കാതലും കടന്തുപോകും (Kadhalum Kadanthu Pogum, 2016, Tamil)
സൂധുകവ്വും, എക്സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം നളന്‍ കുമാരസ്വാമി സംവിധാനംചെയ്ത പുതിയചിത്രമാണ് കാതലും കടന്തുപോകും. സംവിധായകന്റെ ആദ്യചിത്രത്തിലെ നായകനായ സൂധുകവ്വുമിലെ നായകനായ വിജയ് സേതുപതിതന്നെയാണ് ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തിയിരിക്കുന്നത്. മഡോണാ സെബാസ്റ്റ്യന്‍ നായികാവേഷം അവതരിപ്പിച്ച ചിത്രത്തില്‍ ഒരുപറ്റം പുതുമുഖങ്ങളും വേഷമിട്ടിരിക്കുന്നു. My Dear Desparado എന്ന സൗത്ത് കൊറിയന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ റീമേക്ക് ആണ് ഈ ചിത്രം. സൂധുകവ്വും അത്രയ്ക്കൊന്നും ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും രസകരമായ ട്രെയിലറും മഡോണാ സെബാസ്റ്റ്യന്റെ സാന്നിധ്യവുമായിരുന്നു ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച മുഖ്യഘടകങ്ങള്‍.
പഠനം പൂര്‍ത്തിയാക്കിയശേഷം വീട്ടുകാര്‍ ജോലിയ്ക്കുപോകാന്‍ അനുവദിക്കാത്തതിനാല്‍ അവരുടെ എതിര്‍പ്പിനെ മറികടന്ന് ചെന്നൈയിലേക്ക് ജോലിയ്ക്കായി ഒളിച്ചോടിയതാണ് യാഴിനി. ഒരു പ്രത്യേകസാഹചര്യത്തില്‍ അവര്‍ ചെറിയൊരു വീട്ടിലേക്ക് താമസംമാറുന്നു. അവിടെ അടുത്തമുറിയില്‍ താമസിക്കുന്നത് കതിര്‍ എന്ന ചെറുപ്പക്കാരനായ റൗഡിയാണ്. അവര്‍ക്കിടയില്‍ കാലക്രമേണ വിചിത്രമായൊരു സൗഹൃദം വികസിക്കുന്നു. തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിത്തന്നെ കഥ മുന്നോട്ടുപോകുമ്പോഴും ഒരു റൊമാന്റിക് ഫീല്‍ തരാന്‍ ചിത്രത്തിനാകുന്നുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു എന്നുതന്നെവേണം പറയാന്‍. മികച്ച പല ഒറ്റഷോട്ട് രംഗങ്ങളും ചിത്രത്തിന്റെ മാറ്റുകൂട്ടി. ചുരുക്കം ചില രംഗങ്ങള്‍ അവിശ്വസനീയമായിത്തോന്നാമെങ്കിലും ചിത്രത്തിന്റെ രസച്ചരടുപൊട്ടിക്കുന്നില്ല എന്നതിനാല്‍ അതൊക്കെ സൗകര്യപൂര്‍വ്വം മറക്കാവുന്നതേയുള്ളൂ. ശക്തമായൊരു കഥ അവകാശപ്പെടാനില്ലെങ്കിലും മികച്ച makingഉം പ്രകടനങ്ങളും ആ പോരായ്മ നികത്തുന്നുണ്ട്.
വിജയ് സേതുപതി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. ഹാസ്യരംഗങ്ങളില്‍ ഏറെ ചിരിപ്പിച്ചു ഇദ്ദേഹം. മിതത്വം പാലിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. മഡോണാ സെബാസ്റ്റ്യന്‍ തന്റെ ആദ്യത്തെ മുഴുനീളവേഷം എങ്ങനെ ചെയ്യും എന്നകാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും ഒട്ടും പതറാതെതന്നെ അവര്‍ തന്റെ വേഷം മനോഹരമാക്കി. നായകനുള്ള അത്രതന്നെ സ്ക്രീന്‍ സ്പേസ് ഉള്ള നായികാകഥാപാത്രം അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. ഏറെ സുന്ദരിയുമായിരുന്നു അവര്‍ ചിത്രത്തില്‍. മറ്റുനടീനടന്മാര്‍ക്ക് താരതമ്യേന ചെയ്യാന്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ എങ്കിലും അവരൊക്കെ തങ്ങളുടെ വേഷങ്ങള്‍ നന്നായിത്തന്നെ ചെയ്തു. സാധാരണ 90% തമിഴ് സിനിമകളിലും കണ്ടുവരുന്ന പല ക്ലീഷേകളും (ഉദാഹരണത്തിന് നായകന്‍റെ ഉപഗ്രഹങ്ങള്‍) ഈ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല എന്നത് സന്തോഷമുളവാക്കി.
സന്തോഷ് നാരായണന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. മറ്റുസാങ്കേതികമേഖലകളിലും ചിത്രം പൊതുവേ നല്ലനിലവാരം പുലര്‍ത്തിയെങ്കിലും ഒരുപക്ഷേ അപ്‌ലോഡ് ചെയ്ത ഫയലിന്റെ പ്രശ്നംകൊണ്ടാവാം, ചിലയിടത്തൊക്കെ audio sync issues ഉണ്ടായിരുന്നു. ഒന്നുരണ്ടിടത്ത് subtitle ഉണ്ടായിരുന്നെങ്കിലും ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. ഇത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെട്ടിട്ടുണ്ടാവുമെന്നും വരുംദിവസങ്ങളില്‍ അവര്‍ അത് തിരുത്തുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.
മനസ്സും, ചിലപ്പോഴൊക്കെ കണ്ണും നിറയ്ക്കുന്ന മികച്ചൊരു ചിത്രമാണ് കാതലും കടന്തുപോകും. ഈയടുത്തകാലത്ത് ഏറ്റവുമധികം ആസ്വദിച്ചുകണ്ട ഒരു തമിഴ് ചിത്രം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment