ഐ (I, 2015, Tamil)
ബ്രഹ്മാണ്ഡസംവിധായകന്‍ ശങ്കറും ഇന്ത്യയിലെതന്നെ മികച്ച നടന്മാരില്‍ ഒരാളായ വിക്രവും ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. പ്രത്യേകിച്ച് ഈ കൂട്ടുകെട്ടിലെ അന്യന്‍ എന്ന ചിത്രം പ്രേക്ഷകരെ ഒന്നടങ്കം തൃപ്തിപ്പെടുത്തിയ ഒരു entertainer ആണെന്നതുകൊണ്ട്. പോരാത്തതിന് നാലോളം വര്‍ഷം നീണ്ടുനിന്ന ഐയുടെ production, എല്ലാവരെയും വിസ്മയിപ്പിച്ച വിക്രത്തിന്റെ രൂപഭാവങ്ങള്‍, എ ആര്‍ റഹ്മാന്റെ സംഗീതം ഇവയെല്ലാം ചേരുമ്പോള്‍ പ്രതീക്ഷ പിന്നെയും ഉയരുന്നു. ഈ പ്രതീക്ഷകള്‍ ഒന്നും തെറ്റിക്കാത്ത വിധത്തില്‍ ആണ് ശങ്കര്‍ ഐ ഒരുക്കിയിരിക്കുന്നത്. ഒരു commercial entertainerന് വേണ്ട എല്ലാ ചേരുവകളും സമാസമം ചേര്‍ത്ത് വളരെ ശ്രദ്ധയോടെ ഒരുക്കിയ ചിത്രം സംവിധായകന്‍ ഉദ്ദേശിച്ച ലക്‌ഷ്യം കണ്ടു എന്നുതന്നെ വേണം പറയാന്‍. ഒരു നിമിഷം പോലും കാണികളെ ബോര്‍ അടിപ്പിക്കാതെ മൂന്നുമണിക്കൂറിലും മേലെയുള്ള ഒരു ചിത്രം നല്‍കാന്‍ കഴിഞ്ഞത് സംവിധായകന്റെയും അഭിനേതാക്കളുടെയും മറ്റ് സാങ്കേതികവിദഗ്ധരുടെയും കഴിവുതന്നെയാണ്.
ലിംഗേശന്‍ എന്ന ചെന്നൈ സ്വദേശിയായ ബോഡി ബില്‍ഡര്‍, അയാള്‍ ജീവനെക്കാളേറെ ആരാധിക്കുന്ന മോഡല്‍ ദിയ. ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ടുമുട്ടുന്ന ഇവരുടെ ജീവിതത്തില്‍ നടക്കുന്ന തുടര്‍ന്നുള്ള സംഭവവികാസങ്ങളും, ഇവര്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ലിംഗേശന്റെ പ്രണയവും പ്രതികാരവും നിസ്സഹായതയും എല്ലാം നല്ലരീതിയില്‍ത്തന്നെ ചിത്രത്തിലൂടെ വരച്ചുകാണിക്കുന്നുണ്ട്. കഥയെപ്പറ്റി കൂടുതല്‍ പറഞ്ഞ് സിനിമ കാണാത്തവരുടെ രസം കളയുന്നില്ല.
വിക്രം വളരെയേറെ കഷ്ടപ്പെടേണ്ടിവന്ന സിനിമയാണ് ഐ. തന്റെ ശരീരഭാരം 75 കിലോയില്‍ നിന്ന് 45 കിലോ ആക്കുക, well toned ആയ ശരീരം ഉണ്ടാക്കുക, കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഒരു പല്ല് എടുത്തുകളയുക (ഇതില്‍ എത്രത്തോളം സത്യമുണ്ട് എന്ന് എനിക്ക് അറിയില്ല, എന്തായാലും സിനിമയില്‍ ഇത് കാണിക്കുന്നുണ്ട്) തുടങ്ങിയ കാര്യങ്ങള്‍ വിക്രത്തിന് ചെയ്യേണ്ടിവന്നു. ഈ പ്രയത്നങ്ങളെല്ലാം ഫലം കണ്ടു എന്നുതന്നെ വേണം പറയാന്‍, തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നായി ലിംഗേശനെ മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ലിംഗേശന്റെ ഓരോ അവസ്ഥകളിലും ഉള്ള ഭാവങ്ങളും സംസാരരീതിയും മറ്റും വിക്രം മനോഹരമാക്കി. അദ്ദേഹത്തിന്‍റെ പ്രകടനം പ്രശംസ അര്‍ഹിക്കുന്നതും ആബാലവൃദ്ധം എല്ലാവര്ക്കും ഇഷ്ടപ്പെടുന്നതുമാണ്.
അത്രയധികം അഭിനയമുഹൂര്‍ത്തങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ക്കൂടി ഏമി ജാക്സന്‍ തന്റെ വേഷം നന്നായി ചെയ്തു. പല ഡയലോഗുകള്‍ക്കും lip movement വികലമായിരുന്നെങ്കിലും അവരുടെ സൗന്ദര്യം കൊണ്ട് അതൊന്നും ഒരു പോരായ്മയായി തോന്നിപ്പിക്കാതെ അവര്‍ തന്റെ വേഷം മികവുറ്റതാക്കി. മറ്റുനടന്മാരില്‍ സന്താനം, രാംകുമാര്‍ ഗണേശന്‍ (പ്രഭുവിന്റെ ഏട്ടന്‍), ഉപന്‍ പട്ടേല്‍, ഓജസ് രജനി, പവര്‍സ്റ്റാര്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ അവരവരുടെ വേഷങ്ങള്‍ മോശമാക്കിയില്ല. രാംകുമാര്‍ ഗണേശന്റെ കഥാപാത്രം ചിലപ്പോഴൊക്കെ വിജയ് മല്യയെ ഓര്‍മപ്പെടുത്തി. ഉപന്‍ പട്ടേലിന്റെ ഡബ്ബിങ്ങ് വികലമായിരുന്നു പല സ്ഥലങ്ങളിലും.
മലയാളികള്‍ ഐക്കായി കാത്തിരിക്കുന്നത് മറ്റൊരുകാരണം കൊണ്ടുകൂടിയാണ്. ചിത്രത്തിന്‍റെ productionന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമായ സുരേഷ് ഗോപിയുടെ വേഷം. ആദ്യടീസര്‍, ട്രെയിലര്‍ തുടങ്ങിയവയിലെ സുരേഷ് ഗോപിയുടെ അഭാവം മലയാളികളെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ നമ്മെ ഒട്ടും നിരാശപ്പെടുത്താതെ വളരെ നല്ലൊരു വേഷമാണ് സുരേഷ് ഗോപി ചെയ്തിരിക്കുന്നത്. വെറുമൊരു അതിഥിവേഷം എന്ന് പലരും പ്രചരിപ്പിച്ചെങ്കിലും അതില്‍നിന്ന് വിപരീതമായി ഒരു മുഴുനീളന്‍ വേഷം തന്നെയാണ് ശങ്കര്‍ സുരേഷ് ഗോപിക്കായി ഒരുക്കിയത്. ആ വേഷത്തെ വളരെയധികം മികവുറ്റതാക്കാനും അദ്ദേഹത്തിനു സാധിച്ചു. മാത്രവുമല്ല, വളരെയേറെ സുമുഖനും സുന്ദരനുമായിരുന്നു അദ്ദേഹം ചിത്രത്തില്‍. കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹത്തെ ഇത്രയേറെ ഭംഗിയോടെ സ്ക്രീനില്‍ കാണാന്‍ സാധിച്ചത്.
മിഴിവുറ്റ ഗാനരംഗങ്ങളും തീപാറുന്ന സംഘട്ടനരംഗങ്ങളും ശങ്കര്‍ സിനിമകളുടെ പ്രത്യേകതയാണ്. എന്നാല്‍ 'ഐ'യില്‍ ഈ രണ്ടുകാര്യങ്ങളും ഒരു പരിധിവരെ നിരാശപ്പെടുത്തി എന്നുവേണം പറയാന്‍. പ്രത്യേകിച്ച് സംഘട്ടനരംഗങ്ങള്‍. പ്രേക്ഷകരെ അത്രയ്ക്കൊന്നും ത്രസിപ്പിക്കുന്ന ത്രില്ലിംഗ് സംഘട്ടനരംഗങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചില്ല. ഒരു musical rooftop stunt വ്യത്യസ്തമായിരുന്നു. ഗാനരംഗങ്ങളില്‍ 'പൂക്കളേ..' എന്ന ഗാനം അതീവമനോഹരമായി. എന്നോട് നീ ഇരുന്താല്‍, ഐല ഐല എന്നീ ഗാനരംഗങ്ങളും നന്നായി. മറ്റുഗാനരംഗങ്ങള്‍ ശരാശരി നിലവാരമേ പുലര്‍ത്തിയുള്ളൂ എന്നുവേണം പറയാന്‍.
ശങ്കറിന്റെ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയേണ്ടതില്ലല്ലോ. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രങ്ങള്‍ ചെയ്യുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹം ഈ ചിത്രത്തിലും ആവര്‍ത്തിച്ചു. തന്റെതന്നെ മറ്റുചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹികപ്രതിബദ്ധത ഇത്തിരി കുറവായ, എന്നാല്‍ വ്യത്യസ്തമായ ഒരു കഥയാണ് ഇത്തവണ അദ്ദേഹം തെരഞ്ഞെടുത്തത്. ഗാനരംഗങ്ങള്‍ കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് ഉള്‍പ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പിന്നെ ഫ്ലാഷ്ബാക്കില്‍ നിന്ന് presentലേക്കും, തിരിച്ചും ഉള്ള transition ഈ ചിത്രത്തില്‍ അദ്ദേഹം വ്യത്യസ്തമാക്കി. മറ്റൊരു കാര്യം, വളരെ ഉചിതമായ ഒരു പേരാണ് അദ്ദേഹം ചിത്രത്തിനായി തെരഞ്ഞെടുത്തത്. അതിനെപ്പറ്റി കൂടുതല്‍ പറയുന്നില്ല, ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്കും മനസ്സിലായിക്കോളും. പി.സി ശ്രീരാമിന്റെ ഛായാഗ്രഹണവും എ. ആര്‍ റഹ്മാന്റെ സംഗീതവും ചിത്രത്തിന്‍റെ മൂഡിനോട് യോജിച്ചുനിന്നു.
ചികഞ്ഞുനോക്കിയാല്‍ logically ചില കല്ലുകടികള്‍ ഉണ്ടാവുമെങ്കിലും ഒരു entertaining സിനിമ എന്ന നിലയില്‍ പരിപൂര്‍ണ്ണവിജയം തന്നെയാണ് ഐ. കഥാപാത്രങ്ങളുടെ കയ്പ്പേറിയ ജീവിതങ്ങളിലെ തിക്താനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ ഒന്നും പ്രതീക്ഷിക്കാതെ, രസിപ്പിക്കുന്ന ഒരു സിനിമ പ്രതീക്ഷിച്ചുപോയാല്‍ ആ പ്രതീക്ഷ തെറ്റിക്കാത്ത ഒരു നല്ല ചിത്രം. എല്ലാവരും തീയറ്ററില്‍നിന്നുതന്നെ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment