ലോങ്ങ് ഡ്രീം (Long Dream aka Nagai Yume, 2000, Japanese)
ജുന്‍ജി ഇറ്റോയുടെ ഒരു മാങ്കയെ ആസ്പദമാക്കി പിന്നീട് ഉസുമാക്കിയിലൂടെ പ്രശസ്തനായ സംവിധായകന്‍ ഹിഗുച്ചിന്‍സ്കി സംവിധാനം ചെയ്ത ടിവി മൂവി ആണ് ലോങ്ങ് ഡ്രീം.
ഒരു സാധാരണയുവാവ്, കുറച്ചുനാളുകളായി വളരെ ക്ലേശകരമായ ഒരു അവസ്ഥയില്‍പ്പെട്ടിരിക്കുകയാണ് അയാള്‍. ദൈര്‍ഘ്യമേറിയ സ്വപ്‌നങ്ങള്‍ കാണുന്നു എന്നതാണ് അയാളുടെ പ്രശ്നം. ഒന്നോ രണ്ടോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്വപ്നങ്ങളില്‍ തുടങ്ങി ഒടുവില്‍ നൂറ്റാണ്ടുകളോളം നീളുന്ന സ്വപ്‌നങ്ങള്‍ കാണുന്ന അയാള്‍ വളരെ കഷ്ടമേറിയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഉണര്‍ന്നുകഴിയുമ്പോള്‍ തലേദിവസത്തെ സംഭവങ്ങള്‍ അയാള്‍ക്ക് വളരെക്കാലം മുന്‍പ് നടന്നതുപോലെയേ അനുഭവപ്പെടൂ, അതിനാല്‍ത്തന്നെ അയാളുടെ സാമൂഹികജീവിതം താറുമാറായിരിക്കുന്നു. ഈയവസ്ഥയില്‍ ഒരു മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കാണാന്‍ എത്തിയ ഇയാളെ ഡോക്ടര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും നിത്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്യുന്നു. ഈ പരിശോധനയ്ക്കിടയില്‍ ചില വിചിത്രമായ കാര്യങ്ങള്‍ ഡോക്ടര്‍ മനസ്സിലാക്കുന്നു, തുടര്‍ന്ന്‍ പല നാടകീയമുഹൂര്‍ത്തങ്ങളും ആ ഹോസ്പിറ്റലില്‍ അരങ്ങേറുന്നു.. ഇതൊക്കെയാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നത്.
വളരെ ചെറിയ ബജറ്റില്‍ അഞ്ചാറ് നടീനടന്മാരെ മാത്രം വെച്ച് ബോറടിപ്പിക്കാത്ത ഒരു ത്രില്ലര്‍ ഒരുക്കിയ സംവിധായകന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു മണിക്കൂറിലും താഴെയേ ഈ ചിത്രം ഉള്ളൂ. ആവശ്യമില്ലാത്ത രംഗങ്ങള്‍ ഒന്നുംതന്നെ കുത്തിത്തിരുകാതെ വളരെ ക്രിസ്പ് ആയാണ് സിനിമ മുന്നോട്ടുപോകുന്നത്. പ്രേക്ഷകരെ അസ്വസ്ഥരാക്കിക്കൊണ്ട്, ഒടുവില്‍ ഒരു creepy ending ആണ് ചിത്രത്തിന്റെത്. ഇത്തരം വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമുള്ളവര്‍ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment