കപൂര്‍ ആന്‍ഡ് സണ്‍സ് (Kapoor& Sons, 2016, Hindi)
ഏക് മേം ഔര്‍ ഏക് തൂ എന്ന ചിത്രത്തിനും, ആലിയാ ഭട്ട് ജീനിയസ് ഓഫ് ദ ഇയര്‍ എന്ന short videoയ്ക്കും ശേഷം ശകുന്‍ ബത്ര സംവിധാനം ചെയ്ത പുതിയചിത്രമാണ് കപൂര്‍ ആന്‍ഡ് സണ്‍സ്. ഫവാദ് ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രജത് കപൂര്‍, രത്നാ പാഠക് ഷാ, ഋഷി കപൂര്‍, ആലിയാ ഭട്ട് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു കപൂര്‍ കുടുംബത്തിന്റെ കഥയാണ് പറയുന്നത്.
തന്റെ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പം കുന്നൂരില്‍ വാര്‍ദ്ധ്യകകാലജീവിതം മുന്നോട്ടുനയിക്കുകയാണ് തൊണ്ണൂറുകാരനായ അമര്‍ജിത്ത് കപൂര് അഥവാ മുത്തച്ഛന്‍ കപൂര്‍. ദൈനംദിനജീവിതത്തില്‍ നാം കാണുന്നപോലെയുള്ള ഒരു സാധാരണകുടുംബം. അങ്ങനെയിരിക്കെ മുത്തച്ഛന്‍ കപൂറിന് ഒരുദിവസം ഹൃദയാഘാതം വന്നതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കൊച്ചുമക്കളായ രാഹുല്‍ കപൂറും അര്‍ജുന്‍ കപൂറും വിദേശത്തുനിന്ന് നാട്ടിലെത്തുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഹാസ്യത്തിനും വൈകാരികമുഹൂര്‍ത്തങ്ങള്‍ക്കും തുല്യപ്രാധാന്യംനല്‍കി ഒരുക്കിയാണ് സംവിധായകന്‍ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. വളരെ സ്വാഭാവികമായ രംഗങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രത്തിന്റെ ക്ലൈമാക്സും പ്രേക്ഷകരുടെ മനസ്സുനിറയ്ക്കുന്ന ഒന്നാണ്.
ഒരു ചിത്രത്തിന്റെ എല്ലാ മേഖലകളും പരസ്പരപൂരകങ്ങളായിമാറുക, ചിത്രത്തിന്റെ മികവിലേക്ക് contribute ചെയ്യുക ഇതൊക്കെ വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഒരു ചിത്രമാണ് കപൂര്‍ ആന്‍ഡ് സണ്‍സ്. സിനിമാറ്റിക് ആണെങ്കിലും ഒട്ടും സിനിമാറ്റിക് ആണെന്ന് തോന്നിക്കാത്തവിധത്തിലുള്ള സന്ദര്‍ഭങ്ങള്‍, സാധാരണജീവിതത്തില്‍ ഉള്ളതിനേക്കാള്‍ ഒട്ടും നാടകീയത കൂടുതല്‍ ഇല്ലാത്ത സംഭാഷണങ്ങള്‍, കഥാപാത്രങ്ങള്‍തമ്മിലുള്ള chemistry, ഒട്ടും off the track ആകാതെ മുന്നോട്ടുപോവുന്ന കഥ, മനോഹരമായ visuals, സന്ദര്‍ഭത്തിനിണങ്ങുന്ന ഗാനങ്ങള്‍, പറയാനാണെങ്കില്‍ ഇങ്ങനെ ഒരുപാടുണ്ട്. ബോളിവുഡിലെ entertaiment formulaകള്‍ക്ക് ഉള്ളില്‍നിന്നുകൊണ്ടുതന്നെ ഇത്രയും മികച്ചൊരു ചിത്രം ഒരുക്കാന്‍ ശകുന്‍ ബത്രയ്ക്ക് സാധിച്ചത് വളരെ വലിയൊരു നേട്ടംതന്നെയാണെന്നാണ് എന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ അടുത്തചിത്രത്തിനായി സാകൂതം കാത്തിരിക്കുന്നു.
എല്ലാ നടീനടന്മാരുടെയും അന്യായപ്രകടനങ്ങള്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആരെപ്പറ്റിയാണ് ആദ്യം പറയേണ്ടത് എന്നറിയില്ല, എല്ലാവരും ഒന്നിനൊന്നുമികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളെ അവതരിപ്പിച്ച ഫവാദ് ഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, രജത് കപൂര്‍, രത്നാ പാഠക് ഷാ, ഋഷി കപൂര് എന്നിവരുടെ chemistry വളരെ മികച്ചരീതിയില്‍ workout ആയി ഈ ചിത്രത്തില്‍. സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധം, അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം, മുത്തശ്ശനും പേരക്കുട്ടികളും തമ്മിലുള്ള ബന്ധം, ഇതൊക്കെ അത്യന്തം natural ആണ് ചിത്രത്തില്‍ പാകിസ്താനി അഭിനേതാവായ ഫവാദ് ഖാന്‍ ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കും എന്നുതന്നെ പ്രതീക്ഷിക്കാം. രജത് കപൂറിനെയും രത്നാ പാഠക്കിനെയും കൂടുതല്‍ ചിത്രങ്ങളില്‍ കാണാന്‍ ആഗ്രഹിക്കുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്രയും ആലിയാ ഭട്ടും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി. കാഴ്ചയില്‍ നമ്മുടെ സിനിമാ പാരഡൈസോ ഗ്രൂപ്പ് മെമ്പര്‍ ബിബിന്‍ മോഹനെപ്പോലെയുള്ള ഒരു ഹാസ്യകഥാപാത്രവും ചിത്രത്തില്‍ ഉണ്ടായിരുന്നു. Supporting charactersനെ അവതരിപ്പിച്ച അഭിനേതാക്കളും തങ്ങളുടെ വേഷങ്ങള്‍ മികച്ചതാക്കി.
ഒട്ടും ബോറടിക്കാതെ ഏതൊരുതരം പ്രേക്ഷകനും ആസ്വദിച്ചുകാണാവുന്ന വളരെ മികച്ചൊരു ചിത്രമാണ് കപൂര്‍ ആന്‍ഡ് സണ്‍സ്. ഒരു near-to perfect family drama എങ്ങനെ ഒരുക്കാമെന്നുപഠിക്കാനായി film studentsന് refer ചെയ്യാവുന്ന, നാടകീയതയുടെ അതിപ്രസരം ഇല്ലാത്ത നല്ലൊരു ചിത്രം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment