വാട്ട് വീ ഡൂ ഇന്‍ ദ ഷാഡോസ് (What We do in the Shadows, 2014, English)
ബോയ് എന്ന 2010ലെ ന്യൂസിലാന്‍ഡ് പണംവാരിപ്പടത്തിനുശേഷം അതിന്റെ സംവിധായകന്‍ Taika Waititi തന്റെ സുഹൃത്തായ Jemaine Clementനോടൊപ്പം ചേര്‍ന്ന് സംവിധാനം ചെയ്ത Mokumentary ഹാസ്യചിത്രമാണ് What We do in the Shadows. സംവിധായകരുടെ ഇതേ പേരിലുള്ള 2006ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രത്തെ ആസ്പദമാക്കി ചെയ്ത ചിത്രം മികച്ച നിരൂപകാഭിപ്രായം ആണ് നേടിയത്.
ഒരു ടെലിവിഷന്‍ ക്രൂവിന് ഒരു വീട്ടില്‍ താമസിക്കുന്ന Vampiresനെ അഭിമുഖം ചെയ്യാനും അവരെക്കുറിച്ച് ഒരു documentary ഷൂട്ട് ചെയ്യാനും അവസരം ലഭിക്കുന്നു. അങ്ങനെ അവര്‍ കണ്ടുമുട്ടുന്ന ചില വാമ്പയറുകളും അവരുടെ ജീവിതവും മറ്റുമാണ് ചിത്രത്തിലൂടെ രസകരമായി ആവിഷ്കരിച്ചിരിക്കുന്നത്. യഥാക്രമം 862, 317, 183 വര്‍ഷം പ്രായമുള്ള മൂന്നു വാമ്പയറുകളും, ഇടയ്ക്കുമാത്രം പുറത്തിറങ്ങുന്ന, രൂപത്തില്‍ 1922 ഹൊറര്‍ ക്ലാസിക് ആയ Nosferatuവിലെ രക്തദാഹിയെ ഓര്‍മ്മിപ്പിക്കുന്ന 8000വര്‍ഷം പ്രായമുള്ള ഒരു വൃദ്ധന്‍ വാമ്പയറും ആണ് വീട്ടിലെ താമസക്കാര്‍. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും, അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മറ്റുകഥാപാത്രങ്ങളും, Werewolvesമായുള്ള ഇവരുടെ ശത്രുതയും, ഇവരുടെ ജീവിതത്തിലെ നിയമങ്ങളും എല്ലാം രസകരമായി അവതരിപ്പിക്കാന്‍ സംവിധായകര്‍ക്ക് സാധിച്ചു. ഒരു സീരിയസ് ട്രാക്കിലേക്ക് കടക്കാതെ സ്പൂഫ് രീതിയിലാണ് ചിത്രം മുന്നോട്ടുപോകുന്നത്. സാധാരണ വാമ്പയര്‍ ചിത്രങ്ങളില്‍ നമ്മള്‍ കാണാത്ത പല കാര്യങ്ങളും, ചിന്തിക്കാത്ത പല സംഭവങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയതായി വാമ്പയര്‍ ആയ ചെറുപ്പക്കാരന്റെ അത്ഭുതവും ആവേശവും എല്ലാം രസകരമായി വരച്ചുകാട്ടിയിട്ടുണ്ട്.
പ്രധാനകഥാപാത്രങ്ങളില്‍ രണ്ടുപേരെ സംവിധായകര്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു. സംഭാഷണങ്ങള്‍ മുന്‍കൂട്ടി എഴുതുന്നതിനുപകരം തിരക്കഥയുടെ ഒരു outline രചിച്ചശേഷം മിക്കവാറും എല്ലാ ഡയലോഗുകളും നടീനടന്മാര്‍ തന്നെ അവസരോചിതമായി സ്വന്തമായി പറഞ്ഞതിനാല്‍ സിനിമയിലുടനീളം ആ ഒരു നാച്ചുരാലിറ്റി പ്രേക്ഷകന് ഫീല്‍ ചെയ്യും. എല്ലാ നടീനടന്മാരും അവരുടെ വേഷങ്ങള്‍ ഭംഗിയാക്കിയിരിക്കുന്നു. ചെറിയൊരു ബജറ്റില്‍ പ്രേക്ഷകനെ ബോര്‍ അടിപ്പിക്കാത്ത ഒരു നല്ല ഹാസ്യചിത്രം സമ്മാനിക്കാന്‍ സാധിച്ചു എന്നത് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
വാമ്പയറുകള്‍, സോംബികള്‍ എന്നൊക്കെ പറഞ്ഞാല്‍ വെറുതെ മനുഷ്യനെ പേടിപ്പിക്കുക, രക്തം കുടിക്കുക ഈ പരിപാടികള്‍ മാത്രം ചെയ്ത് നടക്കുന്നവര്‍ ആണെന്ന് കരുതുന്നവര്‍ വാമ്പയറുകളുടെ ജീവിതത്തിന്റെ മറ്റൊരു വശത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഈ ചിത്രം കാണുക. മനസ്സിന് ഒരു നല്ല ഫീല്‍ തരുന്ന ഈ ചിത്രം കണ്ടുകഴിഞ്ഞാല്‍ നിങ്ങള്‍ വാമ്പയറുകളെ നോക്കിക്കാണുന്ന രീതിതന്നെ മാറും എന്നാണ് പ്രതീക്ഷ. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment