റോഡ് ടു സംഗം (Road to Sangam, 2010, Hindi)
അമിത് റായിയുടെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ ചിത്രമാണ് റോഡ് ടു സംഗം. പരേഷ് റാവൽ, ഓം പുരി തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു മികച്ച എഞ്ചിൻ മെക്കാനിക് ആയ ഹസ്മത്തുള്ളാ എന്ന മധ്യവയസ്കന് തന്റെ പരിചയമുള്ള കസ്റ്റമർമാരിൽ ഒരാളിൽ നിന്ന് ഒരു പഴയ എഞ്ചിൻ റിപ്പയർ ചെയ്യാൻ ലഭിക്കുന്നു. വർഷത്തിൽ മുന്നൂറോളം എഞ്ചിനുകൾ റിപ്പയർ ചെയ്യുന്ന ഹസ്മത്തുള്ളാ അവയിൽ ഒന്നിന് നൽകുന്ന പ്രാധാന്യത്തോടെ ആ എഞ്ചിൻ റിപ്പയർ ചെയ്യാൻ തുടങ്ങുന്നു. പിന്നീടാണ് ആ എഞ്ചിന്റെ ചരിത്രപ്രാധാന്യം ഹസ്മത്തുള്ളാ മനസ്സിലാക്കുന്നത്. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഗംഗായമുനാ സംഗമത്തിൽ ഒഴുക്കാനായി കൊണ്ടുപോയ ട്രക്കിന്റെ എഞ്ചിൻ ആണ് താൻ റിപ്പയർ ചെയ്യുന്നത് എന്നറിഞ്ഞ ഹസ്മത്തുള്ളാ തന്റെ ആരോഗ്യപ്രശ്നങ്ങൾ ഒക്കെ മാറ്റിവെച്ച് ഏറ്റവും മികച്ച രീതിയിൽത്തന്നെ ആ എഞ്ചിൻ റിപ്പയർ ചെയ്യാൻ ഒരുങ്ങുന്നു. എന്നാൽ പലരുടെയും എതിർപ്പുകൾ മൂലം ആ ജോലി എളുപ്പമായിരുന്നില്ല. എല്ലാ തടസ്സങ്ങളും നീക്കി ഹസ്മത്തുള്ളാ തന്റെ ലക്ഷ്യം കാണുന്ന കഥയാണ് റോഡ് ടു സംഗം പറയുന്നത്.
കട്ടിയായ ഡയലോഗുകളോ ഒന്നും ഇല്ലാതെ വളരെ സിമ്പിൾ ആയ രംഗങ്ങളിലൂടെ ഗാന്ധിജി എന്ന വികാരത്തെ നല്ലരീതിയിൽത്തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പുതുമുഖസംവിധായകന് സാധിച്ചിട്ടുണ്ട്. ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ മുന്നോട്ടുപോവുന്ന ചിത്രം വളരെ മനോഹരമായി അവസാനിക്കുന്നു. രാജ്യസ്നേഹം എന്നാൽ മറ്റുരാജ്യങ്ങളോടുള്ള വെറുപ്പല്ല എന്നും മറ്റും ചിത്രം പറയാതെ പറയുന്നുണ്ട്.
പരേഷ് റാവൽ എന്ന നടന്റെ അഭിനയജീവിതത്തിലെതന്നെ മികച്ചൊരു കഥാപാത്രമാണ് ഹസ്മത്തുള്ളാ. അദ്ദേഹത്തിന്റെ അഭിനയപാടവത്തെ വേണ്ടരീതിയിൽ ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യാവസാനം ഒരു പരേഷ് റാവൽ ഷോ തന്നെയാണ് റോഡ് ടു സംഗം. നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രങ്ങളായി ഓം പുരിയും പവൻ മൽഹോത്രയും തങ്ങളുടെ വേഷങ്ങളിൽ ശോഭിച്ചു. ഗാന്ധിജിയുടെ നാലാം തലമുറക്കാരനായ തുഷാർ ഗാന്ധി ചിത്രത്തിൽ അദ്ദേഹമായിത്തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ദേശ് ശാന്ദില്യയുടെ ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു.
ഗാന്ധിജിയുടെ ജീവിതം പല സിനിമകൾക്കും ആസ്പദമായതുപോലെ ഗാന്ധിജി എന്ന വികാരവും പല സിനിമകൾക്കും ആസ്പദമായിട്ടുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് റോഡ് ടു സംഗം. മനോഹരമായ ഈ ചിത്രം എല്ലാവരും കാണാൻ ശ്രമിക്കുക.

No comments:
Post a Comment