്രത്തിലില്ല. മടുത്ത് ഇറങ്ങിപ്പോയാലോ എന്നുവരെ തോന്നി പകുതി ആയപ്പോഴേക്കും. പിന്നെ പ്രധാനനദിയുടെ തെറ്റില്ലാത്ത പ്രകടനം ഒന്നുകൊണ്ടുമാത്രമാണ് മുഴുവനും കണ്ടത്. സാധാരണ പ്രേതചിത്രങ്ങള്‍ തീയറ്ററില്‍ കാണുമ്പോള്‍ ചുറ്റും ഉണ്ടാവാറുള്ള കുറേപ്പേരൊക്കെ ഓരോ സീനുകളില്‍ പേടിച്ച് കരയുന്നതൊക്കെ കേള്‍ക്കാം. പക്ഷേ ഇതിലെ മിക്ക ഹൊറര്‍ രംഗങ്ങളും പ്രേക്ഷകര്‍ ചിരിയോടെയാണ് വരവേറ്റത്. ഒട്ടും പുതുമ ഇല്ലാത്ത ഒരു ഹൊറര്‍ ചിത്രം, അത്രേ ഉള്ളൂ ഇത്. Hideo Nakataയുടെ കടുത്ത ഫാന്‍ ആണ്, അതുകൊണ്ട് കണ്ടേതീരൂ എന്നൊക്കെ വാശി ഉള്ളവര്‍ക്ക് വേണമെങ്കില്‍ കാണാം.
ട്രെയിലര്‍ ഇവിടെ:

No comments:
Post a Comment