ഭൂതര്‍ ഭബിഷ്യത്ത് (Bhooter Bhabishyat, 2012, Bengali)
തന്റെ പുതിയ സിനിമയ്ക്കുവേണ്ടി ലൊക്കേഷന്‍ കാണാനായി ഒരു പഴയ കൊട്ടാരത്തില്‍ വന്ന സിനിമാസംവിധായകനോട് ഒരാള്‍ ഒരു കഥ പറയുന്നു.. ബംഗാളിലെ നഗരവല്‍ക്കരണം മൂലം താമസിക്കാന്‍ വീടില്ലാതെയായ ഒരുപറ്റം പ്രേതാത്മാക്കളുടെ കഥ.. ഹാസ്യവും, പ്രണയവും, ദുഃഖവും, എല്ലാമുള്ള ഒരു പ്രേതകഥ.. അതാണ് അനിക്ക് ദത്ത സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം..
കഹാനി എന്ന ഹിന്ദി ചിത്രത്തിലെ പോലീസ് വേഷത്തിലൂടെ ശ്രദ്ധേയനായ പരംബ്രത ചാറ്റര്‍ജി അവതരിപ്പിക്കുന്ന സംവിധായകനിലൂടെ മുന്നോട്ടുപോകുന്ന ചിത്രം പ്രേക്ഷകരെ വളരെയേറെ രസിപ്പിക്കുന്ന ഒന്നാണ്. രണ്ടുമണിക്കൂറില്‍ ഒരിക്കല്‍പ്പോലും ബോര്‍ അടിപ്പിക്കാതെ ആസ്വാദ്യകരമായി ചിത്രം മുന്നോട്ടുകൊണ്ടുപോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി മായാതെനിര്‍ത്തുവാന്‍ ഈ ചിത്രത്തിന് സാധിച്ചു എന്നാണ് എന്റെ വിശ്വാസം.. പ്രേതങ്ങളോടുള്ള മനോഭാവം മാറ്റുന്നരീതിയില്‍ ഉള്ള പല ചിത്രങ്ങളും വന്നിട്ടുണ്ട്, ഏറ്റവും പുതിയ ഉദാഹരണം പിശാച് തന്നെ.. പക്ഷേ ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവെച്ചാല്‍ ഒരിക്കല്‍പ്പോലും പ്രേക്ഷകരെ ഞെട്ടിക്കാനോ പേടിപ്പിക്കാനോ ഉള്ള ഒരു ശ്രമവും ചിത്രത്തില്‍ നടക്കുന്നില്ല. പിന്നെ മറ്റുസമാനചിത്രങ്ങളില്‍ കാണാത്ത പല തരം fun elementsഉം ഇതില്‍ കാണാന്‍ സാധിക്കും. സമാനജോനരില്‍ ഉള്ള മറ്റുചിത്രങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതും ഇത്തരം കാര്യങ്ങളാണ്. ഇഷ്ടപ്പെടും, കാണാന്‍ ശ്രമിക്കുക. ഇതിന്റെ ഹിന്ദി വേര്‍ഷനും ഇറങ്ങിയിരുന്നു.. അതിന് അത്ര നല്ല റിവ്യൂസ് അല്ല കണ്ടത്...

No comments:
Post a Comment