ഐ ഫൈന്‍, താങ്ക് യു, ലവ് യു (I Fine Thank You Love You, 2015, Thai)
തായ് സൂപ്പര്‍ഹിtറ്റ് ചിത്രമായ ATM, ഒരുക്കിയ Mez Tharatorn സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാന്റിക് കോമഡി ചിത്രമാണ് ഐ ഫൈന്‍, താങ്ക് യു, ലവ് യു. ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് അധ്യാപികയുടെയും, അവരുടെ ഇംഗ്ലീഷ് നന്നായി അറിയാത്ത ഒരു വിദ്യാര്‍ഥിയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. Preechaya Pongthananikorn, Sunny Suwanmethanon എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിച്ചിരിക്കുന്നത്.
ഏഷ്യന്‍ ഹൊറര്‍ സിനിമകള്‍ പെട്ടെന്നൊന്നും മടുക്കില്ലെങ്കിലും ഏഷ്യന്‍ പ്രണയകഥകള്‍ പെട്ടെന്നുതന്നെ മടുത്ത ഒരാളാണ് ഞാന്‍. ഏഷ്യന്‍ എന്നുപറയുമ്പോള്‍ ജാപ്പനീസ്, മാന്‍ഡറിന്‍, തായ്, ഇന്തോനേഷ്യന്‍ എല്ലാം ചേര്‍ത്താണ് പറയുന്നത്. My Sassy Girl, Sepet, A Millionaire's First Love തുടങ്ങിയ പടങ്ങള്‍ തരക്കേടില്ലാതെ പോയപ്പോള്‍ പിന്നീട് കണ്ട 100 Days with Mr arrogant, Truth Behind the Beauty തുടങ്ങിയ ചിത്രങ്ങള്‍ അരോചകമായിരുന്നു. ഒരേ പോലെയുള്ള കഥാരീതികളും, നായികമാരുടെ over the top അഭിനയവും കാരണം വെറുത്തുപോയ ഒരു മേഖലയായിരുന്നു Asian romantic comedies. എന്നാല്‍ മേല്‍പ്പറഞ്ഞ ഐ ഫൈന്‍, താങ്ക് യു, ലവ് യു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ എന്നെ ആകര്‍ഷിച്ചതിനാലും, ഇതുവരെ ഒരു ഫോറിന്‍ സിനിമയും തീയറ്ററില്‍ കണ്ടിട്ടില്ലാത്തതിനാലും, ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്ന് അറിഞ്ഞതിനാലുമാണ് ഈ ചിത്രം കാണാം എന്നുവെച്ചത്.
എന്തായാലും തീരുമാനത്തെ സാധൂകരിക്കും വിധം മികച്ചൊരു സിനിമയായിരുന്നു ഇത്. കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും ഉണ്ടെങ്കിലും സംവിധാനമികവുകൊണ്ടും രസകരമായ കോമഡികള്‍കൊണ്ടും ചിത്രം ആസ്വാദ്യമായ ഒരു കാഴ്ചയായി. കണ്ണിനിമ്പമേകുന്ന ഫ്രെയിംസും, ചിത്രത്തോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്ന പശ്ചാത്തലസംഗീതവും, കാണാന്‍ കൊള്ളാവുന്ന നടീനടന്മാരുടെ നല്ല പ്രകടനങ്ങളും ചിത്രത്തെ മികച്ചതാക്കി. ഹാസ്യരംഗങ്ങള്‍ ഒന്നോ രണ്ടോ അവസരങ്ങളില്‍ ഒരു പരിധിക്കപ്പുറം ആഭാസകരമാവുന്നുണ്ടോ എന്ന് തോന്നിയെങ്കിലും തീയറ്ററിലെ മറ്റുള്ളവരുടെ പ്രതികരണത്തില്‍നിന്ന് എല്ലാവരും നന്നായി അവ ആസ്വദിക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലായി. ഓരോ കോമഡികള്‍ക്കും ആര്‍ത്തുലഞ്ഞു ചിരിക്കുന്ന പ്രേക്ഷകരെ ആണ് കാണാന്‍ സാധിച്ചത്. കോമഡി രംഗങ്ങള്‍ മാത്രമല്ല, പ്രണയരംഗങ്ങളും അതിന്റെ freshness മൂലം ചിത്രത്തിനുശേഷവും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നവയാണ്.
എല്ലാ പ്രണയകഥകളും ആശയപരമായി ഏകദേശം ഒരുപോലെതന്നെയാണ്. അവതരണശൈലിയില്‍ കൊണ്ടുവരുന്ന രസകരമായ മാറ്റങ്ങളാണ് ചിലവയെ മറ്റുള്ളവയെക്കാള്‍ മികച്ചവയും ആസ്വാദ്യകരവും ആക്കുന്നത്. അത്തരത്തില്‍ മികച്ചുനില്‍ക്കുന്ന ഒരു ചിത്രമാണ് ഐ ഫൈന്‍, താങ്ക് യു, ലവ് യു. ഈ ജോനരില്‍ ഉള്ള ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.
തായ് സൂപ്പര്‍ഹിtറ്റ് ചിത്രമായ ATM, ഒരുക്കിയ Mez Tharatorn സംവിധാനം ചെയ്ത ഏറ്റവും പുതിയ റൊമാന്റിക് കോമഡി ചിത്രമാണ് ഐ ഫൈന്‍, താങ്ക് യു, ലവ് യു. ഒരു സ്പോക്കണ്‍ ഇംഗ്ലീഷ് അധ്യാപികയുടെയും, അവരുടെ ഇംഗ്ലീഷ് നന്നായി അറിയാത്ത ഒരു വിദ്യാര്‍ഥിയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. Preechaya Pongthananikorn, Sunny Suwanmethanon എന്നിവരാണ് നായികാനായകന്മാരെ അവതരിപ്പിച്ചിരിക്കുന്നത്.
ഏഷ്യന്‍ ഹൊറര്‍ സിനിമകള്‍ പെട്ടെന്നൊന്നും മടുക്കില്ലെങ്കിലും ഏഷ്യന്‍ പ്രണയകഥകള്‍ പെട്ടെന്നുതന്നെ മടുത്ത ഒരാളാണ് ഞാന്‍. ഏഷ്യന്‍ എന്നുപറയുമ്പോള്‍ ജാപ്പനീസ്, മാന്‍ഡറിന്‍, തായ്, ഇന്തോനേഷ്യന്‍ എല്ലാം ചേര്‍ത്താണ് പറയുന്നത്. My Sassy Girl, Sepet, A Millionaire's First Love തുടങ്ങിയ പടങ്ങള്‍ തരക്കേടില്ലാതെ പോയപ്പോള്‍ പിന്നീട് കണ്ട 100 Days with Mr arrogant, Truth Behind the Beauty തുടങ്ങിയ ചിത്രങ്ങള്‍ അരോചകമായിരുന്നു. ഒരേ പോലെയുള്ള കഥാരീതികളും, നായികമാരുടെ over the top അഭിനയവും കാരണം വെറുത്തുപോയ ഒരു മേഖലയായിരുന്നു Asian romantic comedies. എന്നാല്‍ മേല്‍പ്പറഞ്ഞ ഐ ഫൈന്‍, താങ്ക് യു, ലവ് യു എന്ന ചിത്രത്തിന്റെ ടൈറ്റില്‍ എന്നെ ആകര്‍ഷിച്ചതിനാലും, ഇതുവരെ ഒരു ഫോറിന്‍ സിനിമയും തീയറ്ററില്‍ കണ്ടിട്ടില്ലാത്തതിനാലും, ഇംഗ്ലീഷ് സബ്ടൈറ്റിലോടുകൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത് എന്ന് അറിഞ്ഞതിനാലുമാണ് ഈ ചിത്രം കാണാം എന്നുവെച്ചത്.
എന്തായാലും തീരുമാനത്തെ സാധൂകരിക്കും വിധം മികച്ചൊരു സിനിമയായിരുന്നു ഇത്. കണ്ടുമറന്ന പല കഥാസന്ദര്‍ഭങ്ങളും ഉണ്ടെങ്കിലും സംവിധാനമികവുകൊണ്ടും രസകരമായ കോമഡികള്‍കൊണ്ടും ചിത്രം ആസ്വാദ്യമായ ഒരു കാഴ്ചയായി. കണ്ണിനിമ്പമേകുന്ന ഫ്രെയിംസും, ചിത്രത്തോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്ന
എല്ലാ പ്രണയകഥകളും ആശയപരമായി ഏകദേശം ഒരുപോലെതന്നെയാണ്. അവതരണശൈലിയില്‍ കൊണ്ടുവരുന്ന രസകരമായ മാറ്റങ്ങളാണ് ചിലവയെ മറ്റുള്ളവയെക്കാള്‍ മികച്ചവയും ആസ്വാദ്യകരവും ആക്കുന്നത്. അത്തരത്തില്‍ മികച്ചുനില്‍ക്കുന്ന ഒരു ചിത്രമാണ് ഐ ഫൈന്‍, താങ്ക് യു, ലവ് യു. ഈ ജോനരില്‍ ഉള്ള ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.
No comments:
Post a Comment