ധരംസങ്കട് മേം (Dharam Sankat Mein, 2015, Hindi)
The Infidel എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ റീമേക്ക് ആയി ഫവാദ് ഖാന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുതിയ ഹിന്ദി ചിത്രമാണ് ധരംസങ്കട് മേം. പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹത്തിന്‍റെതന്നെ മുന്‍കാലചിത്രമായ OMG Oh My God പോലെ ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന പല അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വിമര്‍ശിക്കുന്ന ഒന്നാണ്.
ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന ഒരു സന്തുഷ്ട ജൈന്‍ കുടുംബത്തിലെ ഗൃഹനാഥനാണ് ധരംപാല്‍. ജീവിതത്തെ ഈസി ആയി കാണുന്ന, ഒരുപാട് മതപരമായ വിശ്വാസങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു സാധാരണ caterer ആയ അദ്ദേഹത്തിന് പക്ഷേ മുസ്ലീം വിഭാഗത്തോട് അകാരണമായ വിരോധമാണ്. അവരുടെ ജീവിതശൈലിയെയും മറ്റും അവജ്ഞയോടെ മാത്രം നോക്കിക്കാണുന്ന ധരം ഒരുനാള്‍ മരിച്ചുപോയ തന്റെ അമ്മയുടെ ബാങ്ക് ലോക്കര്‍ തുറക്കുമ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന ഒരു സത്യം മനസ്സിലാക്കുന്നത്; അദ്ദേഹത്തെ അച്ഛനമ്മമാര്‍ ദത്തെടുത്തുവളര്‍ത്തിയതാണ്. അദ്ദേഹം പിറന്നതോ, ഒരു മുസ്ലീം കുടുംബത്തിലും! ഇക്കാര്യം മനസ്സിലാക്കിയതിനാല്‍ ധര്‍മ്മസങ്കടത്തിലാഴ്ന്ന ധരംപാലിന്റെ ജീവിതത്തില്‍ പിന്നീട് സംഭവിക്കുന്ന കുറച്ച് incidents ആണ് ഹാസ്യത്തിന്റെ മേമ്പൊടിയോടെ സംവിധായകന്‍ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം തന്നെ കപട-ആള്‍ദൈവങ്ങളെയും മുസ്ലീം വിഭാഗത്തോട് ചിലര്‍ക്കുള്ള അവജ്ഞയെയും മറ്റും കണക്കിന് വിമര്‍ശിച്ചിട്ടുമുണ്ട് ചിത്രത്തില്‍.
Murder, Jism, A Wednesday തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ ഫവാദ് ഖാന്റെ ആദ്യസംവിധാനസംരംഭമാണ് ഈ ചിത്രം. ആദ്യചിത്രത്തില്‍ത്തന്നെ സ്ഥിരം കച്ചവടസമവാക്യങ്ങളില്‍നിന്ന് മാറിനടന്നുകൊണ്ട് പ്രതീക്ഷ നല്‍കുന്നുണ്ട് അദ്ദേഹം. തീര്‍ത്തും sensitive ആയൊരു വിഷയത്തെ അത്യാവശ്യം ഗൗരവത്തോടെയും കയ്യടക്കത്തോടെയും അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആദ്യസംരംഭം ആയതുകൊണ്ടുള്ള പോരായ്മകള്‍ പലയിടത്തും കാണാമെങ്കിലും തരക്കേടില്ലാത്ത ഒരു ക്ലൈമാക്സിലൂടെ ചിത്രം അവസാനിപ്പിക്കുമ്പോള്‍ പ്രേക്ഷകരിലേക്ക് ഉദ്ദേശിച്ച സന്ദേശം എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നുതന്നെവേണം പറയാന്‍.
പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച OMG Oh My God എന്ന ചിത്രവുമായി താരതമ്യങ്ങള്‍ ഉണ്ടാകും എന്നതുതന്നെയാണ് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു മുഖ്യഘടകം. OMG Oh My God കുറേക്കൂടി hard-hitting ആയ ഒരു ചിത്രമായിരുന്നു. പക്ഷേ ധരംസങ്കട് മേം എന്ന ചിത്രത്തിന് അത്രത്തോളം സ്വാധീനം പ്രേക്ഷകരില്‍ ചെലുത്താന്‍ സാധിക്കുമോ എന്നകാര്യം സംശയമാണ്. താരതമ്യേന കെട്ടുറപ്പ് കുറഞ്ഞ ഒരു തിരക്കഥയും കുറിക്കുകൊള്ളുന്ന സംഭാഷണശകലങ്ങളുടെ കുറവും ഒക്കെയാവാം കാരണങ്ങള്‍. എന്നിരുന്നാലും ഈ താരതമ്യം നടത്താത്തപക്ഷം നല്ലൊരു അനുഭവമാണ് ധരംസങ്കട് മേം.
പരേഷ് റാവല്‍ തന്നെയാണ് ചിത്രത്തിന്റെ ജീവനാഡി. ധരംപാലിന്റെ വേഷം തന്റേതായ ശൈലിയില്‍ അനായാസേന അദ്ദേഹം കൈകാര്യം ചെയ്തു. ഒരുപാട് ചിത്രങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും ഇടക്കൊക്കെ ഇങ്ങനെ ഓരോ പ്രകടനങ്ങള്‍ മതി പ്രേക്ഷകരുടെ മനസ്സുകീഴടക്കാന്‍. ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്തത് നസിറുദ്ദീന്‍ ഷാ ആണ്. അദ്ദേഹത്തിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷപ്പകര്‍ച്ചയാണ് ഈ ചിത്രത്തില്‍ കാണാന്‍ സാധിച്ചത്. നീലാനന്ദ് എന്ന കപടസ്വാമിയുടെ വേഷം അദ്ദേഹം മനോഹരമാക്കി എന്ന് പറയാനാവില്ല എങ്കിലും വൃത്തിയായി ചെയ്തു. അനു കപൂറിന്റെ മെഹ്മൂദ് ഷാ എന്ന കഥാപാത്രവും മികച്ചുനിന്നു. മറ്റുനടീനടന്മാരെല്ലാം അവരവരുടെ വേഷം ഭംഗിയാക്കി. പഞ്ചാബി ഗായകനും നടനുമായ ഗിപ്പി ഗ്രേവാള്‍ അതിഥിവേഷത്തില്‍ തിളങ്ങി.
മീത് ബ്രോസ് അന്ജാന്‍, സച്ചിന്‍ ഗുപ്ത, ജതിന്ദര്‍ ഷാ എന്നിവരുടെ ഗാനങ്ങള്‍ വളരെയേറെ ഉയര്‍ന്നനിലവാരം പുലര്‍ത്തുന്നവയാണ്. ചെയ്യുന്ന 80% പാട്ടുകളും മികച്ചതായിട്ടും സച്ചിന്‍ ഗുപ്തയ്ക്ക് എന്തുകൊണ്ട് കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നില്ല എന്നത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി തുടരുന്നു. മറ്റുസാങ്കേതികമേഖലകളില്‍ പ്രവര്‍ത്തിച്ചവര്‍ തങ്ങളുടെ ജോലികള്‍ വൃത്തിയായി ചെയ്തു.
കൊച്ചുകൊച്ചുകുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാന്‍ സാധിക്കുമെങ്കിലും ഉദ്ദേശശുദ്ധികൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ഒരുവട്ടം കാണാവുന്ന ചിത്രംതന്നെയാണ് ധരംസങ്കട് മേം. കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment