റൂം (Room, 2015, English)
Emma Donoghueയുടെ റൂം എന്ന നോവലിനെ ആസ്പദമാക്കി ലെനി എബ്രഹാംസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് റൂം. 2008ല്‍ പുറത്തുവന്ന വിവാദമായ Fritzl caseല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിട്ടാണ് ആ നോവല്‍ എഴുതപ്പെട്ടത്. Brie Larson, Jacob Tremblay എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒരു emotional thriller drama ആണ്.
അഞ്ചുവയസ്സുള്ള ഒരു കുട്ടിയും കുട്ടിയുടെ അമ്മയും ഒരു റൂമില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണ്. കുട്ടി ജനിച്ചപ്പോള്‍ത്തൊട്ടേ അവിടെ ആണെങ്കില്‍ അമ്മ കഴിഞ്ഞ ഏഴുവര്‍ഷമായി അവിടെ തടങ്കലില്‍ ആണ്. അമ്മയും താനും, പിന്നെ രാത്രികളില്‍ അമ്മയെക്കാണാന്‍ വരുന്ന ഒരാളും മാത്രമാണ് യഥാര്‍ത്ഥം, ഇതാണ് ലോകം എന്നാണ് കുട്ടിയുടെ വിശ്വാസം. അങ്ങനെ വീട്ടുതടങ്കലില്‍ പെട്ടിരിക്കുന്ന അവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ കഥയെപ്പറ്റി നിങ്ങള്‍ എത്രകുറച്ച് അറിയുന്നുവോ, അത്രയും നിങ്ങളുടെ ആസ്വാദനത്തിന് അത് ഗുണം ചെയ്യും. അതിനാല്‍ കൂടുതല്‍ പറയാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല, ഇത്രയും പറഞ്ഞതുതന്നെ അധികമായോ എന്നും സംശയമുണ്ട്.
ത്രില്ലര്‍ എന്നൊക്കെ പറഞ്ഞാല്‍ അന്യായ ത്രില്‍ ആണ് ചിത്രം ആദ്യപകുതിയില്‍ നല്‍കുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ടെന്‍ഷന്‍ കാരണം ബോധം പോകുമോ എന്നുവരെ തോന്നിപ്പോയി. ഭയങ്കര അസ്വസ്ഥത ഉളവാക്കുന്ന ചില രംഗങ്ങളില്‍ നിന്ന് അത്യന്തം സംഘര്‍ഷഭരിതമായ രംഗങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം രണ്ടാംപകുതിയില്‍ മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കുന്നു. ആ മാറ്റവും ചിത്രത്തിന്റെ മാറ്റുകൂട്ടാന്‍ ഉതകുന്നതായിരുന്നു. ഇപ്പോഴും ചിത്രം നല്‍കിയ ഷോക്കില്‍നിന്ന് വിട്ടുമാറാനായിട്ടില്ല.. സംവിധായകനും രചയിതാവായ Emma Donoghueയും വളരെ മികച്ചൊരു ചിത്രമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതും പ്രേക്ഷകരെ കഥാപാത്രങ്ങളുടെ വികാരങ്ങളുമായി സംവേദനം ചെയ്യിക്കുന്ന രീതിയില്‍. ഇനിയും ഏറെ മികച്ച ചിത്രങ്ങള്‍ സംവിധായകനില്‍നിന്ന് പ്രതീക്ഷിക്കാം.
പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച Brie Larson, Jacob Tremblay എന്നീ രണ്ടുപേരും അസാധ്യപ്രകടനങ്ങള്‍ ആണ് കാഴ്ചവെച്ചത്. ഒരു ചെറിയകുട്ടിയ്ക്കൊക്കെ ഇത്ര flawless performance സാധിക്കുമോ എന്നുതോന്നിപ്പിക്കുന്നവിധത്തിലായിരുന്നു Jacob Tremblayയുടെ പ്രകടനം. ഇത്തവണത്തെ കുറച്ച് അവാര്‍ഡുകള്‍ എങ്കിലും ഈ ചിത്രം കൊണ്ടുപോകും എന്നകാര്യത്തില്‍ അധികം സംശയമൊന്നും വേണ്ട, സാങ്കേതികപരമായും ഉയര്‍ന്ന നിലവാരമാണ് ചിത്രം പുലര്‍ത്തിയത്.
ഇനി റൂം എന്ന നോവല്‍ രചിക്കാന്‍ Emma Donoghueയെ പ്രേരിപ്പിച്ച Fritzl caseലേക്ക് വരാം. Josef Fritzl എന്നയാള്‍ തന്റെ മകളെ വീടിന്റെ ബേസ്മെന്റിന്റെ ഒരുഭാഗത്ത് 24 വര്‍ഷം അടച്ചുപാര്‍പ്പിക്കുകയും, അവരുമായി പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് ഏഴുകുഞ്ഞുങ്ങളെ ഉണ്ടാക്കുകയും ചെയ്തു. ഒടുവില്‍ 24 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ രക്ഷപ്പെടുകയും പുറംലോകം കാണുകയും ഉണ്ടായത്. റൂം എന്ന സിനിമകാണുന്ന അത്രയുംതന്നെ ഷോക്ക് ഈ സംഭവത്തെക്കുറിച്ച് വായിച്ചപ്പോഴും ഉണ്ടായി. Fritzl Case എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്.
മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന, അത്യന്തം മികവുറ്റ ഒരു ചിത്രമാണ് റൂം. അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്ന്. എല്ലാവരും കാണുക. വീണ്ടും പറയട്ടെ, ഇതിന്റെ കഥ എത്രകുറച്ച് നിങ്ങള്‍ അറിയുന്നോ, അത്രയുമധികം ആസ്വദനീയമാകും നിങ്ങള്‍ക്ക് ഈ ചിത്രം.

No comments:
Post a Comment