മിസ്റ്റര്‍ എക്സ് 2D (Mr.X 2D, 2015, Hindi)
Trailer ഇറങ്ങുന്നതുവരെ അത്യാവശ്യം പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും trailer കണ്ടതോടെ മിസ്റ്റര്‍ എക്സിലുള്ള പ്രതീക്ഷ ഒക്കെ പോയിരുന്നു. ഇന്ന് അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങാന്‍ ഒരു മാളില്‍ പോയപ്പോള്‍ അവിടത്തെ സിനിമാഹോളില്‍ കൃത്യസമയത്ത് ഈ പടം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കണ്ടേക്കാം എന്നുകരുതി കയറിയതാണ്.
വിക്രം ഭട്ട് സംവിധാനം ചെയ്ത് ഇമ്രാന്‍ ഹാഷ്മി. അമൈറാ ദസ്തുര്‍, അരുണോദയ് സിംഗ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ പടമാണ് ഇത്. ഹോളോമാന്‍ അഥവാ അദൃശ്യമനുഷ്യന്‍ എന്ന ആശയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
വില്ലന്മാരാല്‍ ചതിക്കപ്പെട്ട് ദേഹമാസകലം പൊള്ളലേറ്റുകിടന്ന നായകന് രക്ഷപ്പെടാനുള്ള ഒരു ചെറിയ ചാന്‍സ് ഉണ്ടെന്ന പേരില്‍ ഇതുവരെ ആരിലും പരീക്ഷിച്ചിട്ടില്ലാത്ത ഒരു മരുന്ന് നല്‍കുന്നു. അത് കഴിച്ചതോടെ അദൃശ്യനായ നായകന്‍ സാധാരണത്തെപോലെ പ്രതികാരം തീര്‍ക്കുന്നു, സ്ഥിരം ഇടി-വെടി-പുക കഥതന്നെയാണ് മിസ്റ്റര്‍ എക്സിന്റെതും. എന്നാല്‍ ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് ഇതിലെ logic തൊട്ടുതീണ്ടിയിട്ടില്ലാത്ത ആശയങ്ങളും കഥാസന്ദര്‍ഭങ്ങളും ആണ്.. അദൃശ്യമനുഷ്യന്റെ കഥ പറയുമ്പോള്‍ ഒരു പരിധിവരെയൊക്കെ logic ഇല്ലായ്മ കണ്ടില്ലെന്നുവെക്കാം. പക്ഷേ ഇത് അതിലും ഒരുപാട് അപ്പുറത്ത് സഹനശക്തിയും താണ്ടി ഒരു ലെവലില്‍ ഉള്ള അസംബന്ധം ആവുമ്പോള്‍, അതും shoddy vfxന്റെ മേമ്പൊടിയോടെ, മനുഷ്യന്റെ ക്ഷമ പരീക്ഷിക്കുന്നതാണ്.തരക്കേടില്ലാത്ത ഒന്നുരണ്ട് ട്വിസ്റ്റുകള്‍ ഉണ്ടായിരുന്നു, അത്രതന്നെ.
അനേഗനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച അമൈറാ ദസ്തുര്‍ തന്റെ വേഷം തരക്കേടില്ലാതെ ചെയ്തു. പടുകൂറ്റന്‍ ആയ അരുണോദയ് സിംഗ് കൂടുതല്‍ പ്രായമുള്ള ഒരാളുടെ വേഷമാണ് ചെയ്തത്, അദ്ദേഹവും മോശമാക്കിയില്ല. ഇമ്രാന്‍ ഹാഷ്മി വളരെ നല്ല നടനാണ്, അദ്ദേഹത്തിന്റെ കഴിവ് explore ചെയ്യാന്‍ കെല്‍പ്പുള്ള തിരക്കഥകള്‍ ഒന്നും അദ്ദേഹത്തിന് കിട്ടുന്നില്ലല്ലോ എന്നത് തീര്‍ത്തും നിരാശാജനകമാണ്. ഒരു average hit എങ്കിലും കിട്ടാനുള്ള തത്രപ്പാടില്‍ ചെയ്യുന്നതാവും ചിലപ്പോള്‍ ഇതൊക്കെ. ഈ ചിത്രത്തിലും അദ്ദേഹത്തിന് പുതുതായും കാര്യമായും ഒന്നുംതന്നെ ചെയ്യാനില്ല.
അങ്കിത് തിവാരിയുടെയും ജീത് ഗാംഗുലിയുടെയും പാട്ടുകള്‍ ഹിറ്റ് ആണെന്ന് കേട്ടു, എനിക്ക് ആകെ ടൈറ്റില്‍ song മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ. വിക്രം ഭട്ടിന്റെ സംവിധാനം ഒരു പുതുമയും ഇല്ലാതെ പഴയ വഴികളിലൂടെതന്നെ ഓടിക്കൊണ്ടിരിക്കുന്നു. മറ്റ് technical aspectsല്‍ എടുത്തുപറയാന്‍ മാത്രം ഒന്നുമില്ല, പശ്ചാത്തലസംഗീതം നന്നായിരുന്നു.
ചില ഭാഗങ്ങളില്‍ കുറേശ്ശെ ത്രില്ലിംഗ് ആണെന്നതൊഴിച്ചാല്‍ അത്യാവശ്യം നിരാശപ്പെടുത്തുന്ന ഒരു ചിത്രമാണ് മിസ്റ്റര്‍ എക്സ്. ഇമ്രാന്‍ ഹാഷ്മിയില്‍നിന്ന് നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു. ചിത്രം കഴിയുമ്പോള്‍ കൂടെ പോന്നത് ടൈറ്റില്‍ സോങ്ങില്‍ മഹേഷ് ഭട്ട് പാടിയ 'You can call me X' എന്നുതുടങ്ങുന്ന വരികള്‍ മാത്രം...

No comments:
Post a Comment