യേ ഹേ ബക്രാപുര്‍ (Yeh Hai Bakrapur, 2014, Hindi)
കുട്ടി, കനവ് മെയ്പ്പട വേണ്ടും, ഓം ഒബാമ എന്നീ തമിഴ് ചിത്രങ്ങള്‍ക്കുശേഷം ജാനകി വിശ്വനാഥന്‍ ഒരുക്കിയ ഹിന്ദി ചിത്രമാണ് യേ ഹേ ബക്രാപുര്‍. റിലീസിനുമുന്‍പ് പല വിവാദങ്ങളിലും പെട്ട ചിത്രം ഒരു ബോക്സ്ഓഫീസ് പരാജയമായിരുന്നു. ഷാരൂഖ് എന്നുപേരുള്ള ഒരു ആട് ചിത്രത്തിലെ പ്രഥാനകഥാപാത്രങ്ങളില്‍ ഒന്നാണ് എന്ന വിവരം ട്രെയിലറില്‍ നിന്ന് മനസ്സിലാക്കിയ SRK ഫാന്‍സ് സംവിധായികയെ പൊങ്കാലയിട്ടു.
വിവാദങ്ങള്‍ എന്തുതന്നെയാലും, നല്ലൊരു satire ചിത്രമാണ് യേ ഹേ ബക്രാപുര്‍. ഒരു സാങ്കല്പ്പിക ഗ്രാമത്തിലെ ശരാശരിയിലും താഴെ നില്‍ക്കുന്ന ഒരു മുസ്ലിം കുടുംബത്തിലെ ഒരു കുട്ടിയും അവര്‍ വളര്‍ത്തുന്ന ഷാരൂഖ് എന്ന ആടും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തിലൂടെ നമ്മുടെ ജനതയുടെ അമിതമായ വിശ്വാസത്തിന്റെയും ആരാധനയുടെയും കഥപറയുകയാണ് ഈ ചിത്രം. ഒരു പ്രത്യേകസാഹചര്യത്തില്‍ ഉണ്ടാക്കപ്പെട്ട ഒരു കള്ളം പിന്നീട് തിരുത്താവുന്നതിലും അപ്പുറത്തേയ്ക്ക് പോവുന്നതും, തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം. നല്ല രസകരവും ആസ്വാദ്യകരവുമായ ഒരു ചിത്രമാണ് സംവിധായിക പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നര്‍മത്തോടൊപ്പം സാമൂഹികവിമര്‍ശനവും കൂടിച്ചേര്‍ന്ന സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും സിനിമയെ മികവുറ്റതാക്കുന്നു. എല്ലാ നടീനടന്മാരും നല്ല പ്രകടനം കാഴ്ചവെച്ചു. എന്നിരുന്നാലും അവിടെയും ഇവിടെയുമായി വരുന്ന ഷാരൂഖ് ഖാന്‍ references ആവശ്യമുണ്ടായിരുന്നോ എന്ന് ചിലപ്പോള്‍ തോന്നിപ്പോകും. ഒരുപക്ഷേ ആ വിവാദം മൂലമെങ്കിലും നാലാള്‍ കാണട്ടെ എന്ന് കരുതിയിട്ടാവും. എന്തായാലും, ബോളിവുഡ് മുഴുവന്‍ തല്ലിപ്പൊളി ആണ് എന്ന് പറയുന്നവര്‍ ഇടയ്ക്കൊക്കെ വരുന്ന ഇത്തരം കൊച്ചുചിത്രങ്ങള്‍ കാണാന്‍ സമയം ചെലവഴിച്ചാല്‍ ആ അഭിപ്രായം കുറച്ചെങ്കിലും മാറും എന്ന് തോന്നുന്നു. എല്ലാവരും ഈ ചിത്രം കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment