ഡോള്‍ഫിന്‍സ് (Dolphins, 2014, Malayalam)
വളരെയേറെ കാത്തിരുന്നുകണ്ട ഒരു ചിത്രമായിരുന്നു ഡോള്‍ഫിന്‍സ്.. സുരേഷ് ഗോപിയുടെ നല്ല രസമുള്ള ഒരു ചിത്രം പ്രതീക്ഷിച്ചിട്ടാണ് പടത്തിനുപോയത്. ആ പ്രതീക്ഷ തെറ്റിക്കാതെ, നല്ല രീതിയില്‍ രസിപ്പിക്കുകയും അതുപോലെത്തന്നെ മനസ്സും കണ്ണും നിറയ്ക്കുകയും ചെയ്ത ഒരു അനുഭവമായി ഈ ചിത്രം.
ജോണര്‍ മിക്സിംഗ്.. മലയാളത്തില്‍ അധികമൊന്നും പരീക്ഷിച്ചിട്ടില്ലാത്ത ഈ പരിപാടി അനൂപ് മേനോനും ദീഫനും ചേര്‍ന്ന് കുളമാക്കാതെ ചെയ്ത് എന്നുവേണം പറയാന്‍. ഒരു പ്രത്യേക മൂഡ് ആണ് ചിത്രം തരുന്നത്.. ആ ബാറില്‍ ഇരുന്ന് അവരുടെ കഥ കേള്‍ക്കുന്നപോലെയൊക്കെ ഒരു ഫീല്‍.. ഒരുപക്ഷേ ആ ഫീല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവര്‍ക്ക് പടം ഒരു മികച്ച അനുഭവം ആകണമെന്നില്ല. എന്തിരുന്നാലും മനസ്സുകൊണ്ട് ഡോള്‍ഫിന്‍ ബാറിലെ ഒരു ടേബിളില്‍ ഒരുഗ്ലാസ് നാരങ്ങവെള്ളം നുണഞ്ഞുകൊണ്ട്, പനയമുട്ടം സുരയും സുഹൃത്തുക്കളും വെടിപറയുന്നതും സുര മൃദുലയ്ക്ക് ഫോണ്‍ ചെയ്യുന്നതും അനൂപ് മേനോന്‍ പാട്ടുകള്‍ പാടുന്നതും എല്ലാം നേരില്‍ ആസ്വദിച്ച ഒരു പ്രതീതി ആയിരുന്നു ചിത്രം കണ്ടപ്പോള്‍. ക്ലൈമാക്സിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. വല്ലാത്തൊരു വിങ്ങലായിരുന്നു ആ ക്ലൈമാക്സ്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന അവസ്ഥ...
പനയമുട്ടം സുരബാലന്‍.. സുരേഷ് ഗോപി തിരുവനന്തപുരം ഭാഷയുടെ മേമ്പൊടിയോടെ ഈ വേഷം മികവുറ്റതാക്കി. ഭാഷ ആദ്യമൊക്കെ ഒരു കല്ലുകടിയായി തോന്നിയെങ്കിലും പിന്നീട് പ്രശ്നമൊന്നും തോന്നിയില്ല.. ഇര്‍ഷാദിനൊപ്പമുള്ള മാസ് സീനൊക്കെ കിക്കിടു ആയിരുന്നു. സുരേഷ് ഗോപിയെക്കാളും നന്നായി സിനിമയില്‍ തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്തത് കല്പനയാണെന്ന് തോന്നുന്നു ഈ ചിത്രത്തില്‍. കല്പന തന്റെ വേഷം ഗംഭീരമാക്കി. മറ്റുകഥാപാത്രങ്ങളും മികച്ചുനിന്നു. നിഷാന്ത് സാഗര്‍, അനൂപ് മേനോന്‍, ജോജു, മേഘ്നാ രാജ്, നന്ദു, സൈജുസാര്‍, സുരാജ് തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷങ്ങളില്‍ നന്നായി. ഷാജുവിന്റെ പാലക്കാട് ഭാഷ ഒരുപാട് steriotypical ആകുന്നില്ലേ എന്നൊരു സംശയം, എല്ലാ പടത്തിലും ഇതുതന്നെയാണ് അങ്ങേര് കാണിക്കുന്നത്. അനൂപ് മേനോന്റെ തിരക്കഥ നന്നായിരുന്നു. ദീഫന്‍ അനൂപിന്റെ സഹായത്തോടെയായിരിക്കാം, മോശമാക്കാതെ സംവിധാനം ചെയ്തു. എഡിറ്റിംഗ് കുറച്ചുകൂടെ ഷാര്‍പ് ആക്കാമായിരുന്നു എന്നുതോന്നി.
മൊത്തത്തില്‍ പറയുകയാണെങ്കില്‍, എപ്പോഴും ചിരിച്ചമുഖത്തോടുകൂടിയുള്ള ഒരു ജീവിയാണ് ഡോള്‍ഫിന്‍. അതിനെക്കാണുമ്പോള്‍ത്തന്നെ നമ്മുടെ മുഖങ്ങളില്‍ ഒരു ചിരി വിടരും.. അതേപോലെ പ്രേക്ഷകരുടെ മുഖങ്ങളില്‍ ഒരു പുഞ്ചിരി വിടര്‍ത്തുന്ന നല്ലൊരു അനുഭവമാണ് ഈ ഡോള്‍ഫിന്‍സ്. ഇതിന്റെ തീയറ്റര്‍ സ്റ്റാറ്റസ് വല്യ മെച്ചമില്ല എന്നാണുകേട്ടത്.. എന്നാലും വരും വര്‍ഷങ്ങളില്‍ മികച്ചൊരു ഫീല്‍ഗുഡ് ചിത്രമായി ഇത് കണക്കാക്കപ്പെടും എന്നത് തീര്‍ച്ചയാണ്. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment