പാരസൈറ്റ്: പാര്‍ട്ട് 1 (Parasyte: Part 1, 2014, Japanese)
ഹിതോഷി ഇവാക്കിയുടെ ഇതേ പേരിലുള്ള Mangaയെ ബേസ് ചെയ്ത് ജാപ്പനീസ് സംവിധായകന്‍ തകാഷി യമസാക്കി ഒരുക്കിയ ദ്വിചിത്രപരമ്പരയിലെ ആദ്യ ചിത്രമാണ് പാരസൈറ്റ് പാര്‍ട്ട് 1. Shota Sometani, Ai Hashimoto, Eri Fukatsu തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
കാഴ്ചയില്‍ തേളിനെപ്പോലെ തോന്നിക്കുന്ന ഇഴജന്തുക്കളായ ഒരുപറ്റം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് വരുന്നു, അവര്‍ ചില മനുഷ്യരുടെ ചെവിയിലൂടെയും മൂക്കിലൂടെയും മറ്റും ശരീരത്തിനുള്ളിലേക്ക് കടന്ന് തലച്ചോറിന്റെ നിയന്ത്രണം കൈക്കലാക്കുന്നു. മറ്റുഭക്ഷണങ്ങള്‍ അവ്യക്തമായ എന്തോ കാരണത്താല്‍ കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ മറ്റുമനുഷ്യരെത്തന്നെയാണ് ഭക്ഷണമാക്കുന്നത്. ഇങ്ങനെ വന്ന അന്യഗ്രഹജീവികളില്‍ ഒന്ന് teenager ആയ നായകന്‍ ഉറങ്ങുമ്പോള്‍ ചെവിയിലൂടെ അയാളുടെ ബ്രെയിനില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു. ഇയര്‍ഫോണ്‍ വെച്ചിരിക്കുന്നതിനാല്‍ ചെവിയിലേക്ക് കടക്കാന്‍ സാധിക്കാത്ത അന്യഗ്രഹജീവി മൂക്കില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ നായകന്‍ ഉണരുകയും അതിനെ തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നു. ആ വെപ്രാളത്തില്‍ ജീവി നായകന്‍റെ വലതുകയ്യില്‍ കയറുന്നു. പിന്നീട് ബ്രെയിനില്‍ എത്താന്‍ സാധിക്കാത്തതുമൂലം അത് കയ്യില്‍ത്തന്നെ കൂടുന്നു, തലച്ചോറ് ആ ജീവി കയ്യടക്കാത്തതുകാരണം നായകന് ബുദ്ധിയും ബോധവും എല്ലാം ഉണ്ട്, പക്ഷേ വലത്തേകയ്യില്‍ ഈ ജീവിയും ഉണ്ട്. പോസ്റ്ററില്‍ കാണുന്നപോലെയും, മറ്റുപലരൂപങ്ങളിലും ഒക്കെ മാറാന്‍ അതിന് കഴിയും. അതിന് തോന്നുമ്പോള്‍ തോന്നുന്നതുപോലെ അത് പെരുമാറും. ഈ ജീവികള്‍ ഭൂമിയില്‍ വന്നത് ഇവിടം കയ്യടക്കാനും അധീനതയില്‍ ആക്കാനും ആണെന്നും, നഗരത്തിലെ അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്കുകാരണം ഇവയാനെന്നും മനസ്സിലായ നായകന്‍ ഇവര്‍ക്കെതിരെ പോരാടാന്‍ ഇറങ്ങുന്നു, അപ്പോഴേക്കും നായകന്‍റെ സുഹൃത്തായ നല്ലമനസ്സുള്ള അന്യഗ്രഹജീവിയും നായകനെ കുറെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നു... അങ്ങനെ കുറേ ഫൈറ്റും മറ്റും കഴിഞ്ഞ് ഒടുവില്‍ ഒന്നുരണ്ട് മെയിന്‍ അന്യഗ്രഹവില്ലന്മാരെ കൊന്നശേഷം നായകന്‍ താന്‍ രക്ഷിച്ച നായിക അഡ്മിറ്റ് ആയ ആശുപത്രിമുറിയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കുമ്പോള്‍ 'തുടരും' എന്ന് പറഞ്ഞുകൊണ്ട് ആദ്യഭാഗം അവസാനിക്കുന്നു!
സിനിമ വലിയ രസം ഒന്നുമില്ലെങ്കിലും ഈ ചിത്രത്തില്‍ അന്യഗ്രഹജീവികള്‍ ഉന്നയിക്കുന്ന ചില ന്യായങ്ങള്‍ ഉണ്ട്, അവ ശരിയല്ലേ എന്ന് നമുക്ക് തോന്നിപ്പോകും. ഉദാഹരണത്തിന് 'മനുഷ്യരെ ഭക്ഷിക്കുകയും, അവരുടെ തലച്ചോറിനെ നിയന്ത്രിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന്' നായകന്‍ പറയുമ്പോള്‍ 'എല്ലാവര്‍ക്കും തങ്ങളുടെ നിലനില്‍പ്പാണ് വലുത്, തങ്ങളുടെ നിലനില്‍പ്പിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഓരോ ജീവജാലവും, അത്രതന്നെയേ ഞങ്ങളും ചെയ്യുന്നുള്ളൂ' എന്ന് അന്യഗ്രഹജീവി പറയുന്നുണ്ട്. ഇത്തരം ചില ചിന്തകള്‍ ഉണര്‍ത്തുന്നുണ്ട് എന്നതൊഴിച്ചാല്‍ വല്യ ഗുണം ഒന്നുമില്ലാത്ത ഒരു ചിത്രമാണ് പാരസൈറ്റ്. അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും മറ്റും തങ്ങളുടെ ജോലി മോശമാക്കാതെ ചെയ്തെങ്കിലും അത്ര ശക്തമായ നിമിഷങ്ങള്‍ ഒന്നും ചിത്രത്തിലില്ല. സിനിമ കഴിഞ്ഞശേഷം രണ്ടാം ഭാഗത്തിന്റെ ടീസര്‍ കാണിച്ചിരുന്നു, അത് ചിലപ്പോള്‍ ഇതിലേറെ നന്നായിരിക്കും എന്ന് തോന്നുന്നു. ടോറന്റില്‍ വരുമ്പോള്‍ വേണമെങ്കില്‍ കാണാം.

No comments:
Post a Comment