സാന്‍ ആന്‍ഡ്രിയാസ് (San Andreas, 2015, English)
നമ്മുടെ ഭൂമിയുടെ പ്രതലം tectonic plates കൊണ്ട് നിര്‍മ്മിതമാണല്ലോ. ഈ പ്ലേറ്റുകള്‍ വളരെ മെല്ലെ നീങ്ങുന്നവയാണ്. പണ്ടുപണ്ട് ഇത്തരത്തില്‍ Indian tectonic plate നീങ്ങിനീങ്ങിവന്ന് Eurasian tectonic plateല്‍ ഇടിച്ചതിന്റെ ഫലമാണ് നമ്മള്‍ ഇന്നുകാണുന്ന ഹിമാലയം. ഇന്ത്യന്‍ പ്ലേറ്റ് യുറേഷ്യന്‍ പ്ലേറ്റിന്റെ അടുത്തേക്ക് കൂടുതല്‍ കൂടുതല്‍ നീങ്ങുന്നതിനാല്‍ ഹിമാലയത്തിന്റെ ഉയരം കുറച്ചുകുറച്ചായി കൂടുന്നുണ്ടെന്നും കേട്ടിട്ടുണ്ടാവുമല്ലോ. ഇതേപോലെ Pacific, North American എന്നീ രണ്ട് Tectonic plates ചേരുന്ന സ്ഥലത്ത് 810 മൈല്‍ നീണ്ടുകിടക്കുന്ന കൊക്കപോലത്തെ ഒരു സ്ഥലമുണ്ട്. Transform fault എന്ന് പറയാവുന്ന ഒന്ന്. ഇതാണ് San andreas fault. ഈ tectonic പ്ലേറ്റുകളുടെ movement മൂലം ഓരോ 100-150 വര്‍ഷങ്ങള്‍ കൂടുമ്പോഴും ഇതിന്റെ പരിസരപ്രദേശങ്ങളില്‍ ഭൂമികുലുക്കം ഉണ്ടാവാന്‍ സാധ്യതയുണ്ട്, ഭൂമികുലുക്കത്തിന്റെ ആഘാതം കൂടിയും കുറഞ്ഞും ഇരിക്കാം.
ഇതൊക്കെ ഇവിടെ എന്തിനാ പറയുന്നത് എന്നുചോദിച്ചാല്‍, ഇക്കാരണത്താല്‍ ഉണ്ടാകുന്ന ഒരു ഭൂമികുലുക്കപരമ്പരയെക്കുറിച്ചുള്ള സിനിമയാണ് സാന്‍ ആന്‍ഡ്രിയാസ്. Journey 2: Mysterious Islandന്റെ സംവിധായകന്‍ Brad Peyton ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. Dwayne Johnson, Carla Gugino, Alexandra Daddario തുടങ്ങിയവര്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
വൈമാനിക ജീവരക്ഷാപ്രവര്‍ത്തകനാണ് റേ. കാലിഫോര്‍ണിയയില്‍ ഉണ്ടാകുന്ന ഭൂചലനപരമ്പരയില്‍ പെട്ടുപോയ ജനങ്ങളെ രക്ഷപ്പെടുത്താനായി അദ്ദേഹം നടത്തുന്ന യാത്രയ്ക്കിടെ തന്റെ തന്റെ മകളും ഭാര്യയും ഭൂചലനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്ന് അവരെ രക്ഷിക്കാനുള്ള റേയുടെ ശ്രമങ്ങളും മറ്റുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കഥാപരമായി പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ചിത്രത്തില്‍ മികച്ചുനില്‍ക്കുന്നത് graphics, special effects തുടങ്ങിയവ തന്നെയാണ്. ഭൂചലനത്തിന്റെ ആഘാതം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ഉതകുന്നവണ്ണമുള്ള രംഗങ്ങള്‍ ചിത്രത്തിന്റെ പ്രത്യേകതയാണ്. വളരെ സൂക്ഷ്മമായ ഓരോ ചെറിയ കാര്യങ്ങള്‍പോലും നല്ലരീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്നു. അത്തരം അപകടരംഗങ്ങളും മറ്റും വളരെ originality തോന്നിപ്പിക്കുന്നതായിരുന്നു.
ഇങ്ങനെയാണെങ്കിലും പല സ്ഥലങ്ങളിലും കയറിവരുന്ന melodrama പ്രേക്ഷകനെ മുഷിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. ചിത്രം പൂര്‍ണ്ണമായും പ്രവചനീയമാണ് എന്നത് സത്യമാണെങ്കിലും മികച്ച ഗ്രാഫിക്സ് മൂലം ആ കല്ലുകടി പ്രേക്ഷകന് സൗകര്യപൂര്‍വ്വം മറക്കാവുന്നതാണ്. എന്നാല്‍ വളരെ ഗ്രിപ്പിംഗ് ആയി പോവുന്ന ചില സ്ഥലങ്ങളില്‍ കയറിവന്ന melodrama മടുപ്പ് ഉളവാക്കുന്നു. ഇത്തരം രംഗങ്ങള്‍ മുറിച്ചുമാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടെ പ്രേക്ഷകരെ ചിത്രം ആകര്‍ഷിച്ചേനെ. പല സ്ഥലങ്ങളിലും ചില ബോളിവുഡ് സിനിമകളെ കടത്തിവെട്ടുന്ന നാടകീയത കാണാന്‍ സാധിക്കും. എന്നിരുന്നാലും ഇതൊഴിച്ചുനിര്‍ത്തിയാല്‍ നല്ലൊരു disaster movie തന്നെയാണ് സാന്‍ ആന്‍ഡ്രിയാസ്. തീയറ്ററില്‍ കാണുന്നതായിരിക്കും നല്ലത്, അല്ലെങ്കില്‍ 5.1 ഓഡിയോയില്‍ നല്ല ഹോം തീയറ്ററില്‍ എങ്കിലും കണ്ടാലേ കാര്യമുള്ളൂ. കാരണം അങ്ങനെ കാണേണ്ട action രംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തെ ആസ്വദനീയമാക്കുന്നത്. നല്ല production value ഉള്ള disaster movies ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ശ്രമിക്കുക.

No comments:
Post a Comment