Wednesday, October 22, 2014

Unholy Women Movie Review

Unholy Women Movie Posterഅണ്‍ഹോളി വിമെന്‍ (Unholy Women aka Kowai Onna, 2006, Japanese)
ഒരു തണുത്ത രാത്രിയില്‍ റൂം അടച്ച് ഒറ്റക്കിരുന്ന് ഏഷ്യന്‍ ഹൊറര്‍ സിനിമ കാണുന്നത് ഒരു പ്രത്യേക സുഖമാണ്. ജാപ്പനീസ്, ചൈനീസ്‌, ഇന്തോനേഷ്യന്‍, കൊറിയന്‍ ഹൊറര്‍ ചിത്രങ്ങളോട് എന്നും ഒരു പ്രത്യേക അഭിനിവേശം ആയിരുന്നു. ഏഷ്യന്‍ ഹൊറര്‍ ഫാന്‍സ്‌ മിസ്‌ ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ് അണ്‍ഹോളി വിമെന്‍. അര മണിക്കൂറോളം വരുന്ന മൂന്നുചിത്രങ്ങള്‍ ചേര്‍ന്ന ഒരു anthology ഫിലിം ആണിത്. മൂന്നും കിടു ആണ്.. പേടിയും ഒരു ക്രീപ്പി ഫീലിങ്ങും ഒക്കെ നന്നായി ഉണ്ടാക്കുന്ന പല ഐറ്റംസും ഉണ്ട് പടത്തില്‍. ഏഷ്യന്‍ ഹൊറര്‍ ഫാന്‍സിന് നല്ലൊരു ട്രീറ്റ് തന്നെയായിരിക്കും ഈ ചിത്രം.

Tuesday, October 21, 2014

Kill Buljo Movie Review

Kill Buljo Movie Posterകില്‍ ബുള്‍ജോ (Kill Buljo, 2007, Norwegian)
ടാരന്റിനോയുടെ കില്‍ ബില്ലിന്റെ ഒരു കിടിലന്‍ നോര്‍വീജിയന്‍ സ്പൂഫ് ആണ് കില്‍ ബുള്‍ജോ. പിന്നീട് ഡെഡ് സ്നോ എന്ന സ്ലാഷര്‍ കോമഡിയിലൂടെ പ്രശസ്തനായ സംവിധായകന്‍ ടോമി വിര്‍ക്കൊളയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. തന്റെ വിവാഹച്ഛടങ്ങില്‍ കയറിവന്ന് കൂട്ടക്കൊല നടത്തുന്ന ബുള്‍ജോയോടും കൂട്ടരോടും യോംപാ തോര്‍മാന്‍ എന്ന കഥാനായകന്‍ നടത്തുന്ന പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. കില്‍ ബില്ലിലെ പല സീന്‍സിനെയും സൂപ്പര്‍ ആയി സ്പൂഫ് ചെയ്തിട്ടുണ്ട്, കൂടാതെ പല ഹോളിവുഡ് ക്ലീഷേകളെയും കണക്കിന് കളിയാക്കിയിട്ടുമുണ്ട്.. എന്തുകൊണ്ട് ബുള്‍ജോ ആ കൂട്ടക്കൊല നടത്തി എന്നതൊക്കെ മുട്ടന്‍ കോമഡിയാണ്. ധാരാളം adult comedy സീന്സും ഉണ്ട് ചിത്രത്തില്‍. ബിജിഎം, നടീനടന്മാരുടെ പ്രകടനങ്ങള്‍ എന്നിവയൊക്കെ ടോപ്‌ ക്ലാസ് ആയിരുന്നു. ഞാന്‍ ഇന്നേവരെ കണ്ട സ്പൂഫ് ചിത്രങ്ങളില്‍ ഏറ്റവും മുകളില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ സ്ഥാനം. സ്പൂഫ് പടങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ ഒരിക്കലും മിസ്‌ ചെയ്യാന്‍ പാടില്ലാത്ത ചിത്രം. കാണാന്‍ ശ്രമിക്കുക.

Tuesday, October 14, 2014

Ekkees Topon Ki Salaami Movie Review

Ekkees Topon Ki Salaami Movie Poster
ഇക്കീസ് തോപ്പോം കീ സലാമി (Ekkees Topon Ki Salaami, Hindi, 2014)
നമ്മുടെ രാജ്യത്തെ പ്രമുഖര്‍ അന്തരിക്കുമ്പോള്‍ അവരോടുള്ള ആദരസൂചകമായി അവരുടെ ശവസംസ്കാരത്തോടനുബന്ധിച്ചു നടത്തുന്ന ചടങ്ങാണ് 'ഇക്കീസ് തോപ്പോം കീ സലാമി' അഥവാ ഇരുപത്തൊന്ന് പീരങ്കി ഷോട്ടുകള്‍. ഈ ആദരവിന് ആരാണ് അര്‍ഹര്‍ എന്നൊരു ചോദ്യമാണ് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ സിനിമ മുന്നോട്ടു വെക്കുന്നത്. ഒരു മുനിസിപ്പാലിറ്റി ജീവനക്കാരന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് അവസാനത്തെ ആഗ്രഹമായി തന്റെ ശവസംസ്കാരം ഇരുപത്തൊന്ന് പീരങ്കി ഷോട്ടുകളുടെ അകമ്പടിയോടെ ആകണം എന്ന് പറയുന്നു. അദ്ദേഹത്തിന്റെ രണ്ടുമക്കളും ചേര്‍ന്ന് അത് സാധ്യമാക്കുവാന്‍ നടത്തുന്ന ശ്രമങ്ങളാണ് ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ നവാഗതസംവിധായകന്‍ രവീന്ദ്രഗൌതം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Phas Gaya Re Obama, Khosla Ka Khosla തുടങ്ങിയ രസകരമായ medium budget ചിത്രങ്ങളുടെ നിരയിലേക്ക് ചേര്‍ക്കാവുന്ന ഒരു രസമുള്ള സിനിമയാണ് ഇതും. ഒന്നാം പകുതിയില്‍ അവിടെയുമിവിടെയും ഇത്തിരി ഇഴച്ചില്‍ അനുഭവപ്പെട്ടുവെങ്കിലും രണ്ടാം പകുതി കൂടുതല്‍ രസിപ്പിച്ചു. മുഖ്യകഥാപാത്രങ്ങളായി വേഷമിട്ട അനുപം ഖേര്‍, മനു ഋഷി, ദിവ്യേന്ദു ശര്‍മ, രാജേഷ്‌ ശര്‍മ, നേഹ ധൂപിയ, അദിതി ശര്‍മ, ഉത്തരാ ബോക്കര്‍ തുടങ്ങി എല്ലാവരും വളരെ നല്ല പ്രകടനങ്ങള്‍ തന്നെയാണ് കാഴ്ചവെച്ചത്. റാം-സമ്പത്തിന്റെ ഗാനങ്ങളും നന്നായിരുന്നു. ചില സ്ഥലങ്ങളില്‍ ചലച്ചിത്രപരമായ liberty എടുത്തിട്ടുണ്ടെങ്കില്‍പ്പോലും ഒരു പുതുമുഖം എന്ന നിലയില്‍ സംവിധായകന്‍ വളരെയേറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പൊളിറ്റിക്കല്‍ സറ്റയറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി ഒരു തവണ കാണാം. തീയറ്ററില്‍ തന്നെ കാണണം എന്നൊന്നും ഞാന്‍ നിര്‍ബന്ധം പിടിക്കില്ല.. ടോറന്റില്‍ വരുമ്പോള്‍ കാണാന്‍ ശ്രമിക്കുക..

Tuesday, September 30, 2014

Ankhon Dekhi Movie Review

Ankhon Dekhi Movie Poster
ആംഖോം ദേഖി - (Ankhon Dekhi, 2014, Hindi)
രണ്ടുദിവസങ്ങള്‍ക്കുമുന്‍പ് ഹിന്ദിയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ചില മികച്ച നടന്മാരെക്കുറിച്ചുള്ള പോസ്റ്റ്‌ ഇടുമ്പോഴാണ്‌ ഈ ചിത്രത്തെപ്പറ്റി ഓര്‍ത്തത്. രജത് കപൂര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഒന്നുംതന്നെ എന്നെ നിരാശപ്പെടുത്തിയിട്ടില്ല. ഇതും ഇറങ്ങിയ സമയത്ത് തീയറ്ററില്‍ പോയി കാണണം എന്ന് കരുതിയെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ വീണ്ടും ഈ ചിത്രത്തെപ്പറ്റി ഓര്‍ത്തപ്പോള്‍ ഉടന്‍ തന്നെ കാണണം എന്നുതോന്നി. അങ്ങനെ ഇന്നലെ ഈ ചിത്രം കണ്ടു (ഡൌണ്‍ലോഡ് ചെയ്തിട്ടാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ).
മനോഹരമായൊരു ചിത്രം. വളരെ രസകരമായ ഒരു തീം, പ്രധാനനടീനടന്മാരുടെ അന്യായ പ്രകടനങ്ങള്‍, ഉള്ളില്‍ തട്ടുന്ന പല രംഗങ്ങളും.. വല്ലാത്ത ഒരു ഫീല്‍ ആയിരുന്നു ചിത്രം കണ്ടുകഴിഞ്ഞപ്പോള്‍. 50-55 വയസ്സുള്ള കേന്ദ്രകഥാപാത്രം.. അയാള്‍ ഒരു ദിവസം ഒരു തീരുമാനം എടുക്കുകയാണ്.. നേരിട്ട് കാണുന്നത് മാത്രമേ വിശ്വസിക്കൂ എന്ന്. അങ്ങനെ ജീവിക്കുന്ന അയാള്‍ക്ക് നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ അധികം ആരും ഉപയോഗിച്ചുകണ്ടിട്ടില്ലാത്ത സഞ്ജയ്‌ മിശ്ര എന്നൊരു കോമഡി നടനാണ്‌ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാവം മനുഷ്യന്‍ ഇത്രേം നന്നായി അഭിനയിക്കുമെങ്കിലും കിട്ടുന്നത് മുഴുവന്‍ ചളി കോമഡി റോളുകള്‍ ആണല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. മധ്യവര്‍ത്തികുടുംബങ്ങളിലെ പല പ്രശ്നങ്ങളും തികച്ചും സ്വാഭാവികമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു. ക്ലൈമാക്സ് ഒരു ഷോക്ക് തന്നെയാണ്. പിന്നൊരു കാര്യം, ഇതൊരു story-driven സിനിമയല്ല, കഥാപാത്രങ്ങളുടെ ജീവിതങ്ങളില്‍ നടക്കുന്ന പല സംഭവങ്ങളും സ്വാഭാവികമായ ശൈലിയില്‍ കാണിച്ചിരിക്കുന്നു, അത്രതന്നെ. പല വലിയ കാര്യങ്ങളും പറയുന്ന ഈ കൊച്ചുചിത്രം എല്ലാവരും കാണാന്‍ ശ്രമിക്കുക.

Thursday, September 11, 2014

Poshter Boyz Movie Review

Poshter Boyz Movie Poster
പോസ്റ്റര്‍ ബോയ്സ് (Poshter Boyz, 2014, Marathi)
ഇന്നൊരു മറാത്തി സിനിമ കണ്ടിരുന്നു.. 'പോസ്റ്റര്‍ ബോയ്സ്'..
ഹിന്ദി നടന്‍ ശ്രേയസ് തല്‍പദേ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്... നല്ലതാണെന്ന് കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നതുകൊണ്ട്‌ ഇന്നലെ പോവാം എന്ന് വിചാരിച്ചെങ്കിലും സമയത്തിന് ബസ് വരാഞ്ഞതുകൊണ്ട് ഇന്നലത്തെ ഷോ മിസ്സ്‌ ആയി.. അതുകൊണ്ട് ഇന്ന് ഇത്തിരികൂടെ നേരത്തെ ഇറങ്ങി തീയറ്ററില്‍ എത്തി.
അകത്തുകയറി സിനിമ തുടങ്ങിയപ്പോഴാണ് സബ്ടൈറ്റില്‍ ഇല്ലെന്ന ദുഃഖകരമായ സത്യം മനസ്സിലാക്കിയത്.. സാധാരണ ബാംഗ്ലൂരില്‍ മറാത്തി, ബംഗാളി, ഭോജ്പുരി പടങ്ങള്‍ ഒക്കെ സബ്ടൈറ്റില്‍ ഇട്ടുകാണിക്കാറാണ് പതിവ്.. ആ ഒരു വിശ്വാസത്തില്‍ പോയതാണ്.. പിന്നെ കേറിയതല്ലേ, കണ്ടുനോക്കാം, ഇന്റര്‍വെല്‍ ആവുമ്പോള്‍ ഇറങ്ങാം എന്ന് കരുതി അവിടെ ഇരുന്നു..
രസകരമായി ചിത്രം മുന്നോട്ടുനീങ്ങി.. പറയുന്നത് dialogwise കാര്യമായൊന്നും മനസ്സിലായില്ലെങ്കിലും സന്ദര്‍ഭങ്ങളും മറ്റും വെച്ചുനോക്കിയപ്പോള്‍ കുറേയൊക്കെ മനസ്സിലായി... മൂന്നുപേരുടെ ഫോട്ടോസ് സര്‍ക്കാരിന്റെ 'vasectomy' (പുരുഷവന്ധ്യംകരണം) പദ്ധതിയുടെ ഭാഗമായുള്ള പോസ്റ്ററില്‍ അവരുടെ സമ്മതം കൂടാതെ ഉപയോഗിക്കുക മൂലം അവര്‍ക്ക് സമൂഹത്തില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ അവര്‍ എങ്ങനെ മറികടക്കുന്നു എന്നൊക്കെയാണ് ചിത്രം പറയുന്നത്... എന്തായാലും ഇന്റര്‍വെല്‍ ആയാല്‍ ഇറങ്ങാം എന്ന് കരുതിയ ഞാന്‍ മുഴുവനും കണ്ടിട്ടേ ഇറങ്ങിയുള്ളൂ എന്ന് പറഞ്ഞാല്‍ മതിയല്ലോ...
എല്ലാ നടീനടന്മാരും മികച്ച പ്രകടനം കാഴ്ചവെച്ചു. ലഗേ രഹോ മുന്നാഭായിയില്‍ ഗാന്ധിജി ആയി വന്ന ദിലിപ് പ്രഭാവല്‍ക്കാരിന്റെ മറ്റൊരു മികച്ച വേഷം കാണാന്‍ സാധിച്ചു.
മൊത്തത്തില്‍ ഡിവിഡിറിപ്പ് വരുമ്പോള്‍ (നോണ്‍ റീടെയില്‍ ഡിവിഡിറിപ്പ് വന്നിട്ടുണ്ട്, പക്ഷേ സബ്ടൈറ്റില്‍ ഇല്ല) സബ്ടൈറ്റില്‍ ഇട്ട് ഒരുവട്ടം കാണാവുന്ന നീറ്റ് entertainer ആണ് ചിത്രം. ഓരോരോ dialogsന് മറാത്തി ചേട്ടന്മാര്‍ ആര്‍ത്തുചിരിക്കുമ്പോള്‍ പൊട്ടനെപ്പോലെ ഇരിക്കേണ്ടിവന്നെങ്കിലും ആകെമൊത്തം പടം എനിക്ക് ഇഷ്ടപ്പെട്ടു. smile emoticon
പി.എസ്: മലയാളത്തില്‍ വളരെ ചുരുങ്ങിയ ബജറ്റില്‍ റീമേക്ക് ചെയ്യാന്‍ ഉതകുന്ന ഒരു പടം ആണ് ഇത്.. നെടുമുടി, സുരാജ്, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങള്‍ ആക്കി ചെയ്‌താല്‍ നല്ലൊരു ടോറന്റ് ഹിറ്റ്‌ ആകാന്‍ എല്ലാ സാധ്യതയും ഉണ്ട്!!

Sunday, August 31, 2014

The Young and Prodigious T.S. Spivet Movie Review

The Young and Prodigious T.S. Spivet Movie Poster
The Young and Prodigious T.S. Spivet (English)
അമേലി, വെരി ലോങ്ങ്‌ എന്‍ഗേജ്മെന്റ്, ഡെലിക്കാറ്റെസെന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ Jean-Pierre Jeunet സംവിധാനം ചെയ്ത ത്രീഡി ചിത്രമാണ് 'The Young and Prodigious T.S. Spivet'. റീഫ് ലാര്‍സന്റെ 'The Selected Works of T.S. Spivet' എന്ന നോവലിനെ ആസ്പദമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.. പത്തുവയസ്സുകാരനായ ടി.എസ് സ്പിവെറ്റ് എന്ന മിടുക്കനായ, ശാസ്ത്രപരമായ കാര്യങ്ങളില്‍ കുതുകിയായ കുട്ടിയെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രം നല്ലൊരു വിഷ്വല്‍ ട്രീറ്റും മനസ്സ് നിറയുന്നൊരു അനുഭവവും ആണ്.. അമേലി എഫക്റ്റ് പല സ്ഥലങ്ങളിലും തോന്നിപ്പിക്കുമെങ്കിലും വളരെ രസകരമായാണ് ചിത്രം മുന്നോട്ടുപോകുന്നത്.. പുതുമുഖമായ കൈല്‍ കാറ്റ്ലെറ്റ്‌ന്റെ ടി.എസ് ആയിട്ടുള്ള പ്രകടനം പ്രശംസനീയമാണ്. അതുപോലെത്തന്നെ മറ്റുനടീനടന്മാരും നല്ല രീതിയിലുള്ള പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. മനോഹരമായ രീതിയില്‍ ചിത്രീകരിക്കപ്പെട്ട ഈ കൊച്ചുചിത്രം ഫീല്‍-ഗുഡ് സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

Wednesday, July 16, 2014

Dead Snow 2 Movie Review

Dead Snow 2 Movie Poster
ഡെഡ് സ്നോ 2 - നോര്‍വീജിയന്‍
സോംബി ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ഒരുപാട് രസിപ്പിച്ച ഒരു ചിത്രമാകും ഡെഡ് സ്നോ.. 2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. ഇപ്പോള്‍ ഇതാ 2014ല്‍ അതിന്റെ രണ്ടാം ഭാഗവുമായീ അതേ സംവിധായകന്‍ വീണ്ടും.. ഇത്തവണ ആദ്യഭാഗത്തില്‍ നിന്നും വിപരീതമായി കൂടുതല്‍ ബജറ്റ് ചിലവഴിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യചിത്രം അവസാനിക്കുന്നിടത്തുനിന്നാണ് ഈ ചിത്രം തുടങ്ങുന്നത്. എല്ലാം കൊണ്ടും ആദ്യചിത്രത്തേക്കാള്‍ മികച്ച ഒരു സൃഷ്ടി ആയാണ് എനിക്ക് ഈ ചിത്രം തോന്നിയത്.. ഫസ്റ്റ് പാര്‍ട്ട്‌ മുഴുവന്‍ ടെന്‍ഷന്‍ സൃഷ്ടിക്കുമ്പോള്‍ ഇതില്‍ കുറേക്കൂടി കോമഡി ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ നടത്തിയ ശ്രമം പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു.. പിന്നെ ആസ് യൂഷ്വല്‍ അടുത്ത പാര്‍ട്ടിലേക്കുള്ള ഒരു റഫറന്‍സും വെച്ചിട്ടാണ് ചിത്രം അവസാനിക്കുന്നത്... 'ഇരുമെയ്യാണെന്നാലും നമ്മള്‍ ഒറ്റക്കരളല്ലേ, നീയെന്റെ ജീവനല്ലേ' എന്ന കണ്സപ്ടില്‍ ഒരുക്കിയ ചിത്രം zombie ചിത്രങ്ങളുടെ ആരാധാകരെ തൃപ്തിപ്പെടുത്താതിരിക്കില്ല... ആദ്യഭാഗം കാണാത്തവര്‍ അതും കാണുക..