
ഒരു ഓസ്ട്രേലിയന്‍ മോക്യുമെന്‍ററി ചിത്രമാണ് ലേക്ക് മുംഗോ. കുടുംബത്തോടൊപ്പം ഒരു യാത്രയ്ക്കുപോകുന്ന ആലീസ് എന്ന പതിനാറുവയസ്സുകാരി മുങ്ങിമരിക്കുന്നു. അതിനുശേഷം അവരുടെ കുടുംബത്തിലും വീടിന്റെ പരിസരപ്രദേശങ്ങളിലും സംഭവിക്കുന്ന supernatural/paranormal events ആണ് സിനിമയിലൂടെ സംവിധായകന്‍ പ്രേക്ഷകരോട് പറയുന്നത്. ഹൊറര്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുത്താവുന്ന ചിത്രം ഫിക്ഷന്‍ ആണെങ്കില്‍ക്കൂടി ഒരു ഡോകുമെന്ററി ശൈലിയാണ് കഥപറയാന്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്ഥിരം ഇംഗ്ലീഷ് ഹൊറര്‍ ക്ലീഷേകളില്‍ നിന്നുമാറിക്കൊണ്ടുള്ള ഒരു നല്ല ഹൊറര്‍ ചിത്രം കാണാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും കാണാന്‍ ശ്രമിക്കുക. ഇഷ്ടപ്പെടും.
No comments:
Post a Comment