തിത്തലി (Titli, 2015, Hindi)
LSDയുടെ രചന നിര്‍വഹിച്ച കാനു ബേല്‍ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമാണ് തിത്തലി. യാഷ്രാജ് ഫിലിംസും സംവിധായകന്റെ ഗുരുകൂടെയായ ദിബാകര്‍ ബാനര്‍ജിയും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ശശാങ്ക് അറോറ, രണ്‍വീര്‍ ഷോരേ, അമിത് സിയാല്‍, ശിവാനി രഘുവംശി, ലളിത് ബേല്‍ തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലെ ചില സംഭവങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
പിടിച്ചുപറിയും അല്ലറചില്ലറ തട്ടിപ്പുകളും നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന രണ്ടേട്ടന്മാരുടെയും നിര്‍ഗുണപരബ്രഹ്മമായ അച്ഛന്റെയും കൂടെ ജീവിക്കുന്ന തിത്തലി എന്ന അന്തര്‍മുഖനായ ചെറുപ്പക്കാരന്‍ ഒരിക്കല്‍ ഇവരുടെ ജീവിതശൈലികളുമായി ഒത്തുപോവാന്‍ സാധിക്കില്ല എന്ന് തോന്നിയതിനാല്‍ വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ആ ശ്രമം വിഫലമാകുന്നതോടെ ഏട്ടന്മാരും അച്ഛനും ചേര്‍ന്ന് ഒരു തീരുമാനം എടുക്കുന്നു, തിത്തലിയെ ഒരു വിവാഹം കഴിപ്പിക്കാം. തിത്തലിയ്ക്ക് ഒന്നുകൂടെ ഉത്തരവാദിത്വബോധം ഉണ്ടാവുകയും ചെയ്യും, തങ്ങളുടെ പിടിച്ചുപറി/മോഷണനീക്കങ്ങളില്‍ ഒരു കൈസഹായവും ആകും. അങ്ങനെ തിത്തലിയുടെ വിവാഹം നീലുവുമായി നടത്തപ്പെടുന്നു. എന്നാല്‍ തുടര്‍ന്നും തിത്തലിയ്ക്ക് കഷ്ടകാലം തന്നെ ആയിരുന്നു. അങ്ങനെ മുന്നോട്ടുപോകുന്ന തിത്തലിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വഴിത്തിരിവും തുടന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ കയ്യടക്കത്തോടെ അവതരിപ്പിക്കപ്പെട്ട ചിത്രം ഒട്ടും അതിഭാവുകത്വ]മില്ലാത്ത രീതിയില്‍ത്തന്നെയാണ് അവസാനിപ്പിച്ചിക്കുന്നത്.
ഒരു പുതുമുഖസംവിധായകന്റെ കുറവുകള്‍ ഏതുമില്ലാതെ ഈ കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചതന്നെയായ ഇത്തരമൊരു ചിത്രം ഒരുക്കിയതിന് കാനു ബേലിനെ എത്ര അഭിനന്ദിച്ചാലും മതിയാകുമെന്ന് തോന്നുന്നില്ല. വളരെ sensitive ആയ പല കാര്യങ്ങളും മിതത്വംപാലിച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ഒട്ടും അതിഭാവുകത്വമോ അസ്വാഭാവികതയോ ഒന്നും ഇല്ലാത്ത അവതരണം. മുഴുവന്‍ ചിത്രവും തിത്തലിയുടെ കാഴ്ചപ്പാടില്‍ത്തന്നെയാണ് പോവുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. തിത്തലിയ്ക്ക് അറിയാത്ത കാര്യങ്ങള്‍ പിന്നീട് പ്രേക്ഷകന് മനസ്സിലാക്കിക്കൊടുക്കാനായി സംവിധായകന്‍ കാണിച്ചുതരുന്നൊന്നും ഇല്ല. വ്യക്തിത്വമുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു. ഇനിയും മികച്ച ചിത്രങ്ങള്‍ ഒരുക്കുവാന്‍ സംവിധായകന് സാധിക്കട്ടെ. കാനു ബേലിനോടൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശരത് കടാരിയയും ഏറെ പ്രശംസ അര്‍ഹിക്കുന്നു. ദം ലഗാകെ ഹൈഷാ, 10ML ലവ് എന്നീ മികച്ചചിത്രങ്ങളുടെ സംവിധായകന്‍കൂടിയാണ് അദ്ദേഹം,
ഒന്നുരണ്ടുചിത്രങ്ങളില്‍ അപ്രധാനവേഷങ്ങള്‍ ചെയ്തതിനുശേഷം യുവനടന്‍ ശശാങ്ക് അറോറയ്ക്ക് ലഭിച്ച മികച്ചൊരു വേഷംതന്നെയാണ് തിത്തലി. മറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്‍പ്പിക്കാന്‍പോലും സാധിക്കാത്തവിധത്തില്‍ അയാള്‍ തിത്തലിയെ ഭംഗിയാക്കി. തിത്തലിയുടെ ഏട്ടന്മാരെയും അച്ഛനെയും അവതരിപ്പിച്ച രണ്‍വീര്‍ ഷോരേ, അമിത് സിയാല്‍, ലളിത് ബേല്‍ എന്നിവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സംവിധായകന്റെ അച്ഛന്‍കൂടിയാണ് ലളിത് ബേല്‍. പുതുമുഖനായിക ശിവാനി രഘുവംശി തന്റെ വേഷത്തോട് നീതിപുലര്‍ത്തി. മറ്റ് നടീനടന്മാരും നന്നായിത്തന്നെ ചെയ്തു.
യാഥാര്‍ത്ഥ്യത്തോടടുത്തുനില്‍ക്കുന്ന ഒട്ടും കലര്‍പ്പില്ലാത്ത അവതരണശൈലിയും, മികച്ച പ്രകടനങ്ങളും മൂലം വളരെ മികച്ചൊരു അനുഭവമായി മാറി തിത്തലി. എല്ലാവരും കാണാന്‍ ശ്രമിക്കുക, പ്രത്യേകിച്ച് ബോളിവുഡില്‍ നല്ല സിനിമകള്‍ വരുന്നില്ല എന്ന് പറയുന്നവര്‍.

No comments:
Post a Comment