നോര്‍വീജിയന്‍ വുഡ് (Norwegian Wood a.k.a Noruwei no mori, 2010, Japanese)
Haruki Murakamiയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി Tran Anh Hung സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമാണ് നോര്‍വീജിയന്‍ വുഡ്. ബീറ്റില്‍സിന്റെ ഇതേ പേരിലുള്ള ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് നോവലിനും ചിത്രത്തിനും നല്‍കിയത്.
1960കളില്‍ ടോക്കിയോയില്‍ ജീവിക്കുന്ന Watanabe എന്ന പത്തൊമ്പതുകാരനിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. തന്റെ നല്ല സുഹൃത്തായിരുന്ന കിസുകിയുടെ മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് ശേഷം കിസുകിയുടെ girlfriend ആയിരുന്ന Naokoവിനെ കണ്ടുമുട്ടുന്നു. പരസ്പരം അടുക്കുന്ന ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോ ള്‍ ഒരുനാള്‍ ഒരു പ്രത്യേകകാരണത്താല്‍ നഓകോ Watanabeയെ വിട്ടുപോകുന്നു. പിന്നീട് മിഡോരി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന Watanabeയുടെ ജീവിതത്തിലേക്ക് വീണ്ടും നഓകോ കടന്നുവരുന്നതും, തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളും മറ്റുമാണ് ചിത്രം പറയുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ഒരു സാധാരണ ത്രികോണപ്രണയകഥ ആണെന്ന് തോന്നുമെങ്കിലും അത്തരത്തിലുള്ള മറ്റുചിത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒട്ടേറെ സവിശേഷതകള്‍ ഈ ചിത്രത്തിനുണ്ട്. ഓരോ മനുഷ്യനും ജീവിതത്തില്‍ പ്രണയവും ലൈംഗികതയും ആവശ്യമാണെന്നും, ഇവയുടെ കാര്യത്തില്‍ പലപ്പോഴും മനുഷ്യന്‍ ഏറെ സ്വാര്‍ത്ഥനാണെന്നും ചിത്രത്തിലൂടെ സംവിധായകന്‍ പറയുന്നു.
ദ സെന്റ് ഓഫ് ഗ്രീന്‍ പപ്പായ എന്ന തന്റെ ആദ്യചിത്രത്തിലൂടെത്തന്നെ പല പുരസ്കാരങ്ങളും നേടി സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ Tran Anh Hungന്റെ മറ്റൊരു മികച്ച ചിത്രംതന്നെയാണ് നോര്‍വീജിയന്‍ വുഡ്. നോവലിന്റെ ഒരു രത്നച്ചുരുക്കം മാത്രമായി സിനിമ ഒതുങ്ങിപ്പോയി എന്ന് പല നിരൂപകരും വിമര്‍ശിച്ചെങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന രീതിയിലുള്ള ഒരു ചിത്രം തന്നെയാണ് സംവിധായകന്‍ ഒരുക്കിയത്. പല രംഗങ്ങളിലും സംഭാഷണങ്ങളിലും ലൈംഗികതയുടെ അതിപ്രസരം കാണാന്‍ സാധിക്കുമെങ്കിലും ഒരിക്കല്‍പ്പോലും അരോചകമാകാത്തവിധം വളരെ സൂക്ഷ്മതയോടെ അത്തരം രംഗങ്ങളെ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഇരുത്തം വന്ന, കയ്യടക്കമുള്ള ഒരു സംവിധായകന് മാത്രം സാധിക്കുന്ന ഒന്ന്. നായകന്‍റെ കാഴ്ചപ്പാടിലൂടെ ചിത്രം മുന്നോട്ടുപോകുന്നതിനാലോ അതോ എഴുത്തിന്റെ പ്രത്യേകതകൊണ്ടോ എന്നറിയില്ല, നായകന്‍ ഒഴിച്ച് ഒട്ടുമിക്ക കഥാപാത്രങ്ങളും ഒട്ടുംതന്നെ loveable ആയി തോന്നിയില്ല. എന്തൊക്കെയോ ദുഃഖങ്ങള്‍ കടിച്ചുപിടിച്ച് പുറമേ ചിരിച്ച് നടക്കുന്നവര്‍. എങ്കിലും എപ്പോഴും പുഞ്ചിരിക്കാതെ ഇടക്കൊക്കെ ഓരോ പൊട്ടിക്കരച്ചിലുകള്‍ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരുപോലെ ആശ്വാസമായി.
പ്രധാനവേഷങ്ങള്‍ ചെയ്ത Ken'ichi Matsuyama, Rinko Kikuchi, Kiko Mizuhara എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. Mark Lee Ping Binന്റെ ഫ്രെയിമുകള്‍ അത്യന്തം മിഴിവുള്ളവയായിരുന്നു. അതേപോലെ There Will Be Blood, Inherent Vice തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനായ Jonny Greenwoodന്റെയും Can എന്ന ബാന്‍ഡിന്റെയും ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. ഇടക്ക് പശ്ചാത്തലത്തില്‍ കയറിവരുന്ന ബീറ്റില്‍സിന്റെ Norwegian Wood എന്ന ഗാനവും ആകര്‍ഷകമായി.
സാധാരണപ്രണയകഥകളില്‍ നിന്ന് വിട്ടുമാറി കുറേക്കൂടി ആഴത്തിലുള്ള വികാരനിര്‍ഭരമായ ഒരു ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. സിനിമ suggest ചെയ്ത Parvatiക്ക് നന്ദി
Haruki Murakamiയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി Tran Anh Hung സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമാണ് നോര്‍വീജിയന്‍ വുഡ്. ബീറ്റില്‍സിന്റെ ഇതേ പേരിലുള്ള ഗാനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പേര് നോവലിനും ചിത്രത്തിനും നല്‍കിയത്.
1960കളില്‍ ടോക്കിയോയില്‍ ജീവിക്കുന്ന Watanabe എന്ന പത്തൊമ്പതുകാരനിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. തന്റെ നല്ല സുഹൃത്തായിരുന്ന കിസുകിയുടെ മരണത്തിന് കുറച്ചുമാസങ്ങള്‍ക്ക് ശേഷം കിസുകിയുടെ girlfriend ആയിരുന്ന Naokoവിനെ കണ്ടുമുട്ടുന്നു. പരസ്പരം അടുക്കുന്ന ഇവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുമ്പോ
ദ സെന്റ് ഓഫ് ഗ്രീന്‍ പപ്പായ എന്ന തന്റെ ആദ്യചിത്രത്തിലൂടെത്തന്നെ പല പുരസ്കാരങ്ങളും നേടി സ്വന്തം കഴിവുതെളിയിച്ച സംവിധായകന്‍ Tran Anh Hungന്റെ മറ്റൊരു മികച്ച ചിത്രംതന്നെയാണ് നോര്‍വീജിയന്‍ വുഡ്. നോവലിന്റെ ഒരു രത്നച്ചുരുക്കം മാത്രമായി സിനിമ ഒതുങ്ങിപ്പോയി എന്ന് പല നിരൂപകരും വിമര്‍ശിച്ചെങ്കിലും പ്രേക്ഷകന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്ന രീതിയിലുള്ള ഒരു ചിത്രം തന്നെയാണ് സംവിധായകന്‍ ഒരുക്കിയത്. പല രംഗങ്ങളിലും സംഭാഷണങ്ങളിലും ലൈംഗികതയുടെ അതിപ്രസരം കാണാന്‍ സാധിക്കുമെങ്കിലും ഒരിക്കല്‍പ്പോലും അരോചകമാകാത്തവിധം വളരെ സൂക്ഷ്മതയോടെ അത്തരം രംഗങ്ങളെ സംവിധായകന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഇരുത്തം വന്ന, കയ്യടക്കമുള്ള ഒരു സംവിധായകന് മാത്രം സാധിക്കുന്ന ഒന്ന്. നായകന്‍റെ കാഴ്ചപ്പാടിലൂടെ ചിത്രം മുന്നോട്ടുപോകുന്നതിനാലോ അതോ എഴുത്തിന്റെ പ്രത്യേകതകൊണ്ടോ എന്നറിയില്ല, നായകന്‍ ഒഴിച്ച് ഒട്ടുമിക്ക കഥാപാത്രങ്ങളും ഒട്ടുംതന്നെ loveable ആയി തോന്നിയില്ല. എന്തൊക്കെയോ ദുഃഖങ്ങള്‍ കടിച്ചുപിടിച്ച് പുറമേ ചിരിച്ച് നടക്കുന്നവര്‍. എങ്കിലും എപ്പോഴും പുഞ്ചിരിക്കാതെ ഇടക്കൊക്കെ ഓരോ പൊട്ടിക്കരച്ചിലുകള്‍ കഥാപാത്രങ്ങള്‍ക്കും പ്രേക്ഷകനും ഒരുപോലെ ആശ്വാസമായി.
പ്രധാനവേഷങ്ങള്‍ ചെയ്ത Ken'ichi Matsuyama, Rinko Kikuchi, Kiko Mizuhara എന്നിവര്‍ തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. Mark Lee Ping Binന്റെ ഫ്രെയിമുകള്‍ അത്യന്തം മിഴിവുള്ളവയായിരുന്നു. അതേപോലെ There Will Be Blood, Inherent Vice തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധായകനായ Jonny Greenwoodന്റെയും Can എന്ന ബാന്‍ഡിന്റെയും ഗാനങ്ങളും പശ്ചാത്തലസംഗീതവും മികച്ചുനിന്നു. ഇടക്ക് പശ്ചാത്തലത്തില്‍ കയറിവരുന്ന ബീറ്റില്‍സിന്റെ Norwegian Wood എന്ന ഗാനവും ആകര്‍ഷകമായി.
സാധാരണപ്രണയകഥകളില്‍ നിന്ന് വിട്ടുമാറി കുറേക്കൂടി ആഴത്തിലുള്ള വികാരനിര്‍ഭരമായ ഒരു ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണാന്‍ ശ്രമിക്കുക. സിനിമ suggest ചെയ്ത Parvatiക്ക് നന്ദി
No comments:
Post a Comment