മസ്ത്റാം (Mastram, 2014, Hindi)
ഇന്റര്‍നെറ്റിലൂടെ ആവശ്യത്തിനും അനാവശ്യത്തിനും porn സുലഭ്യമായ ഈ കാലഘട്ടത്തില്‍ 'കൊച്ചുപുസ്തകങ്ങള്‍' എന്നപേരില്‍ അറിയപ്പെട്ടിരുന്ന softporn novels, magazines എന്നിവയ്ക്ക് പ്രസക്തി ഇല്ലായിരിക്കാം, എന്നാല്‍ ഇതായിരുന്നിരിക്കില്ല ഇരുപത്തഞ്ചോ മുപ്പതോ വര്‍ഷം മുന്‍പത്തെ അവസ്ഥ. വീഡിയോ കാസറ്റുകള്‍ പോലും സാധാരണക്കാരന് കിട്ടാക്കനി ആയിരുന്ന കാലത്ത് ഇത്തരം ചോദനകളെ ശമിപ്പിക്കാനുള്ള ഏക ഉപായം ഇത്തരം പുസ്തകങ്ങളായിരുന്നു. അങ്ങനെ ഹിന്ദി ഭാഷയില്‍ എഴുതപ്പെട്ട ഒരു series of books ആണ് മസ്ത്റാം സീരീസ്. മനോഹരമായ ശൈലിയും മികവുറ്റ രചനയും കയ്യടക്കമുള്ള വിവരണവും മൂലം ഇത്തരം പുസ്തകങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനം തന്നെയായിരുന്നു മസ്ത്റാം പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്നാണ് കേട്ടറിവ്. ഈ പുസ്തകങ്ങളുടെ രചയിതാവ്/രചയിതാക്കളെയോ പ്രസാധകരെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നും മസ്ത്റാം പുസ്തകങ്ങള്‍ നോര്‍ത്ത് ഇന്ത്യയിലെ ചെറിയ പല പുസ്തകശാലകളിലും ലഭ്യമാണത്രേ.
മസ്ത്റാം സീരീസിന്റെ രചയിതാവിനെക്കുറിച്ചുള്ള ഒരു സാങ്കല്പ്പികചിത്രമാണ് മസ്ത്റാം. ഈ പുസ്തകങ്ങളുടെ തുടക്കം ഇങ്ങനെയായിരിക്കാം എന്ന സംവിധായകന്റെ ഭാവന മാത്രമാണീ ചിത്രം, ഒരിക്കലും ഒരു ജീവചരിത്രം അല്ല. സാങ്കല്‍പ്പികജീവചരിത്രം എന്നൊക്കെ പറയാം വേണമെങ്കില്‍. എഴുത്തുകാരനാകണമെന്ന മോഹവുമായി ജീവിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനായ രാജാറാം ഒരിക്കല്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ erotica എഴുതാന്‍ തുടങ്ങുകയും അത് ഇഷ്ടപ്പെട്ട പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കുകയും, അത് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗമാവുകയും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഗാങ്ങ്സ് ഓഫ് വാസേപുര്‍ന്റെ രചന നിര്‍വഹിച്ച അഖിലേഷ് ജൈസ്വാള്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖസംവിധായകന്‍ എന്ന് തോന്നിപ്പിക്കാത്ത വിധം, പലയിടങ്ങളിലും പാളിപ്പോയേക്കാമായിരുന്ന ചിത്രത്തെ കയ്യടക്കത്തോടെതന്നെ ഇദ്ദേഹം മുന്നോട്ടുകൊണ്ടുപോയിരിക്കു ന്നു. നായകനായ രാഹുല്‍ ബഗ്ഗയും മറ്റ് നടീനടന്മാരും അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. നൂറുമിനിറ്റിലും താഴെമാത്രമുള്ള ഈ ചിത്രത്തെ ഒരു ക്ലാസിക് എന്നൊന്നും വിളിക്കാനാവില്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നനിലയില്‍ കാണാവുന്ന ഒരു ചിത്രം തന്നെയാണ് ഇത്. ഡിവിഡി ഇറങ്ങുമ്പോള്‍ കാണാന്‍ ശ്രമിക്കുക.
ഇന്റര്‍നെറ്റിലൂടെ ആവശ്യത്തിനും അനാവശ്യത്തിനും porn സുലഭ്യമായ ഈ കാലഘട്ടത്തില്‍ 'കൊച്ചുപുസ്തകങ്ങള്‍' എന്നപേരില്‍ അറിയപ്പെട്ടിരുന്ന softporn novels, magazines എന്നിവയ്ക്ക് പ്രസക്തി ഇല്ലായിരിക്കാം, എന്നാല്‍ ഇതായിരുന്നിരിക്കില്ല ഇരുപത്തഞ്ചോ മുപ്പതോ വര്‍ഷം മുന്‍പത്തെ അവസ്ഥ. വീഡിയോ കാസറ്റുകള്‍ പോലും സാധാരണക്കാരന് കിട്ടാക്കനി ആയിരുന്ന കാലത്ത് ഇത്തരം ചോദനകളെ ശമിപ്പിക്കാനുള്ള ഏക ഉപായം ഇത്തരം പുസ്തകങ്ങളായിരുന്നു. അങ്ങനെ ഹിന്ദി ഭാഷയില്‍ എഴുതപ്പെട്ട ഒരു series of books ആണ് മസ്ത്റാം സീരീസ്. മനോഹരമായ ശൈലിയും മികവുറ്റ രചനയും കയ്യടക്കമുള്ള വിവരണവും മൂലം ഇത്തരം പുസ്തകങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന സ്ഥാനം തന്നെയായിരുന്നു മസ്ത്റാം പുസ്തകങ്ങള്‍ക്ക് ഉണ്ടായിരുന്നത് എന്നാണ് കേട്ടറിവ്. ഈ പുസ്തകങ്ങളുടെ രചയിതാവ്/രചയിതാക്കളെയോ പ്രസാധകരെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്നും മസ്ത്റാം പുസ്തകങ്ങള്‍ നോര്‍ത്ത് ഇന്ത്യയിലെ ചെറിയ പല പുസ്തകശാലകളിലും ലഭ്യമാണത്രേ.
മസ്ത്റാം സീരീസിന്റെ രചയിതാവിനെക്കുറിച്ചുള്ള ഒരു സാങ്കല്പ്പികചിത്രമാണ് മസ്ത്റാം. ഈ പുസ്തകങ്ങളുടെ തുടക്കം ഇങ്ങനെയായിരിക്കാം എന്ന സംവിധായകന്റെ ഭാവന മാത്രമാണീ ചിത്രം, ഒരിക്കലും ഒരു ജീവചരിത്രം അല്ല. സാങ്കല്‍പ്പികജീവചരിത്രം എന്നൊക്കെ പറയാം വേണമെങ്കില്‍. എഴുത്തുകാരനാകണമെന്ന മോഹവുമായി ജീവിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥനായ രാജാറാം ഒരിക്കല്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ erotica എഴുതാന്‍ തുടങ്ങുകയും അത് ഇഷ്ടപ്പെട്ട പ്രസാധകര്‍ അത് പ്രസിദ്ധീകരിക്കുകയും, അത് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗമാവുകയും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും ഒക്കെയാണ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഗാങ്ങ്സ് ഓഫ് വാസേപുര്‍ന്റെ രചന നിര്‍വഹിച്ച അഖിലേഷ് ജൈസ്വാള്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പുതുമുഖസംവിധായകന്‍ എന്ന് തോന്നിപ്പിക്കാത്ത വിധം, പലയിടങ്ങളിലും പാളിപ്പോയേക്കാമായിരുന്ന ചിത്രത്തെ കയ്യടക്കത്തോടെതന്നെ ഇദ്ദേഹം മുന്നോട്ടുകൊണ്ടുപോയിരിക്കു
No comments:
Post a Comment