6-5=2, (2014, Hindi)
കന്നഡയിലെ ആദ്യ found footage horror cinema ആയ 6-5=2 ന്റെ അതേ പേരിലുള്ള ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. കന്നഡ ചിത്രം കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും subtitle കിട്ടാന്‍ ഇല്ലാത്തതിനാല്‍ ഹിന്ദി റീമേക്ക് കാണാം എന്നുവെച്ചു. ഹോളിവുഡിലും മറ്റുഭാഷകളിലും ഒരുപാട് കണ്ട സ്ഥിരം കഥതന്നെയാണ് ഈ ചിത്രത്തിന്റെയും. ഒരുകൂട്ടം സുഹൃത്തുക്കള്‍ ഒറ്റപ്പെട്ട ഒരു വനപ്രദേശത്തേക്ക് ട്രെക്കിങ്ങിനു പോവുന്നതും അവിടെവെച്ച് അവര്‍ക്ക് നേരിടേണ്ടിവരുന്ന ദുരന്തങ്ങളും മറ്റുമാണ് പടത്തില്‍. Shock element കൂട്ടാനായി ഇത്തരത്തില്‍ ഉള്ള പല സിനിമകളിലും കാണുന്നപോലെ ഇവരില്‍ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയ രംഗങ്ങള്‍ ആണ് സിനിമയായി എഡിറ്റ് ചെയ്തുകാണിക്കുന്നത് എന്ന് ആദ്യംതന്നെ എഴുതിക്കാണിക്കുന്നുണ്ട്.
പരിഹാസ്യകഥാപാത്രമായി ഒരു അമിതവണ്ണക്കാരന്‍, ഒരു കപ്പിള്‍, ഒരു potential കപ്പിള്‍, എപ്പോഴും ക്യാമറ കൊണ്ടുനടക്കുന്ന ഒരാള്‍, ഒടുവില്‍ രക്ഷപ്പെടുന്ന ഒരാള്‍ അങ്ങനെ ഇത്തരം പടങ്ങളില്‍ വരാറുള്ള എല്ലാ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളും ഈ ചിത്രത്തിലും ഉണ്ട്. ഇത്തരം പടങ്ങള്‍ പിന്തുടരുന്ന ശൈലിയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ ചിത്രവും. സ്ഥിരം ഫോര്‍മാറ്റ് എന്നാല്‍ ആദ്യത്തെ 30-40 മിനിറ്റ് തടി കൂടിയ നടന്റെ അമിതവണ്ണം, ഭക്ഷണശൈലി, മടി തുടങ്ങിയവയെ കളിയാക്കിക്കൊണ്ടുള്ള തമാശകള്‍, കുറച്ച് തെറിവിളി, നായികമാരുടെ ചെറിയരീതിയിലുള്ള ശരീരപ്രദര്‍ശനം, വരാന്‍ പോകുന്ന ഭീകരമായ വിധിയെപ്പറ്റി മുന്‍കൂട്ടി ക്ലൂ തരുന്നവിധത്തിലുള്ള ഒന്നുരണ്ട് ഡയലോഗ്സ് തുടങ്ങിയവയായി പോവുകയും, പിന്നീട് ഒന്നുരണ്ട് mild ആയ paranormal attacks, പിന്നെ വഴിതെറ്റി കാട്ടില്‍ പെട്ടുപോവുകയും, ഒന്നോ രണ്ടോ ആള്‍ മിസ്സിംഗ് ആവുകയും മറ്റും ചെയുന്നു. പിന്നെ വഴിതേടിയുള്ള അലച്ചിലും, ഒടുവിലുള്ള പത്തോ പതിനഞ്ചോ മിനിറ്റില്‍ ഓരോരുത്തരായി കൊല്ലപ്പെടുകയും, ഏറ്റവും അവസാനം ദ്രവിച്ച എന്തെങ്കിലും രൂപം വന്ന് അവസാനത്തെ ആളെയും കൊല്ലുകയും ചെയ്യുന്നതോടെ പടം അവസാനിക്കുന്നു. പിന്നെ ഇവരുടെ ശരീരങ്ങള്‍ ഇത്ര ദിവസം കഴിഞ്ഞ് വീണ്ടെടുത്തു, ക്യാമറ ഇന്ന ദിവസം ഇന്ന സ്ഥലത്ത് വെച്ച് കിട്ടി എന്നൊക്കെ എഴുതിക്കാണിക്കുകയും ചെയ്യും. അതോടെ പടം ശുഭം. ഈ രീതിയില്‍ത്തന്നെയാണ് ഈ പടവും മുന്നോട്ടുപോവുന്നത്. പിന്നെ പ്രേതം അടുത്തുവരുമ്പോള്‍ ക്യാമറ താനേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആവുകയും ചെറിയരീതിയില്‍ പിക്സലേറ്റഡ് ആവുകയും ചെയ്യും എന്നതിനാല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആവുമ്പോള്‍ത്തന്നെ ശബ്ദം കുറയ്ക്കുന്നത് പെട്ടെന്നുവരുന്ന paranormal ഒച്ചകള്‍ കേട്ടുഞെട്ടുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഇത്രേം എഴുതിയതുകൊണ്ട് ഒരു സ്പോയിലര്‍ അലേര്‍ട്ട് വെക്കാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍, ഇത്തരം പടമൊക്കെ കാണുമ്പോള്‍ത്തന്നെ എന്താ സംഭവിക്കാന്‍ പോവുന്നത് എന്ന് കാണുന്നവര്‍ക്ക് അറിയാം, സ്പോയിലര്‍ അലേര്‍ട്ട്ന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.
ഹിന്ദിയില്‍ ഇതിനുമുന്‍പ് വന്ന ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളായ Question Mark, Ragini MMS തുടങ്ങിയ ചിത്രങ്ങളെ വെച്ചുനോക്കുമ്പോള്‍ പ്രേതം / ദുരാത്മാവ് / സിനിമ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള paranormal creature ന്റെ നേരിട്ടുള്ള ഇടപെടല്‍ ചിത്രത്തില്‍ അധികം കാണിക്കുന്നില്ല എന്നാണ് തോന്നുന്നത്. ബാഗ് കത്തിക്കുക, ക്യാമറ നിലത്തുവീഴ്ത്തുക, കുപ്പി എറിഞ്ഞുടയ്ക്കുക, ക്യാമറയുടെ പിന്നില്‍ വന്ന് കഥാപാത്രങ്ങളുടെ പേരുവിളിക്കുക തുടങ്ങിയ കലാപരിപാടികള്‍ ആണ് മെയിന്‍ ആയും ഈ ചിത്രത്തിലെ പ്രേതം ചെയ്യുന്നത്.
ഗൂഗിളില്‍ ഇതിന്റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ '6-5=2 original footage' എന്നൊക്കെ സെര്‍ച്ച് suggestion വരുന്നതിലൂടെ ഇതിന്റെ marketing ടീം തങ്ങളുടെ ജോലിയില്‍ വിജയം കണ്ടെത്തി എന്ന് മനസ്സിലാക്കാം. കന്നടയില്‍ വിജയമായിരുന്ന ചിത്രം ഹിന്ദിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. Found footage horror ചിത്രങ്ങളുടെ ആരാധകര്‍ക്ക് വെറുതെ ഒന്ന് കണ്ടുനോക്കാം.

No comments:
Post a Comment