ക്യാ ദില്ലി ക്യാ ലാഹോര്‍ (Kya Dilli Kya Lahore, 2014, Hindi)
വെടിയും പുകയും പിന്നെ കുറേ ദേശസ്നേഹവും കൂട്ടിക്കുഴച്ച പതിവ് യുദ്ധസിനിമകളില്‍നിന്ന് ഒരു വ്യതിചലനമായിരുന്നു ബോളിവുഡ് നടന്‍ വിജയ് രാസ് ആദ്യമായി സംവിധായകന്റെ മേലങ്കിയണിഞ്ഞ ഈ ചിത്രം. ഇന്ത്യയിലെ പട്ടാളക്കാരെ ദേശസ്നേഹത്തില്‍ മുക്കി വറുത്തെടുത്ത വീരസിംഹങ്ങളായും പാക്കിസ്ഥാനിലെ പട്ടാളക്കാരെ താടിവെച്ച ചതിയുടെ പ്രതിരൂപങ്ങളായും portray ചെയ്യുന്നതിനുപകരം അവരെ സാധാരണമനുഷ്യരായി കാണിച്ചു എന്നതുതന്നെയാണ് ചിത്രത്തിന്റെ സവിശേഷതകളില്‍ ഒന്ന്. സ്വന്തം കുടുംബത്തെ സ്നേഹിക്കുന്ന, വേദനിച്ചാല്‍ കരയുന്ന, ഉള്ളിന്റെ ഉള്ളില്‍ സ്വരാജ്യത്തെക്കാളും സഹജീവികളെ സ്നേഹിക്കുന്ന രണ്ടുപട്ടാളക്കാരെ നമുക്ക് ഇതില്‍ കാണാന്‍ കഴിയും.
വിഭജനത്തിനുശേഷം അതിര്‍ത്തിയില്‍ നടന്ന ഒരു ആക്രമണത്തില്‍ പാകിസ്ഥാനി സേനയ്ക്ക് കാര്യമായ നഷ്ടം ഉണ്ടാവുകയും അവിടത്തെ ഒരു ഓഫീസര്‍ തന്റെ കീഴ്ജീവനക്കാരനായ റഹ്മത്ത് അലിയെ വെള്ളം കൊണ്ടുവരാന്‍ വേണ്ടി തൊട്ടടുത്തുള്ള ഇന്ത്യയിലേക്ക് നിര്‍ബന്ധിച്ച് അയക്കുകയും, അവിടെനിന്ന് ഒരു ഇന്ത്യന്‍ പട്ടാളക്കാരനും റഹ്മത്ത് അലിയും തമ്മില്‍ ഒരു ബന്ധം ഉരുത്തിരിയുകയും ചെയ്യുന്നതാണ് കഥയുടെ പശ്ചാത്തലം.. ചിത്രത്തിന്റെ സംവിധായകനായ വിജയ് രാസും രചന നിര്‍വഹിച്ച മനു ഋഷിയുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികവുറ്റ സംവിധാനവും തിരക്കഥയും ഈ ചിത്രത്തെ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഒരു യുദ്ധചിത്രം എന്നതിലുപരി വളരെ നല്ലരീതിയില്‍ വിഭജനം സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെയും മാനുഷികബന്ധങ്ങളുടെയും കഥ പറയുന്ന ഒരു നല്ല ചിത്രമായി ഇതിനെ കണക്കാക്കാം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment