സോങ്ങ് ഓഫ് ദ സീ (Song of the Sea, 2014, English)
ഐറിഷ് സംവിധായകനായ ടോം മൂറിന്റെ രണ്ടാമത്തെ സംവിധാനസംരംഭമാണ് സോങ്ങ് ഓഫ് ദ സീ. സംവിധായകന്റെ ആദ്യചിത്രം പോലെത്തന്നെ ഒരു അനിമേറ്റഡ് ഫാന്റസി ചിത്രമാണിതും. മത്സ്യകന്യകകളോട് സമാനമായി കടലില്‍ സീലുകളായും കരയില്‍ മനുഷ്യരായും ജീവിക്കുന്ന 'സെല്‍ക്കി' എന്നൊരു വിഭാഗം നിലനില്‍ക്കുന്നുണ്ടെന്ന അയര്‍ലന്റ്, സ്കോട്ട്ലന്റ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ പഴയൊരു വിശ്വാസത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2D അനിമേഷനാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
തങ്ങളുടെ അച്ഛനോടൊപ്പം ജീവിക്കുന്ന കുട്ടികളാണ് ബെന്നും സീഷെയും. മൂത്തകുട്ടിയായ ബെന്‍ സംസാരിക്കാത്ത തന്റെ അനുജത്തി സീഷെയുടെ കുസൃതികളില്‍ പലപ്പോഴും അസഹിഷ്ണുത പ്രകടിപ്പിക്കുന്നവനാണ്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ഇവര്‍ക്ക് അച്ഛനെക്കൂടാതെയുള്ള ആകെ കൂട്ട് കു എന്ന നായയാണ്. നഗരത്തില്‍നിന്നും മാറി കടലിനടുത്തുള്ള ഒരു ലൈറ്റ്ഹൗസില്‍ ജീവിതം നയിക്കുന്ന ഇവരുടെ ജീവിതത്തില്‍ പുറംലോകവുമായുള്ള ഏകബന്ധം ഇടയ്ക്ക് ഇവരെ സന്ദര്‍ശിക്കുന്ന മുത്തശ്ശിയാണ്. ഇത്തരത്തില്‍ ജീവിതം നയിക്കുന്നതിനിടയില്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ ഒരുനാള്‍ കൊച്ചുസീഷെ തന്നെ സംബന്ധിച്ചുള്ള ഒരു വലിയ രഹസ്യം മനസ്സിലാക്കുന്നു. ആ രഹസ്യവും, അതിനോടനുബന്ധിച്ച് സീഷെയ്ക്കും ബെന്നിനും നിറവേറ്റാനുള്ള ദൗത്യങ്ങളും മറ്റുമാണ് ചിത്രത്തില്‍ പിന്നീട്.
വളരെ ഹൃദയഹാരിയായ, മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു ചിത്രമാക്കി സോങ്ങ് ഓഫ് ദ സീയെ മാറ്റാന്‍ ചിത്രത്തിന്റെ ഭാഗമായ എല്ലാവരും നല്ലരീതിയില്‍ ശ്രമിച്ചിട്ടുണ്ട്. അവയെല്ലാം ഫലം കണ്ടെന്ന് നിസംശയം പറയാം. അത്രയും മനോഹരമായ ഒരു നാടോടിക്കഥയാണ് സോങ്ങ് ഓഫ് ദ സീ. ചിത്രം മുന്നോട്ടുപോവുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ബെന്നും സീഷെയുമായി മാറുന്ന അവസ്ഥയാണ് കാണാന്‍ കഴിയുക. ഹയാവോ മിയാസാക്കിയുടെ സ്പിരിറ്റഡ് എവേയുടെ ഒക്കെ ലെവലില്‍ ഉള്ള അത്രയും നല്ലൊരു അനുഭവമാണ് ഈ ചിത്രവും നല്‍കുന്നത്.
അനിമേഷന്‍ വര്‍ക്കുകള്‍ ചെയ്തവരും, കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവരും തങ്ങളുടെ ജോലി മികച്ചതാക്കി. സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും പ്രശംസ അര്‍ഹിക്കുന്നു, എപ്പോഴുമൊന്നും ഇത്രയും ഹൃദയത്തെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് എല്ലാവരും കാണാന്‍ ശ്രമിക്കുക.
#ShyamNTK

No comments:
Post a Comment