ലാഗീസ് (Laggies aka Say When, 2014, English)
ലിന്‍ ഷെല്‍ട്ടന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലാഗീസ്. Keira Knightley, Chloë Grace Moretz, Sam Rockwell തുടങ്ങിയവര്‍ ആണ് ഈ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.
തന്റെ ജീവിതത്തിന് ഒരു ലക്ഷ്യവും കാണാന്‍ കഴിയാതെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയിപ്പോകുന്ന ഒരു യുവതി.. സുഹൃത്തുക്കളും ബോയ്‌ഫ്രണ്ടും എല്ലാം ഉണ്ടെങ്കിലും ജീവിതത്തില്‍ എന്തോ ശരിയല്ല എന്ന തോന്നല്‍ അവരെ അലട്ടുന്നു. അതിനിടയില്‍ വളരെ യാദൃശ്ചികമായി കണ്ടുമുട്ടുന്ന ഒരു കൂട്ടം teenagersനെ അവര്‍ സഹായിക്കുകയും, വൈകാതെതന്നെ അവരുടെ കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയുമായി സുഹൃത്ത്ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. അതിനുശേഷം നടക്കുന്ന സംഭവങ്ങളും മറ്റുമാണ് ഈ ചിത്രത്തില്‍ സംവിധായിക പറയുന്നത്. ഒരു സാധാരണ drama film എന്നതിലുപരി പ്രത്യേകിച്ച് ഒന്നും മേന്മയായി പറയാന്‍ ഈ സിനിമയില്‍ ഇല്ല. അവിടെയും ഇവിടെയുമായി കുറച്ച് ചിരിക്കാനും മറ്റും ഉണ്ട്. എന്നിരുന്നാലും പ്രധാനനടീനടന്മാര്‍ എല്ലാം നല്ല പ്രകടനം കാഴ്ചവെച്ചു. വേറെ പണി ഒന്നുമില്ലെങ്കില്‍ വെറുതെ കാണാവുന്ന ഒരു സാധാരണ സിനിമ. പലപ്പോഴും ചില സ്പാര്‍ക്ക്സ് തരുന്നുണ്ടെങ്കിലും overall ഒരു average ആയ ചിത്രം മാത്രമാണ് ഇത്. കണ്ടുനോക്കൂ, ചിലപ്പോള്‍ ഇഷ്ടപ്പെടും.

No comments:
Post a Comment